കെ എസ് ആര്‍ ടി സി ബസ്സുകള്‍ നെടുമ്പാറ വട്ടമണ്ണില്‍ കൂടി സര്‍വീസ് നടത്തണം 

കോന്നി മെഡിക്കല്‍ കോളേജില്‍ എത്തുന്ന കെ എസ് ആര്‍ ടി സി ബസ്സുകള്‍ നെടുമ്പാറ വട്ടമണ്ണില്‍ കൂടി സര്‍വീസ് നടത്തണം 

കോന്നി വാര്‍ത്ത : വിവിധ കെ എസ് ആര്‍ ടി സി ഡിപ്പോകളില്‍ നിന്നും കോന്നി മെഡിക്കല്‍ കോളേജില്‍ എത്തുന്ന ബസ്സുകള്‍ അവിടെ യാത്ര അവസാനിപ്പിക്കാതെ തിരികെ നെടുമ്പാറ -വട്ടമണ്ണ് റോഡ് വഴി തിരികെ പോയാല്‍ അത് 300 ഓളം കുടുംബങ്ങള്‍ക്ക് സഹായകരമാകും .

നെടുമ്പാറ – വട്ടമണ്ണ് റോഡില്‍ കൂടി നിലവില്‍ ബസ്സ് സര്‍വീസുകള്‍ ഇല്ല . മെഡിക്കല്‍ കോളേജില്‍ എത്തുന്ന ബസ്സുകള്‍ തിരികെ അതേ വഴിയില്‍ കൂടി പോകാതെ മെഡിക്കല്‍ കോളേജ് ചുറ്റി നെടുമ്പാറ -വട്ട മണ്ണ് വഴി തിരികെ പോയാല്‍ പൊതു ജനത്തിന് ഉപകാരവും കെ എസ്സ് ആര്‍ ടി സിയ്ക്ക് മികച്ചവരുമാനവും ലഭിക്കും . ഇക്കാര്യത്തില്‍ എം എല്‍ എ യും കെ എസ് ആര്‍ ടി സി അധികാരികളും ജന പ്രതിനിധികളും ഇടപെടണം .
മെഡിക്കല്‍ കോളേജില്‍ എത്തുന്ന കെ എസ് ആര്‍ ടി സി ബസ്സുകള്‍ നെടുമ്പാറ -വട്ടമണ്ണ് റോഡ് വഴി സര്‍വീസ് നടത്തണം എന്നു നാട്ടുകാര്‍ ആവശ്യം ഉന്നയിച്ചു .

error: Content is protected !!