പത്തനംതിട്ട ജില്ല: ഇലക്ഷന്‍ ഗൈഡ് പ്രകാശനം ചെയ്തു

Spread the love

 

തദ്ദേശ സ്വയംഭരണ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ഇലക്ഷന്‍ ഗൈഡ് ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ കലക്ടറേറ്റ് പമ്പാ കോണ്‍ഫറന്‍സ് ഹാളില്‍ പ്രകാശനം ചെയ്തു.

2025 തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പ്രധാന തീയതികള്‍, ജില്ലയുടെ സമഗ്രവിവരം, തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളുടെയും വോട്ടര്‍മാരുടെയും എണ്ണം, പോളിംഗ് സ്റ്റേഷനുകളുടെ വിവരം, ജില്ല തിരഞ്ഞെടുപ്പ് ടീം അംഗങ്ങള്‍, ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍, തിരഞ്ഞെടുപ്പ് സംബന്ധിച്ച നിയമങ്ങള്‍, നടപടിക്രമം, മാതൃക പെരുമാറ്റചട്ടം, ഹരിതചട്ടം, മാധ്യമപ്രവര്‍ത്തകര്‍ പാലിക്കേണ്ട നിര്‍ദേശം തുടങ്ങിയവ കൈപുസ്തകത്തിലുണ്ട്.

ജില്ലാ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബീന എസ് ഹനീഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി ടി ജോണ്‍, ജില്ലാതല മീഡിയ റിലേഷന്‍സ് സമിതി അംഗം ബിജു കുര്യന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts