കർണാടകയുടെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് കോൺഗ്രസ് പരിഗണിക്കുന്നതിൽ മുൻതൂക്കം സിദ്ദരാമയ്യയ്ക്കാണ്.കർണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബസവരാജ ബൊമ്മെ രാജ്ഭവനിലെത്തി ഗവർണർക്ക് രാജിക്കത്ത് കൈമാറി. 136 സീറ്റുകളിലാണ് കോൺഗ്രസ് വിജയിച്ചത്. കഴിഞ്ഞതവണ 104 സീറ്റ് നേടിയ ബിജെപി ഇത്തവണ 65ൽ ഒതുങ്ങി. ജെഡി (എസ്) 19 സീറ്റും മറ്റുള്ളവർ 4 സീറ്റുകളും നേടി.
Read Moreവിഭാഗം: Featured
പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായുള്ള പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ തോംസണ്‍ നിര്‍വഹിച്ചു. കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിന്റെ 2022 – 2023 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. 4 ലക്ഷം രൂപ വകയിരുത്തി 91 വിദ്യാര്‍ഥികള്‍ക്കാണ് പഠനോപകരണം നല്‍കിയത്. വൈസ് പ്രസിഡന്റ് ചെറിയാന്‍ മണ്ണഞ്ചേരി അധ്യക്ഷത വഹിച്ച യോഗത്തില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ മനുഭായി മോഹന്‍, അംഗങ്ങളായ റജി ചാക്കോ , ജോളി റെജി, കെ. ബി രാമചന്ദ്രന്‍, മോളിക്കുട്ടി ഷാജി, ടി.ടി മനു, രതീഷ് പീറ്റര്‍ , നിര്‍വഹണ ഉദ്യോഗസ്ഥയായ സുനി ടി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
Read Moreമാടമണ്‍ ഗവ യുപി സ്‌കൂളിന്റെ പുതിയ കെട്ടിടം നാടിനു സമര്‍പ്പിച്ചു
konnivartha.com : മാടമണ്‍ ഗവ യുപി സ്‌കൂളിന്റെ പുതിയ കെട്ടിടം അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മാടമണ്‍ ഗവ യുപി സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി 90 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍ അധ്യക്ഷനായി. മുന്‍ എംഎല്‍എ രാജു എബ്രഹാം, മുന്‍ ജില്ലാ പഞ്ചായത്തംഗം എസ്. ഹരിദാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. ശ്രീകല, ബ്ലോക്ക് പഞ്ചായത്ത് അംഗം കോമളം അനിരുദ്ധന്‍, വാര്‍ഡ് മെമ്പര്‍മാരായ അജിത റാണി, എ.കെ. രമ്യ മോള്‍, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ രേണുക ഭായി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.ആര്‍. ഷീലാ കുമാരി, റോസമ്മ രാജന്‍, റാന്നി ബിപിസി ഷാജി എ സലാം,…
Read Moreബാബു വെമ്മേലികോന്നി ഡി.സി.കെ പത്തനംതിട്ട ജില്ലാ പ്രസിഡണ്ട്
ഡെമോക്രാറ്റിക്ക് കോൺഗ്രസ്സ് കേരള (ഡി.സി.കെ) പത്തനംതിട്ട ജില്ലാ പ്രസിഡൻ്റായി ബാബു വെമ്മേലികോന്നിയെ നിയമിച്ചതായി സംസ്ഥാന ജനറല്‍സെക്രട്ടറി സാജു എം ഫിലിപ്പ് അറിയിച്ചു .
Read Moreജോലി സാധ്യതകള്‍ പഠിച്ച ശേഷം കോഴ്‌സുകള്‍ തിരഞ്ഞെടുക്കണം
konnivartha.com : സര്‍ക്കാര്‍ മേഖലയിലായാലും സ്വകാര്യ മേഖലയിലായാലും ജോലി സാധ്യതകള്‍ കൂടി പഠിച്ചു മാത്രമേ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാവൂ എന്ന് പി.എസ്.സി. ചെയര്‍മാന്‍ അഡ്വ. എം.കെ. സക്കീര്‍ അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലയിലെ ഭാഷാ പഠനവിഭാഗങ്ങള്‍ ചേര്‍ന്ന് സംഘടിപ്പിച്ച ‘പി.എസ്.സി. ചെയര്‍മാനോടൊപ്പം ഒരു സായാഹ്നം ‘ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ സര്‍വകലാശാലകളുടെ പേരില്‍ സ്വാശ്രയ മേഖലയില്‍ നടക്കുന്ന അംഗീകാരമില്ലാത്ത കോഴ്‌സുകളെക്കുറിച്ച് വിദ്യാര്‍ഥികള്‍ ബോധവാന്മാരാകണമെന്നും അദ്ദേഹം പറഞ്ഞു. നാനൂറോളം പേരാണ് സംശയ നിവാരണത്തിനും നേരിട്ടുള്ള മറുപടി കേള്‍ക്കാനുമായി എത്തിയത്. ചടങ്ങ് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. ഡോ. എ.ബി. മൊയ്തീന്‍കുട്ടി അധ്യക്ഷനായി. ഡോ. പി. സോമനാഥന്‍, ഡോ. പ്രമോദ് കൊവ്വപ്രത്ത്, ഡോ. കെ.കെ. ഗീതാകുമാരി, ഡോ. നകുലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Read Moreപത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി(ഓഗസ്റ്റ് 10ന് )
പത്തനംതിട്ട ജില്ലയില്‍ ദുരിതാദുരിതാ ശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓഗസ്റ്റ് 10ന് പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അവധി പ്രഖ്യാപിച്ചു. എന്നാല്‍, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.
Read Moreഅനധികൃത പാർക്കിംഗ് :കോന്നി ചന്ദനപ്പള്ളി റൂട്ടിൽ ഗതാഗതക്കുരുക്ക്
konnivartha.com : കോന്നി ആനക്കൂട് റോഡില്‍ അനധികൃതമായി റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് ആളുകള്‍ കടകളിലേക്ക് പോകുന്നതിനാല്‍ വലിയ ഗതാഗത കുരുക്ക് ഉണ്ടാകുന്നു .നിത്യവും ഇവിടെ ഗതാഗത കുരുക്ക് ആണെങ്കിലും അധികാരികള്‍ സത്വര നടപടി സ്വീകരിക്കുന്നില്ല . അല്‍പ്പം മുന്‍പും വലിയ ഗതാഗത കുരുക്ക് ഉണ്ടായി . ഈ റോഡില്‍ ഉള്ള കടകളിലേക്ക് പോകുന്ന ആളുകള്‍ വാഹനം അനധികൃതമായി റോഡില്‍ നിര്‍ത്തിയിട്ട ശേഷമാണ് പോകുന്നത് . വാഹനം പാര്‍ക്ക് ചെയ്യാന്‍ വലിയ കച്ചവടക്കാര്‍ സ്വന്തമായി സ്ഥലം കണ്ടെത്തിയിട്ടില്ല . വൈകുന്നേരങ്ങളില്‍ വലിയ വാഹന നിരയാണ് ഇവിടെ കാണുന്നത് . ചെറിയ വാഹനം പോലും പോകുവാന്‍ ഉള്ള ഇടമില്ലാത്ത നിലയില്‍ ഗതാഗത കുരുക്ക് ഉണ്ടാകുന്നു . ഇവിടെ വാഹനം റോഡില്‍ നിര്‍ത്തി ഇടുന്നതാണ് ഗതാഗത കുരുക്കിന് കാരണം. പോലീസ് നടപടി ഉണ്ടാകണം . അനധികൃതമായി റോഡിലേക്ക് ഇറക്കി…
Read Moreപദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ച് ചെറുകോല്‍ ഗ്രാമപഞ്ചായത്ത്:ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. സന്തോഷ്
konnivartha.com : ആവിഷ്‌കരിച്ച പദ്ധതികളെല്ലാം സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയും പൊതുജനങ്ങള്‍ക്ക് കൃത്യമായി സേവനങ്ങള്‍ ലഭ്യമാക്കുകയുമാണ് ചെറുകോല്‍ ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ വര്‍ഷം ആവിഷ്‌കരിച്ച പദ്ധതികളില്‍ 95 ശതമാനവും പൂര്‍ത്തീകരിച്ചു. 96 ശതമാനം നികുതി പിരിച്ചു. ഓണ്‍ലൈന്‍ സംവിധാനങ്ങളും ഡിജിറ്റല്‍ പേയ്‌മെന്റും വാതില്‍പ്പടി സേവനങ്ങളും ചെറുകോല്‍ പഞ്ചായത്ത് ജനങ്ങള്‍ക്ക് നല്‍കുന്നു. പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. സന്തോഷ് സംസാരിക്കുന്നു: അടിസ്ഥാന സൗകര്യവികസനം പൊതുജനങ്ങള്‍ കൂടുതല്‍ സന്ദര്‍ശിക്കുന്ന കുടുംബാരോഗ്യകേന്ദ്രം, അങ്കണവാടികള്‍, സ്‌കൂള്‍, വെറ്ററിനറി ആശുപത്രി തുടങ്ങിയവയുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധിക്കുന്നു. പഞ്ചായത്തിലെ ജീവനക്കാരില്‍ നിന്നും പൊതുജനങ്ങള്‍ക്ക് സമയബന്ധിതമായും കൃത്യമായും സേവനം ലഭ്യമാക്കുന്നുണ്ട്. മാലിന്യ സംസ്‌കരണം ശുചിത്വത്തിനും മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കും പഞ്ചായത്ത് പ്രഥമ പരിഗണന നല്‍കുന്നു. പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കുന്നതിന് ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനൊപ്പം വീടുകളിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനും എല്ലാ വാര്‍ഡുകളിലും ഹരിതകര്‍മ്മസേന പ്രവര്‍ത്തിക്കുന്നു.…
Read Moreഇറച്ചിക്കോഴി വളർത്തൽ അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന് വേണ്ടി ഇറച്ചിക്കോഴികളെ വളർത്തി നൽകാൻ താത്പര്യമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ മാനേജിംഗ് ഡയറക്ടർ, കെപ്‌കോ, പേട്ട, തിരുവനന്തപുരം എന്ന മേൽവിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: 9495000922, 9495000915, 9405000918.
Read Moreഅരുവാപ്പുലം ബാങ്കില്‍ കശുമാവിൻ തൈകൾ സൗജന്യമായി വിതരണം നടത്തുന്നു
konnivartha.com : കോന്നി അരുവാപ്പുലം ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്കും കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയും ചേർന്ന് കർഷകർക്ക് അത്യുല്പാദന ശേഷിയുള്ള കശുമാവിൻ തൈകൾ സൗജന്യമായി വിതരണം നടത്തുന്നു. താല്പര്യം ഉള്ള കർഷകർ ആധാർ കാർഡ് റേഷൻ കാർഡ്, കരം രസീത്, ബാങ്ക് പാസ്സ്‌ബുക്ക് ഇവയുടെ കോപ്പി, ബാങ്ക് തരുന്ന അപേക്ഷ ഇവ പൂരിപ്പിച്ച് ബാങ്കിന്‍റെ ഹെഡ് ഓഫീസ്ബ്രാഞ്ചിൽ എത്തിക്കേണ്ടതാണ്. 0468 2341251 – മാനേജിങ് ഡയറക്ടർ
Read More