കോന്നി മെഡിക്കൽ കോളേജിലേക്ക് ഉള്ള ബസ്സുകൾ വട്ടമൺ നെടുമ്പാറ റോഡ് വഴി വരണം :പ്രദേശ വാസികൾ.

Spread the love

 

 

 

Konnivartha. Com :കോന്നി മെഡിക്കൽ കോളേജിലേക്ക് വരുന്ന മുഴുവൻ ബസ്സുകളും തിരികെ നെടുമ്പാറ വട്ടമണ്ണ് റോഡ് വഴി പോകണം എന്ന് പ്രദേശ വാസികൾ ആവശ്യപ്പെട്ടു. മുൻപ് ഈ വഴി ബസ്സ്‌ സർവീസ് ഉണ്ടായിരുന്നു. മെഡിക്കൽ കോളേജിലേക്ക് പുതിയ വഴി വന്നതോടെ വട്ടമണ്ണ് നെടുമ്പാറ റോഡിലൂടെ ബസ്സുകൾ സർവീസ് നിർത്തി. രണ്ടര കിലോമീറ്റർ ദൂരം ഉള്ള ഈ പാതയ്ക്ക് ഇരു ഭാഗത്തും ഏകദേശം 230 കുടുംബങ്ങൾ ഉണ്ട്.

മെഡിക്കൽ കോളേജിൽ എത്തുന്ന ബസ്സുകൾ മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ പിറകിലൂടെ നെടുമ്പാറ വട്ടമണ്ണ് റോഡിലൂടെ തിരികെ പോയാൽ അത് പ്രദേശ വാസികൾക്ക് പ്രയോജനം ആണ്. യാത്രാ ക്ലേശത്തിന് പരിഹാരമാക്കുകയും ചെയ്യും.

 

നെടുമ്പാറ വട്ടമണ്ണ് റോഡിലൂടെ ബസ്സ്‌ എത്തണം എന്ന് ആവശ്യപ്പെട്ട് പ്രദേശ വാസികൾ ഗതാഗത വകുപ്പ് മന്ത്രി, കോന്നി എം എൽ എ,കോന്നി കെ എസ് ആർ ടി സി അധികാരികൾ എന്നിവർക്ക് നിവേദനം നൽകുവാൻ അടുത്ത ദിവസം മുതൽ ഒപ്പ് ശേഖരിക്കും.

error: Content is protected !!