അരുവാപ്പുലം ബാങ്കില്‍ കശുമാവിൻ തൈകൾ സൗജന്യമായി വിതരണം നടത്തുന്നു

 

konnivartha.com : കോന്നി അരുവാപ്പുലം ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്കും കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയും ചേർന്ന് കർഷകർക്ക് അത്യുല്പാദന ശേഷിയുള്ള കശുമാവിൻ തൈകൾ സൗജന്യമായി വിതരണം നടത്തുന്നു.

 

താല്പര്യം ഉള്ള കർഷകർ ആധാർ കാർഡ് റേഷൻ കാർഡ്, കരം രസീത്, ബാങ്ക് പാസ്സ്‌ബുക്ക് ഇവയുടെ കോപ്പി, ബാങ്ക് തരുന്ന അപേക്ഷ ഇവ പൂരിപ്പിച്ച് ബാങ്കിന്‍റെ  ഹെഡ്‌  ഓഫീസ്ബ്രാഞ്ചിൽ എത്തിക്കേണ്ടതാണ്. 0468 2341251 – മാനേജിങ് ഡയറക്ടർ

error: Content is protected !!