സുനിൽ ടീച്ചറിന്റെ 211-ാമത് സ്നേഹ ഭവനം മഞ്ജുവിനും ഷിനുവിനും

സുനിൽ ടീച്ചറിന്റെ 211-ാമത് സ്നേഹ ഭവനം മഞ്ജുവിനും ഷിനുവിനും

konnivartha.com : സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിത് നൽകുന്ന 211-ാമത് സ്നേഹ ഭവനം നോർത്ത് അമേരിക്കയിലെ ക്നാനായ കാത്തലിക് വിമൻസ് ഫോറത്തിന്റെ സഹായത്താൽ കൈപ്പുഴ മുകളിൽ വീട്ടിൽ മഞ്ജുവിനും ഷിനു വിനു മായി നിർമ്മിച്ചു നൽകി.

വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും ഫാ. മാത്യു കട്ടിയാങ്കൽ നിർവഹിച്ചു. വർഷങ്ങളായി സ്വന്തമായി വീടില്ലാതെ
കഴിയുകയായിരുന്നു മഞ്ജുവും ഷിനു സൈമണും. ചടങ്ങിൽ വാർഡ് മെമ്പർ കൊച്ചുറാണി എബ്രഹാം ഒറ്റകാട്ടിൽ, കെ.പി.ജയലാൽ, ജോഷി പടുവെട്ടുംകാലായിൽ, മത്തായി വട്ടുകുളം,
എലിസബത്ത് മാത്യു, പ്രിയ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു

error: Content is protected !!