കോന്നി മെഡിക്കല്‍ കോളേജ് റോഡിലൂടെ പോകുന്നത് സൂക്ഷിക്കുക : കാട്ടു പന്നികളുടെ വിഹാര കേന്ദ്രം : രാത്രിയില്‍ കാട്ടു പോത്തും

 

KONNI VARTHA.COM : കോന്നി ഗവ മെഡിക്കല്‍ കോളേജ് പരിസരത്ത് പകല്‍ പോലും കാട്ടു പന്നികളുടെ വിഹാര കേന്ദ്രമായി മാറി . സമീപത്തെ സി എഫ് ആര്‍ ഡി കോളേജ് പരിസരത്തെ പൊന്ത കാടുകളില്‍ ആണ് കാട്ടു പന്നികളുടെ വാസം . പകല്‍ പോലും മെഡിക്കല്‍ കോളേജ് റോഡില്‍ കാട്ടു പന്നികളെ കാണാം . ബൈക്ക് യാത്രികര്‍ കൂടുതല്‍ ശ്രദ്ധിക്കണം .

പൊന്ത കാടുകളുടെ ഇടയില്‍ നിന്നും ആണ് കാട്ടു പന്നികള്‍ കുതിച്ച് എത്തുന്നത്‌ . ബൈക്കില്‍ ഇടിച്ചാല്‍ വളരെ ഏറെ അപകടം ബൈക്ക് യാത്രികര്‍ക്ക് ഉണ്ടാകും . ഈ മേഖലയിലെ പൊന്ത കാടുകള്‍ വെട്ടിക്കളയണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം . രാത്രി കാലങ്ങളില്‍ വലിയ കാട്ടു പോത്തുകള്‍ മെഡിക്കല്‍ കോളേജ് പരിസരം വരെ എത്തും തും . ഈ മേഖലയില്‍ വളരെ ഏറെ പുല്ല് വളര്‍ന്നു നില്‍ക്കുന്നുണ്ട് .
സി എഫ് ആര്‍ ഡി ,മെഡിക്കല്‍ കോളേജ് പരിസരങ്ങളിലെ അടിക്കാടുകള്‍ വെട്ടിക്കളഞ്ഞാല്‍ കാട്ടു പന്നികളുടെ ശല്യം ഒരു പരിധി വരെ കുറയ്ക്കാന്‍ കഴിയും .

error: Content is protected !!