അനധികൃത പാർക്കിംഗ് :കോന്നി ചന്ദനപ്പള്ളി റൂട്ടിൽ ഗതാഗതക്കുരുക്ക്

 

konnivartha.com : കോന്നി ആനക്കൂട് റോഡില്‍ അനധികൃതമായി റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട്  ആളുകള്‍ കടകളിലേക്ക്  പോകുന്നതിനാല്‍ വലിയ ഗതാഗത കുരുക്ക് ഉണ്ടാകുന്നു .നിത്യവും ഇവിടെ ഗതാഗത കുരുക്ക് ആണെങ്കിലും അധികാരികള്‍ സത്വര നടപടി സ്വീകരിക്കുന്നില്ല .

 

അല്‍പ്പം മുന്‍പും വലിയ ഗതാഗത കുരുക്ക് ഉണ്ടായി . ഈ റോഡില്‍ ഉള്ള കടകളിലേക്ക് പോകുന്ന ആളുകള്‍ വാഹനം അനധികൃതമായി റോഡില്‍ നിര്‍ത്തിയിട്ട ശേഷമാണ് പോകുന്നത് . വാഹനം പാര്‍ക്ക് ചെയ്യാന്‍ വലിയ കച്ചവടക്കാര്‍ സ്വന്തമായി സ്ഥലം കണ്ടെത്തിയിട്ടില്ല .

വൈകുന്നേരങ്ങളില്‍ വലിയ വാഹന നിരയാണ്‌ ഇവിടെ കാണുന്നത് . ചെറിയ വാഹനം പോലും പോകുവാന്‍ ഉള്ള ഇടമില്ലാത്ത നിലയില്‍ ഗതാഗത കുരുക്ക് ഉണ്ടാകുന്നു . ഇവിടെ വാഹനം റോഡില്‍ നിര്‍ത്തി ഇടുന്നതാണ് ഗതാഗത കുരുക്കിന് കാരണം. പോലീസ് നടപടി ഉണ്ടാകണം . അനധികൃതമായി റോഡിലേക്ക് ഇറക്കി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്  ഈ റോഡില്‍ നിത്യവും ഗതാഗത കുരുക്ക് ക്ഷണിച്ചു വരുത്തുന്നു . പോലീസിനു വേണ്ടത്ര ജാഗ്രത ഇല്ലാത്തത് ആണ് നിയമ ലംഘനം തുടരുവാന്‍ കാരണം .

error: Content is protected !!