കോന്നി മെഡിക്കൽ കോളേജിലേക്ക് ഉള്ള ബസ്സുകൾ വട്ടമൺ നെടുമ്പാറ റോഡ് വഴി വരണം :പ്രദേശ വാസികൾ.

      Konnivartha. Com :കോന്നി മെഡിക്കൽ കോളേജിലേക്ക് വരുന്ന മുഴുവൻ ബസ്സുകളും തിരികെ നെടുമ്പാറ വട്ടമണ്ണ് റോഡ് വഴി പോകണം എന്ന് പ്രദേശ വാസികൾ ആവശ്യപ്പെട്ടു. മുൻപ് ഈ വഴി ബസ്സ്‌ സർവീസ് ഉണ്ടായിരുന്നു. മെഡിക്കൽ കോളേജിലേക്ക് പുതിയ വഴി വന്നതോടെ വട്ടമണ്ണ് നെടുമ്പാറ റോഡിലൂടെ ബസ്സുകൾ സർവീസ് നിർത്തി. രണ്ടര കിലോമീറ്റർ ദൂരം ഉള്ള ഈ പാതയ്ക്ക് ഇരു ഭാഗത്തും ഏകദേശം 230 കുടുംബങ്ങൾ ഉണ്ട്. മെഡിക്കൽ കോളേജിൽ എത്തുന്ന ബസ്സുകൾ മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ പിറകിലൂടെ നെടുമ്പാറ വട്ടമണ്ണ് റോഡിലൂടെ തിരികെ പോയാൽ അത് പ്രദേശ വാസികൾക്ക് പ്രയോജനം ആണ്. യാത്രാ ക്ലേശത്തിന് പരിഹാരമാക്കുകയും ചെയ്യും.   നെടുമ്പാറ വട്ടമണ്ണ് റോഡിലൂടെ ബസ്സ്‌ എത്തണം എന്ന് ആവശ്യപ്പെട്ട് പ്രദേശ വാസികൾ ഗതാഗത വകുപ്പ് മന്ത്രി, കോന്നി എം എൽ എ,കോന്നി കെ…

Read More

കോന്നി മെഡിക്കല്‍ കോളേജ് റോഡിലൂടെ പോകുന്നത് സൂക്ഷിക്കുക : കാട്ടു പന്നികളുടെ വിഹാര കേന്ദ്രം : രാത്രിയില്‍ കാട്ടു പോത്തും

  KONNI VARTHA.COM : കോന്നി ഗവ മെഡിക്കല്‍ കോളേജ് പരിസരത്ത് പകല്‍ പോലും കാട്ടു പന്നികളുടെ വിഹാര കേന്ദ്രമായി മാറി . സമീപത്തെ സി എഫ് ആര്‍ ഡി കോളേജ് പരിസരത്തെ പൊന്ത കാടുകളില്‍ ആണ് കാട്ടു പന്നികളുടെ വാസം . പകല്‍ പോലും മെഡിക്കല്‍ കോളേജ് റോഡില്‍ കാട്ടു പന്നികളെ കാണാം . ബൈക്ക് യാത്രികര്‍ കൂടുതല്‍ ശ്രദ്ധിക്കണം . പൊന്ത കാടുകളുടെ ഇടയില്‍ നിന്നും ആണ് കാട്ടു പന്നികള്‍ കുതിച്ച് എത്തുന്നത്‌ . ബൈക്കില്‍ ഇടിച്ചാല്‍ വളരെ ഏറെ അപകടം ബൈക്ക് യാത്രികര്‍ക്ക് ഉണ്ടാകും . ഈ മേഖലയിലെ പൊന്ത കാടുകള്‍ വെട്ടിക്കളയണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം . രാത്രി കാലങ്ങളില്‍ വലിയ കാട്ടു പോത്തുകള്‍ മെഡിക്കല്‍ കോളേജ് പരിസരം വരെ എത്തും തും . ഈ മേഖലയില്‍ വളരെ ഏറെ പുല്ല്…

Read More

കോന്നി മെഡിക്കല്‍ കോളേജു പരിസരത്ത് രൂക്ഷമായ പൊടി ശല്യം : വെള്ളം ഒഴിക്കുക

  KONNIVARTHA.COM : ശ്വാസം മുട്ടല്‍ രോഗത്തിന് ചികിത്സിക്കാന്‍ എത്തുന്നവര്‍ കൂടുതല്‍ ശ്വാസം മുട്ടല്‍ അനുഭവിക്കേണ്ട അവസ്ഥയില്‍ ആണ് ഇന്ന് കോന്നി ഗവ മെഡിക്കല്‍ കോളേജ് പരിസരം . മെഡിക്കല്‍ കോളേജ് കെട്ടിട മുന്‍ ഭാഗ റോഡ്‌ ടാര്‍ ചെയ്യാത്തതിനാല്‍ വാഹനങ്ങള്‍ കടന്നു വരുമ്പോള്‍ വലിയ തോതില്‍ ആണ് പൊടി ഉയരുന്നത് .ഇത് രോഗികള്‍ക്കും ആശുപത്രി ജീവനകാര്‍ക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു എന്ന് ഏറെ ദിവസമായി പരാതി ഉണ്ട് .     പരാതിയ്ക്ക് ഉടന്‍ പരിഹാരം കാണുവാന്‍ മെഡിക്കല്‍ കോളജ് അധികാരികള്‍ക്ക് കഴിയണം . വേനല്‍ കടുത്തതോടെ ഓരോ വാഹനം കടന്നു വരുമ്പോള്‍ രോഗികള്‍ക്ക് ഓടി മാറേണ്ട അവസ്ഥ ഉണ്ട് . അത്ര മാത്രം പൊടി ശല്യം ഇവിടെ ഉണ്ട് . വലിയ വാഹനം കടന്നു വരുമ്പോള്‍ പൊടി ശല്യം അത്രയും കൂടും . പ്രധാന…

Read More

കോന്നി ഗവ.മെഡിക്കൽ കോളേജിലെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങള്‍ക്ക് ഗണപതി ഹോമത്തോടെ തുടക്കം

കോന്നി ഗവ.മെഡിക്കൽ കോളേജിലെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങള്‍ക്ക് ഗണപതി ഹോമത്തോടെ തുടക്കം   കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ.മെഡിക്കൽ കോളേജിലെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങള്‍ക്ക് ഗണപതി ഹോമത്തോടെ തുടക്കം. രാവിലെ 5.10 ന് ഗണപതി ഹോമമാണ് ആദ്യം നടത്തിയ പൂജാകർമ്മം.നിർമ്മാണ കമ്പനി പ്രതിനിധികൾ പങ്കെടുത്തു. രാവിലെ 9.30 നും 10.30നും ഇടയിൽ വാസ്തു പൂജയും നടക്കും. ഗവ. മെഡിക്കൽ കോളേജിൻ്റെ വികസനത്തിൽ നാഴികക്കല്ലാകാൻ പോകുന്ന രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക്  ഇന്ന് തുടക്കമായി .   കിഫ്ബി മുഖേന 241.01 കോടി രൂപയാണ് രണ്ടാം ഘട്ട നിർമാണത്തിന് അനുവദിച്ചത്. രാജസ്ഥാൻ കമ്പനിയായ ജഥൻ കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ് രണ്ടാം ഘട്ട നിർമ്മാണം കരാർ എടുത്തിരിക്കുന്നത്.കരാർ സംബന്ധിച്ച് കോടതിയിൽ നിലനിന്നിരുന്ന തർക്കം പരിഹരിക്കപ്പെട്ടതിനെ തുടർന്നാണ് നിർമ്മാണം ആരംഭിക്കുന്നത്. 199.17 കോടി രൂപയ്ക്കാണ് രണ്ടാം…

Read More

കോന്നി മെഡിക്കൽ കോളേജിൽ നാഷണൽ മെഡിക്കൽ കമ്മീഷൻ പരിശോധയ്ക്ക് എത്തും

കോന്നി മെഡിക്കൽ കോളേജിൽ നാഷണൽ മെഡിക്കൽ കമ്മീഷൻ പരിശോധയ്ക്ക് എത്തും :47 ഡോക്ടർമാരെ കൂടി നിയമിച്ചു കോന്നി വാർത്ത ഡോട്ട് കോം :കോന്നി മെഡിക്കൽ കോളേജിൽ എം ബി ബി എസ് ഒന്നാം വർഷം ക്ലാസുകൾക്ക് അനുമതി നൽകുവാൻ ഉള്ള പരിശോധനയ്ക്ക് വേണ്ടി നാഷണൽ മെഡിക്കൽ കമ്മീഷൻ പരിശോധനയ്ക്ക് എത്തും. ഇതിനു മുന്നോടിയായി വിവിധ തസ്തികളിലേക്ക് 47 ഡോക്ടർമാരെ നിയമിച്ചു കൊണ്ട് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്നുമാണ് കൂട്ടത്തോടെ ഡോക്ടർമാരെ കോന്നി മെഡിക്കൽ കോളേജിലേക്ക് സ്ഥലം മാറ്റിയത്. പത്തനംതിട്ട ജനറൽ ആശുപത്രിയുടെ പ്രവർത്തനം ഇതോടെ മുടങ്ങുന്ന സാഹചര്യം ഉണ്ട്. പകരം ഡോക്ടർമാരെ ഇവിടെ നിയമിച്ചില്ല. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലേക്കു ഡോക്ടർമാരുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഡെപ്യൂട്ടെഷനിൽ കോന്നി മെഡിക്കൽ കോളേജിലേക്ക് സ്ഥലം മാറ്റിയത് എന്നാണ് ആരോപണം. മെഡിക്കൽ കോളേജിൽ പഠിച്ചു…

Read More

കോന്നി മെഡിക്കല്‍ കോളേജില്‍ ഫയര്‍ അലാറം സ്ഥാപിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം :ഗവ.മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി സംവിധാനത്തിന്‍റെ ഭാഗമായി ഫയർ അലാമും, സ്മോക്ക് അലാമും സ്ഥാപിച്ചതായി അഡ്വ.കെ.യു ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. കനേഡിയൻ കമ്പനിയായ സീമെൻസ് നിർമ്മിച്ച സിസ്റ്റമാണ് സ്ഥാപിച്ചിരിക്കുന്നത്. ഒരു കൺട്രോൾ റൂം കേന്ദ്രീകരിച്ച് മെഡിക്കൽ കോളേജിൻ്റെ എല്ലാ ഭാഗവും ഉൾപ്പെടുത്തുന്ന നിലയിലാണ് അലാം സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നത്.മെഡിക്കൽ കോളേജിനുള്ളിൽ ഏതെങ്കിലും ഭാഗത്ത് തീയോ, പുകയോ ഉണ്ടായാൽ ഉടൻ തന്നെ കൺട്രോൾ റൂമിൽ അലാം കേൾക്കുന്നതാണ് അലാം സിസ്റ്റത്തിന്‍റെ പ്രവർത്തനം.കൂടാതെ കൺട്രോൾ റൂമിലെ ഡിസ്പ്ലേ പാനലിൽ ഏതു ഭാഗത്താണ് തീയോ, പുകയോ ഉണ്ടായതെന്ന് എഴുതി കാണിക്കുകയും ചെയ്യും. പൊതുജനങ്ങൾക്കും, ജീവനക്കാർക്കും അപകടകരമായ എന്തെങ്കിലും കാര്യങ്ങൾ ആശുപത്രി കെട്ടിടത്തിന്‍റെ ഏതെങ്കിലും ഭാഗത്ത് കണ്ടാൽ ഉടൻ തന്നെ പുളളിംഗ് സ്വിച്ച് ഉപയോഗിച്ച് കൺട്രോൾ റൂമിൽ അറിയിക്കാം.ഇതിനായുള്ള സ്വിച്ച് എല്ലാ ഭാഗത്തും ഭിത്തിയിൽ സ്ഥാപിച്ചിട്ടുമുണ്ട്. മെഡിക്കൽ…

Read More

കോന്നി മെഡിക്കൽ കോളേജിൽ ആധുനിക എക്സറേ യൂണിറ്റ് കമ്മീഷൻ ചെയ്തു

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഗവ.മെഡിക്കൽ കോളേജിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ എക്സ് റേ സംവിധാനം നിലവിൽ വന്നു. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ എക്സ് റേ യൂണിറ്റിന്‍റെ കമ്മീഷനിംഗ് നിർവ്വഹിച്ചു.അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് രേഷ്മ മറിയം റോയി അധ്യക്ഷത വഹിച്ചു. എം.എൽ.എയുടെ ഫണ്ടിൽ നിന്നും 43 ലക്ഷം രൂപ ചെലവഴിച്ചാണ് മെഡിക്കൽ കോളേജിൽ എക്സറേ സംവിധാനം ഏർപ്പെടുത്തിയത്. ചണ്ഡിഗഡ് ആസ്ഥാനമായ അലഞ്ചേഴ്സ് മെഡിക്കൽ സിസ്റ്റംസ് ലിമിറ്റഡ് നിർമ്മിച്ച ഹൈ ഫ്രീക്വൻസി എക്സറേ മെഷീനാണ് സ്ഥാപിച്ചിരിക്കുന്നത്. ജപ്പാൻ കമ്പനിയായ ഫ്യൂജി ഫിലിംസ് നിർമ്മിച്ച കാസറ്റ് റെക്കോർഡർ സിസ്റ്റവും ഇതോടൊപ്പം സ്ഥാപിക്കുന്നുണ്ട്. എക്സറേയുടെ ഡിജിറ്റൽ ഇമേജാണ് ലഭ്യമാകുക. 50 കിലോവാട്ട് എക്സറേ ജനറേറ്ററും, 65 കെ.വി.സ്റ്റെബിലൈസറും ഇതോടൊപ്പം സ്ഥാപിച്ചിട്ടുണ്ട് . www.konnivartha.com ജില്ലയിൽ തന്നെ ലഭ്യമായിട്ടുള്ളതിൽ ഏറ്റവും ആധുനിക സംവിധാനമാണ് റേഡിയോളജി ഡിപ്പാർട്ട്മെൻ്റിൽ ഏർപ്പെടുത്തിയിട്ടുള്ളതെന്ന് മെഡിക്കൽ കോളേജ്…

Read More

കോന്നി മെഡിക്കല്‍ കോളേജിലും ലോക നേഴ്സ് ദിനം പ്രതിജ്ഞാ ദിനമായി ആചരിച്ചു

കോന്നി മെഡിക്കല്‍ കോളേജിലും ലോക നേഴ്സ് ദിനം പ്രതിജ്ഞാ ദിനമായി ആചരിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പോരാട്ടത്തിലെ മുന്നണിപ്പോരാളികളായ നഴ്സുമാർക്കായി ഒരു ദിനം. ഇന്ന് ലോക നഴ്സസ് ദിനം.കോന്നി മെഡിക്കല്‍ കോളേജിലും ലോക നേഴ്സ് ദിനം പ്രതിജ്ഞാ ദിനമായി ആചരിച്ചു . കോവിഡ് പ്രതിസന്ധി ആഗോളതലത്തിൽ പിടിമുറുക്കിയിരിക്കുന്ന ഈ സാഹചര്യത്തിലാണ് വീണ്ടും ഒരു നഴ്സസ് ദിനം കൂടി എത്തുന്നത്. കോവിഡ് പോരാട്ടത്തിലെ മുന്നണിപ്പോരാളികളായ നഴ്സുമാരുടെ ഈ ദിനം കോവിഡ് മഹാമാരിക്കെതിരായ പ്രതിജ്ഞാ ദിനമായി ആചരിക്കാനാണ് കേരള ഗവ. നഴ്സസ് യൂണിയൻ തീരുമാനിച്ചിരിക്കുന്നത്. ലോക നഴ്സസ് ദിനം: നഴ്സുമാരെ ആദരിക്കുന്നതിന്‍റെ ഭാഗമായി എല്ലാവർഷവും മെയ് 12നാണ് ലോക നഴ്സസ് ദിനം ആചരിക്കുന്നത്. നഴ്സുമാര്‍ക്കായി ഒരു ദിനം വേണമെന്ന ആശയം 1953 ൽ യുഎസ് ആരോഗ്യ, വിദ്യാഭ്യാസ, ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥനായ ഡൊറോത്തി സണ്ടർലാൻഡ് പ്രസിഡന്റ്…

Read More

സമാനതകളില്ലാത്ത വികസന മുന്നേറ്റവുമായി കോന്നി മണ്ഡലം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി നിയോജകമണ്ഡലത്തില്‍ വലിയ വികസന മുന്നേറ്റമാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി പദ്ധതി, വിവിധ വകുപ്പുകളുടെ പദ്ധതികള്‍, അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എയുടെ ആസ്തി വികസന പദ്ധതി തുടങ്ങിയവ സമന്വയിപ്പിച്ചാണ് വികസന മുന്നേറ്റം സാധ്യമാക്കിയത്. സമഗ്രവികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ആര്‍ദ്രം, ലൈഫ് എന്നിവ ജനങ്ങളുടെ ജീവിതനിലവാരം മികച്ചതാക്കുന്നതില്‍ നിര്‍ണായകമായി. കോന്നി മെഡിക്കല്‍ കോളജില്‍ കിടത്തി ചികിത്സയും കോന്നി ഗവ. മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം ആരംഭിച്ചതോടെ ഏറെനാളായുള്ള പത്തനംതിട്ട ജില്ലക്കാരുടെ മെഡിക്കല്‍ കോളജ് എന്ന ചിരകാല സ്വപ്നം യഥാര്‍ഥ്യമായിരിക്കുകയാണ്. ഇപ്പോഴിതാ കിടത്തി ചികിത്സയും ആരംഭിച്ചു. ആദ്യഘട്ടത്തില്‍ നൂറു കിടക്കകളാണു കിടത്തി ചികിത്സയ്ക്കായി ഒരുക്കിയിരിക്കുന്നത്. തുടര്‍ന്ന് 300 കിടക്കകളായി ഉയര്‍ത്തും. കിഫ്ബി പദ്ധതിയില്‍ നിന്നും അനുവദിച്ചിട്ടുള്ള 241 കോടിയുടെ…

Read More

കെ എസ് ആര്‍ ടി സി ബസ്സുകള്‍ നെടുമ്പാറ വട്ടമണ്ണില്‍ കൂടി സര്‍വീസ് നടത്തണം 

കോന്നി മെഡിക്കല്‍ കോളേജില്‍ എത്തുന്ന കെ എസ് ആര്‍ ടി സി ബസ്സുകള്‍ നെടുമ്പാറ വട്ടമണ്ണില്‍ കൂടി സര്‍വീസ് നടത്തണം  കോന്നി വാര്‍ത്ത : വിവിധ കെ എസ് ആര്‍ ടി സി ഡിപ്പോകളില്‍ നിന്നും കോന്നി മെഡിക്കല്‍ കോളേജില്‍ എത്തുന്ന ബസ്സുകള്‍ അവിടെ യാത്ര അവസാനിപ്പിക്കാതെ തിരികെ നെടുമ്പാറ -വട്ടമണ്ണ് റോഡ് വഴി തിരികെ പോയാല്‍ അത് 300 ഓളം കുടുംബങ്ങള്‍ക്ക് സഹായകരമാകും . നെടുമ്പാറ – വട്ടമണ്ണ് റോഡില്‍ കൂടി നിലവില്‍ ബസ്സ് സര്‍വീസുകള്‍ ഇല്ല . മെഡിക്കല്‍ കോളേജില്‍ എത്തുന്ന ബസ്സുകള്‍ തിരികെ അതേ വഴിയില്‍ കൂടി പോകാതെ മെഡിക്കല്‍ കോളേജ് ചുറ്റി നെടുമ്പാറ -വട്ട മണ്ണ് വഴി തിരികെ പോയാല്‍ പൊതു ജനത്തിന് ഉപകാരവും കെ എസ്സ് ആര്‍ ടി സിയ്ക്ക് മികച്ചവരുമാനവും ലഭിക്കും . ഇക്കാര്യത്തില്‍ എം എല്‍ എ…

Read More