കുടപ്പന ഇന്ന് വളരെ അപൂർവമായി മാത്രമേ നമ്മുടെ നാട്ടിൽ കാണപ്പെടുന്നുള്ളൂ.വംശനാശം സംഭവിച്ചതാണോ എന്നറിയില്ല, ഏതായാലും ഇത്തരം പനകളെക്കുറിച്ചു അറിയാവുന്നവർ വളരെ കുറവാണ്. ഈ ഒറ്റത്തടി വൃക്ഷത്തിന്റെ (Talipot Palm). ശാസ്ത്രീയനാമം: Corypha umbraculifera എന്നാണ്. കുടയുണ്ടാക്കാനായി ഇതുപയോഗിച്ചിരുന്നു പണ്ട്. എന്നാൽ അതിലുപരിയായി ഇതൊരു ഭക്ഷണമായും ഉപയോഗിച്ചിരുന്നു എന്ന് എത്ര പേർക്കറിയാം? കുടപ്പനയുടെ പൂർണ്ണ വളർച്ചയുടെ അവസാനത്തിലാണ് ഇതിൽ പൂക്കൾ ഉണ്ടാകുന്നത്. ഇങ്ങനെ പൂക്കൾ ഉണ്ടായി കഴിഞ്ഞാൽ ആ സസ്യത്തിന്റെ എല്ലാ പോഷകങ്ങളും ആ പൂക്കളിലേക്കു പോവുകയും ക്രമേണ ആ മരം നശിച്ചു പോവുകയും ചെയ്യുന്നു. ഏകദേശം 60 വർഷത്തോളമെടുക്കും ഒരു പ്രായപൂർത്തിയായ പനയിൽ പൂക്കളുണ്ടാകാൻ. കുടപ്പനയുടെ ഉള്ളിലെ കാമ്പ് ഭക്ഷ്യയോഗ്യമായതിനാൽ ഇതിൽ പൂക്കൾ ഉണ്ടാകുന്നതിനു മുൻപ് തന്നെ ഈ പന വെട്ടുന്നു. ഒരു പന വെട്ടിക്കഴിഞ്ഞാൽ ആ നാട്ടിലുള്ളവർ പനയ്‌ക്കു വിലപറഞ്ഞു വാങ്ങുന്നു. പിന്നീട്…
Read Moreവിഭാഗം: Featured
ലൈഫ് മിഷന് ഐക്യദാർഡ്യം; മനസ്സോടിത്തിരി മണ്ണ് നൽകി അടൂർ ഗോപാലകൃഷ്ണൻ
KONNIVARTHA.COM : ലൈഫ്മിഷന്റെ ഭാഗമായി ഭൂ-ഭവന രഹിതർക്ക് ഭൂമി ലഭ്യമാക്കാൻ ആരംഭിച്ച ”മനസ്സോടിത്തിരി മണ്ണ്” ക്യാമ്പയിനിൽ ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണനും പങ്കാളിയായി. ഭൂ-ഭവന രഹിതരായ പാവങ്ങൾക്ക് ഭൂമി സംഭാവന ചെയ്യാൻ തയ്യാറാവണമെന്നഭ്യർത്ഥിച്ചുകൊണ്ടുള്ള തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് അടൂർ ഗോപാലകൃഷ്ണൻ നിറഞ്ഞ മനസ്സോടെ തന്റെ ഭൂമി പങ്കുവെക്കാൻ തീരുമാനിച്ചത്. ഐ പി എസ് ഉദ്യോഗസ്ഥയായി നാഗ്പൂരിൽ ജോലി ചെയ്യുന്ന മകൾ അശ്വതിയോട് അടൂർ ഈ കാര്യം പങ്കുവെച്ചപ്പോൾ മകളും അച്ഛനോടൊപ്പം ചേർന്നു. എത്രയും പെട്ടെന്ന് ഭൂമി നൽകാനുള്ള നടപടികൾ കൈക്കൊള്ളാൻ അശ്വതിയും പറഞ്ഞു. നിറഞ്ഞ മനസ്സോടെ തന്റെ മണ്ണ് പങ്കുവെക്കുന്നുവെന്ന് അറിയിച്ചുള്ള അടൂരിന്റെ ഫോൺ വന്നയുടൻ അദ്ദേഹത്തിന്റെ ആക്കുളത്തെ വീട്ടിലെത്തി മന്ത്രി സംസ്ഥാന സർക്കാരിന് വേണ്ടി നന്ദി അറിയിച്ചു. അടൂർ, ഏറത്ത് പഞ്ചായത്തിലെ തൂവയൂരിലാണ് 13.5…
Read Moreചരിത്രം കുറിച്ച് പിതാവും പുത്രിയും പോലീസ് ഓഫീസർമാർ
ന്യു യോർക്ക്@KONNIVARTHA.COM : അമേരിക്കയില്‍ പോലീസില്‍ ചേരുന്ന അഞ്ചാമത്തെ മലയാളി വനിതയാണ് അഞ്ജലി അലക്‌സാണ്ടര്‍. ന്യൂയോര്‍ക്ക് വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടിയിലെ പെല്ലാം വില്ലേജ് മേയര്‍ ചാന്‍സ് മുള്ളന്‍സ് മുമ്പാകെ അഞ്ജലി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മറ്റൊരു ചരിത്രവും കൂടി സൃഷ്ടിക്കപ്പെട്ടു. പിതാവും പുത്രിയും ഒരേ സമയം പോലീസ് ഓഫീസര്‍മാർ. ദക്ഷിണേന്ത്യക്കാര്‍ക്കിടയില്‍ ഇതാദ്യം. പിതാവ് ടൈറ്റസ് അലക്‌സാണ്ടര്‍ വെസ്റ്റ് ചെസ്റ്ററിലെ റൈബ്രൂക്കില്‍ ഓഫീസറാണ്. ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ 1997-ല്‍ ഓഫീസറായി. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രണകാലത്ത് അവിടെ എത്തിയ ആദ്യ ഓഫീസര്‍മാരില്‍ ഒരാളായിരുന്നു. പിന്നീട് 2006-ല്‍ വെസ്റ്റ് ചെസ്റ്ററിലെ തന്നെ ന്യൂറോഷല്‍ പോലീസിലേക്ക് മാറി. അതിനുശേഷം റൈ ബ്രൂക്കിലേക്കും. സ്ഥലം മാറ്റമല്ല, ടെസ്റ്റ് ഒക്കെ എഴുതി തന്നെ വേണം പുതിയ സ്ഥലത്ത് ജോലി നേടാന്‍. പോലീസ് ജോലിയോട് ചെറുപ്പത്തിലേ താത്പര്യമുണ്ടായിരുന്നുവെന്ന് ഓഫീസര്‍ ടൈറ്റസ് പറഞ്ഞു. പുത്രി പക്ഷെ…
Read Moreമഴ : കോന്നിയില്‍ വ്യാപക നഷ്ടം : വീടുകള്‍ തകര്‍ന്നു
കോന്നിവാര്‍ത്ത ഡോട്ട് കോം : കനത്ത മഴയിൽ അരുവാപ്പുലം പടപ്പയ്ക്കൽ മുരുപ്പേൽ പി സി രാഘവൻ്റെ വീടിൻ്റെ സംരക്ഷണഭിത്തി തകർന്നു. ഊട്ടുപാറ കല്ലേലി റോഡിൻ്റെ സംരക്ഷണഭിത്തി തകർന്ന് ഊട്ടുപാറശ്രീനിലയത്തിൽ രവീന്ദ്രൻ്റെ വീട് അപകടാവസ്ഥയിലാണ്.കോന്നി എലിയറയ്ക്കൽ രാജേഷ്ഭവനിൽ രാജേഷ്‌കുമാർ , അനന്ദുവൻ രാജലക്ഷ്മി, ചൈനാ മുക്ക് അടിമുറിയിൽ രാജൻ എന്നിവരുടെ വീടുകളിൽ വെള്ളം കയറി .ഇവരെ മാറ്റി താമസിപ്പിച്ചിരിക്കുകയാണ് അട്ടച്ചാക്കൽ കൈതകുന്ന് കോളനിയിൽ കുഞ്ഞയ്യപ്പന്‍റെ വീട് തകർന്നു.വ്യാപകമായ കൃഷി നാശവും ഉണ്ടായി .സി പി ഐ എം ലോക്കൽ സെക്രട്ടറി കെ കെ വിജയൻ്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തി.അടിയന്തിരമായി വീട് നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു കുമ്മണ്ണൂര്‍ വനം വകുപ്പ് ജീവനക്കാര്‍ ഒറ്റപ്പെട്ടു .ഇവരെ കാണുന്നതിന് വേണ്ടി അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്‍റ് നേതൃത്വത്തില്‍ കുട്ടവഞ്ചിയില്‍ എത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി .…
Read Moreമാനസികാരോഗ്യം പൊതുവെ അവഗണിക്കപ്പെടുന്ന വിഷയം
കോന്നി വാര്‍ത്ത ഡോട്ട് കോം : മാനസികാരോഗ്യം പൊതുവെ അവഗണിക്കപ്പെടുന്ന ഒരു വിഷയമാണെന്നും ഇതിന് വേണ്ടത്ര പരിഗണന സമൂഹം നൽകിയിട്ടില്ലെന്നും പ്രശസ്ത കൺസ്സൾറ്റന്റ് സൈക്കോളജിസ്റ് ഡോ അഞ്ജു ട്രീസ ആൻഡ്രൂസ് അഭിപ്രായപ്പെട്ടു. ലോകത്തിലെ നൂറു കോടിയോളം ജനങ്ങൾ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ മാനസികാരോഗ്യ പ്രശ്നം നേരിടുന്നവരാണെന്ന് അവർ പറഞ്ഞു.പതിനഞ്ച് ശതമാനത്തോളം പേർ , ജീവിതത്തിലെ ഏതെങ്കിലും ഒരു ഘട്ടത്തിൽ ഇത്തരം പ്രശ്നം അഭിമുഖികരിച്ചിട്ടുണ്ടാകുമെന്ന് ഡോ അഞ്ജു പറഞ്ഞു. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന തൃശൂർ ഫീൽഡ് ഔട്ട്റീച് ബ്യൂറോ, വിമലാ കോളേജിലെ സൈക്കോളജി വകുപ്പുമായി ചേർന്ന് സംഘടിപ്പിച്ച യുവജനങ്ങളുടെ മാനസികാരോഗ്യ സുസ്ഥിതി എന്ന വെബിനാറിനെ അഭിസംബോധന ചെയ്യുകയായിരുന്നു ഡോ അഞ്ജു. സമൂഹ മാധ്യമങ്ങളുടെ ഉപയോഗത്തിൽ, യുവജനങ്ങൾ സ്വയം നിയന്ത്രണം ഏർപ്പെടുത്തണമെന്നവർ നിർദ്ദേശിച്ചു. രാത്രിയിൽ ഉറങ്ങുന്നതിനു ഒരു മണിക്കൂർ മുൻപ്…
Read Moreഡോ. സുശീലന്‍: ആതുരസേവനത്തിനൊപ്പം സംഗീതത്തെയും നെഞ്ചേറ്റിയ ബഹുമുഖ പ്രതിഭ
കോന്നി വാര്‍ത്ത ഡോട്ട് കോം : ആതുര സേവനം ജീവിത വ്രതമാക്കിയ ആതുര സേവകനാണ് ഡോ : സുശീലന്‍ എങ്കില്‍ ആ മനസ്സില്‍ നിറയുന്നത് സംഗീതത്തിന്‍റെ പ്രവാഹമാണ് . ആതുര സേവനവും സംഗീതവും ഈ ഡോക്ടറെ വ്യത്യസ്ഥനാക്കുന്നു . പഠന കാലത്ത് കലോത്സവ വേദികളിലെ നിറ സാന്നിധ്യമായിരുന്നു . സമ്മാനങ്ങള്‍ വാരി കൂട്ടി . ഓരോ വ്യക്തികള്‍ക്കും നേര്‍ വഴി കാണിച്ചു കൊടുക്കാന്‍ ഒരാള്‍ എപ്പോഴെങ്കിലും എത്തുമെന്ന ശുഭ പ്രതീക്ഷ ഉണ്ട് . സുശീലന്‍ എന്ന വ്യക്തിയിലും ആഴത്തില്‍ ചിന്തകളെ ഉണര്‍ത്തിയഒരാളാണ് മഹത് മാതാ അമൃതാനന്ദമയി. ആ അമ്മയില്‍ നിന്നും ഒരു ഉപദേശം ലഭിച്ചു, ‘പാവങ്ങള്‍ക്ക് നല്ല ചികിത്സ നല്‍കണം, അതിനുവേണ്ടി നന്നായി പഠിക്കണം…’ ഈ വാക്കുകള്‍ സുശീലനില്‍ മാറ്റങ്ങള്‍ വരുത്തി . കലാപരമായ കഴിവുകള്‍ക്ക് ഒപ്പം പഠനത്തിന്റെയും ആഴം കൂട്ടിയപ്പോള്‍ ഇന്ന് അറിയപ്പെടുന്നൊരു ആതുര സേവകനാവാന്‍…
Read Moreവിവിധ സംഘടനകള്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
കോന്നി കോന്നി നിയോജക മണ്ഡലം ഗാന്ധി ദർശൻ വേദിയുടേയും യുവജനവേദിയുടെയും ആഭി മുഖ്യത്തിൽ ഭാരതത്തിന്റെ 75ാം സ്വാതന്ത്ര്യദിന വാർഷികത്തോടനുബന്ധിച്ച് കോന്നി കോൺ ഗ്രസ്സ്ഭവൻ അങ്കണത്തിൽ ഫലവൃക്ഷ തൈ നട്ട് ആഘോഷിച്ചു. ഗാന്ധി ദർശൻ നിയോജക മണ്ഡലം ചെയർമാൻ വിൽസൺ തുണ്ടിയത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ബ്ലോക്ക് പ്രസിഡന്റ് എസ്സ് സന്തോഷ കുമാർ ഉദ്ഘാടനം ചെയ്തു. ഗാന്ധി ദർശൻ മഹിളാ വേദി സംസ്ഥാന അംഗം എലിസബേത്ത് അബു മുഖ്യപ്രഭാഷണം നടത്തി. യുവജനവേദി സംസ്ഥാന വൈസ് പ്രസിഡന്റ് അഷിലി എം ഡാനിയേൽ,മോൻ സി ഡാനിയേൽ, രാജീവ് മള്ളൂർ . ജോസ് പനച്ചിക്കൽ, സിബി ജേക്കബ്, രാജശേഖരൻ നായർ, ബിന്ദു ജോർജ് , അഡ്വ ആരാധന വി ജെയിംസ്, ജോബിൻ തോമസ്സ് എന്നിവർ പ്രസംഗിച്ചു. മൈലപ്ര ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ മൈലപ്രായിൽ നടന്ന 75-ാം വാർഷിക സ്വാതന്ത്ര്യദിനത്തിൽ ഡി.സി.സി…
Read Moreകര്‍ക്കിടക വാവിനെ വരവേറ്റ് കോന്നി വനത്തില്‍ കൂണുകള്‍ മുളച്ചു പൊന്തി
ഞായറാഴ്ച കണ്ണാടി കര്‍ക്കിടക വാവിനെ വരവേറ്റ് കോന്നി വനത്തില്‍ കൂണുകള്‍ മുളച്ചു പൊന്തി കോന്നി വാര്‍ത്ത ഡോട്ട് കോം : കര്‍ക്കിടക വാവിനെ വരവേറ്റ് കൂണുകള്‍ മുളച്ചു പൊന്തി . കര്‍ക്കിടക വാവും കൂണും തമ്മില്‍ ബന്ധമുണ്ട് . പെരുമഴക്കാലമായാണ് കര്‍ക്കിടകത്തെ കണ്ടിരുന്നത് . കര്‍ക്കിടക വാവിന് ഏതാനും ദിവസം മുന്നേ ഉള്ള ഇടിയോടെ ഉള്ള മഴ തോരുമ്പോള്‍ കൂണുകള്‍ മുളച്ചു പൊന്തും . ഈ കൂണുകള്‍ ശേഖരിച്ച് മണ്‍മറഞ്ഞ പൂര്‍വികരുടെ ഓര്‍മ്മ പുതുക്കി അവര്‍ക്കുള്ള പിണ്ഡമായി സമര്‍പ്പിച്ചിരുന്നു എന്ന് പഴമക്കാര്‍ അവരുടെ പഴമയുടെ അറിവുകള്‍ അയവിറക്കുന്നു . കാലത്തിന്‍റെ കുത്തൊഴിക്കില്‍ മണ്ണില്‍ കീടനാശിനികളുടെ അമിത ഉപയോഗം കൂടിയതോടെ കൂണുകള്‍ കുറഞ്ഞു .ഇതോടെ ചോറില്‍ പിണ്ഡം ഉരുട്ടി വെക്കുന്ന ആചാരത്തിന് തുടക്കമായി എന്നാണ് പറയുന്നത് . കാലവര്‍ഷം ശക്തമാകുകയും ഇടയ്ക്കു ഇടി വെട്ടുകയും ചെയ്തതോടെ പത്തനംതിട്ട…
Read Moreസുനിൽ ടീച്ചറിന്റെ 211-ാമത് സ്നേഹ ഭവനം മഞ്ജുവിനും ഷിനുവിനും
സുനിൽ ടീച്ചറിന്റെ 211-ാമത് സ്നേഹ ഭവനം മഞ്ജുവിനും ഷിനുവിനും konnivartha.com : സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിത് നൽകുന്ന 211-ാമത് സ്നേഹ ഭവനം നോർത്ത് അമേരിക്കയിലെ ക്നാനായ കാത്തലിക് വിമൻസ് ഫോറത്തിന്റെ സഹായത്താൽ കൈപ്പുഴ മുകളിൽ വീട്ടിൽ മഞ്ജുവിനും ഷിനു വിനു മായി നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും ഫാ. മാത്യു കട്ടിയാങ്കൽ നിർവഹിച്ചു. വർഷങ്ങളായി സ്വന്തമായി വീടില്ലാതെ കഴിയുകയായിരുന്നു മഞ്ജുവും ഷിനു സൈമണും. ചടങ്ങിൽ വാർഡ് മെമ്പർ കൊച്ചുറാണി എബ്രഹാം ഒറ്റകാട്ടിൽ, കെ.പി.ജയലാൽ, ജോഷി പടുവെട്ടുംകാലായിൽ, മത്തായി വട്ടുകുളം, എലിസബത്ത് മാത്യു, പ്രിയ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു
Read Moreചിറ്റാറിലെ കാട്ടുമൃഗശല്യം രൂക്ഷമായ സ്ഥലം കെ.യു ജനീഷ് കുമാര്‍ എംഎല്‍എ സന്ദര്‍ശിച്ചു
konnivartha.com : ചിറ്റാര്‍ പഞ്ചായത്തില്‍ കാട്ടുമൃഗശല്യം രൂക്ഷമായ സ്ഥലം അഡ്വ: കെ.യു ജനീഷ് കുമാര്‍ എംഎല്‍എ യും വനം വകുപ്പ് ഉദ്യോഗസ്ഥ സംഘവും സന്ദര്‍ശിച്ചു. ചിറ്റാര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ കുറെ നാളുകളായി കാട്ടുമൃഗശല്യം രൂക്ഷമായിരിക്കുകയാണ്. നിരവധി കര്‍ഷകരുടെ കൃഷി നശിപ്പിക്കുകയും ശനിയാഴ്ച നീലിപിലാവില്‍ ആമകുന്നില്‍ മുരുപ്പേല്‍ റഫീഖിനെ കാട്ടാന ആക്രമിക്കുകയും ചെയ്തിരുന്നു. റഫീഖിന്റെ വീടും പ്രദേശങ്ങളും എംഎല്‍എ യും സംഘവും സന്ദര്‍ശിച്ചു. ചിറ്റാര്‍ പഞ്ചായത്തില്‍ വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് എംഎല്‍എ വിളിച്ചു ചേര്‍ത്ത അടിയന്തര യോഗം ചിറ്റാര്‍ പഞ്ചായത്ത് കമ്യുണിറ്റി ഹാളില്‍ ചേര്‍ന്നു. വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ ജനങ്ങളുടെ സഹായത്തേടുകൂടി മാത്രമേ പരിഹാരം കാണാന്‍ കഴിയു. അതിനായി ജനപ്രതിനിധികളും വനപാലകരും പ്രദേശവാസികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന് എംഎല്‍എ പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജനകീയമാകണം. സര്‍ക്കാരിന്റെ പദ്ധതികള്‍ ജനകീയ പങ്കാളിത്വത്തോടെ…
Read More