മഴ : കോന്നിയില്‍ വ്യാപക നഷ്ടം : വീടുകള്‍ തകര്‍ന്നു

Spread the love

 

കോന്നിവാര്‍ത്ത ഡോട്ട് കോം : കനത്ത മഴയിൽ അരുവാപ്പുലം പടപ്പയ്ക്കൽ മുരുപ്പേൽ പി സി രാഘവൻ്റെ വീടിൻ്റെ സംരക്ഷണഭിത്തി തകർന്നു. ഊട്ടുപാറ കല്ലേലി റോഡിൻ്റെ ‌ സംരക്ഷണഭിത്തി തകർന്ന് ഊട്ടുപാറശ്രീനിലയത്തിൽ രവീന്ദ്രൻ്റെ വീട് അപകടാവസ്ഥയിലാണ്.കോന്നി എലിയറയ്ക്കൽ രാജേഷ്ഭവനിൽ
രാജേഷ്‌കുമാർ , അനന്ദുവൻ രാജലക്ഷ്മി, ചൈനാ മുക്ക് അടിമുറിയിൽ രാജൻ എന്നിവരുടെ വീടുകളിൽ വെള്ളം കയറി .ഇവരെ മാറ്റി താമസിപ്പിച്ചിരിക്കുകയാണ്

 

അട്ടച്ചാക്കൽ കൈതകുന്ന് കോളനിയിൽ കുഞ്ഞയ്യപ്പന്‍റെ വീട് തകർന്നു.വ്യാപകമായ കൃഷി നാശവും ഉണ്ടായി .സി പി ഐ എം ലോക്കൽ സെക്രട്ടറി കെ കെ വിജയൻ്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തി.അടിയന്തിരമായി വീട് നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു

കുമ്മണ്ണൂര്‍ വനം വകുപ്പ് ജീവനക്കാര്‍ ഒറ്റപ്പെട്ടു .ഇവരെ കാണുന്നതിന് വേണ്ടി അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്‍റ് നേതൃത്വത്തില്‍ കുട്ടവഞ്ചിയില്‍ എത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി . പ്രസിഡന്‍റ് രേഷ്മ , മെംബര്‍ മാരായ ജോജി , ഷീബ സുധീര്‍  തുടങ്ങിയവര്‍ എത്തി

error: Content is protected !!