തണ്ണിത്തോട്  മണ്ണീറ വെള്ളച്ചാട്ടം കേന്ദ്രീകരിച്ച് അമിനിറ്റി സെന്റർ യാഥാർത്ഥ്യമാകുന്നു

  konnivartha.com : തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത് വാർഡ് 09 മണ്ണീറയിൽ വെള്ളച്ചാട്ടം കേന്ദ്രീകരിച്ച് ടൂറിസം അമിനിറ്റി സെന്റർ യാഥാർത്ഥ്യമാകുന്നു. വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കുവാനും വെള്ളച്ചാട്ടത്തിൽ മുങ്ങിക്കുളിക്കുവാനും മഴക്കാലത്തും മറ്റും ധാരാളം വിനോദ സഞ്ചാരികളാണ് ഇവിടേയ്ക്ക് കടന്നു വരുന്നത്   ജൂൺ-ജൂലൈ മുതൽ ഡിസംബർ-ജനുവരി വരെ നീണ്ടു നിൽക്കുന്ന സീസൺ സമയങ്ങളിൽ വിദേശീയരും തദ്ദേശീയരുമായ വിനോദ സഞ്ചാരികൾ അടവി കുട്ടവഞ്ചി സവാരി കേന്ദ്രം സന്ദർശിച്ച് വെള്ളച്ചാട്ടം കാണുവാൻ എത്തുന്നത് പതിവാണ്. എന്നാൽ ഈ പ്രദേശത്ത് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതിരിക്കുന്നത് ഒരു പോരായ്മയായിരുന്നു. സ്വകാര്യ വ്യക്തികളുടെ സ്ഥലം വിട്ടു കിട്ടുന്നതിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുവാൻ കഴിയാതിരുന്നതിനാലും ഇവിടെ നിർമ്മാണങ്ങൾ നടത്തുവാൻ കഴിയാത്ത സാഹചര്യമുണ്ടായി. സിബി നെടുംപുറം എന്ന വ്യക്തി തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിന് പ്രദേശത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 5 സെന്റ് സ്ഥലം സൗജന്യമായി നൽകിയതോടെയാണ് പദ്ധതി ആവിഷ്ക്കരിക്കുവാൻ…

Read More

പ്രകൃതി മാടി വിളിക്കുന്നു : കാട്ടാത്തിപ്പാറയെ അടുത്തറിയാന്‍ :പക്ഷെ വനം വകുപ്പിന് തടസ്സ വാദം

    konnivartha.com : കാട്ടാത്തി പാറ ചൊല്ലി …കാട്ടു പെണ്ണിന് കഥ ചൊല്ലി…കൂട്ട്കൂടാന്‍ വന്ന കാട്ടു തുമ്പി പെണ്ണിനോട്…കാട്ടാത്തി പാറ ചൊല്ലി………….പ്രകൃതി മാടി വിളിക്കുന്നു ..കാട്ടാത്തി പാറയെ അടുത്തറിയാന്‍ .എന്നാല്‍ എല്ലാത്തിനും ഉടമകള്‍ തങ്ങള്‍ ആണെന്ന ഭാവത്തോടെ വനം വകുപ്പ് സഞ്ചാരികളെ തടയുന്നു . മുന്‍പ് സഞ്ചാരികള്‍ ഈ പാറ മുകളിലേക്ക് എത്തിയിരുന്നു ഇന്ന് വനം വകുപ്പ് സഞ്ചാര സ്വാതന്ത്ര്യം വിലക്കി .പേരില്‍ കാട്ടാന ശല്യം എന്നാണു പറയുന്നത് .എന്നാല്‍ വനത്തിലേക്ക് ആരും പ്രവേശിക്കരുത് എന്നുള്ള കാടന്‍ കാട്ടു നീതി ആണ് ഇവിടെ പ്രയോഗിക്കുന്നത് . എന്നാല്‍ കോന്നി ഇക്കോ ടൂറിസം പദ്ധതിയുടെ ആദ്യ കാലത്ത് ഇവിടെയ്ക്ക് വിനോദ സഞ്ചാരം ലക്ഷ്യമാക്കി പദ്ധതികള്‍ വിഭാവന ചെയ്തിരുന്നു . എന്നാല്‍ തുടക്കത്തിലേ ആവേശം നിലനിര്‍ത്തി പദ്ധതി കൊണ്ട് വരാന്‍ ബന്ധപെട്ടവര്‍ തയാറായില്ല . എന്തായാലും ഈ പാറയെ…

Read More

മണിയാര്‍ ടൂറിസം പദ്ധതിക്ക് ടൂറിസം – ഇറിഗേഷന്‍ വകുപ്പുകളുടെ അനുമതി

  konnivartha.com : റാന്നിയുടെ ടൂറിസം മേഖലയില്‍ നാഴികക്കല്ലാകുന്ന മണിയാര്‍ ടൂറിസം പദ്ധതിക്ക് ടൂറിസം – ഇറിഗേഷന്‍ വകുപ്പുകളുടെ അനുമതി ലഭിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. മണിയാര്‍ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന പമ്പ റിവര്‍ വാലി എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിക്ക് വളരെ മുന്‍പ് ഭരണാനുമതി ലഭിക്കുകയും വിശദമായ പദ്ധതി രേഖ തയാറാക്കുകയും ചെയ്തിരുന്നു. നിര്‍ദിഷ്ട പദ്ധതി പ്രദേശം ഇറിഗേഷന്‍ വകുപ്പിന്റെ അധീനതയിലായതിനാല്‍ പ്രവര്‍ത്തി നടപ്പാക്കാന്‍ വകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമായിരുന്നു. നിയമ, സാങ്കേതിക പ്രശ്നങ്ങള്‍ മൂലം ദീര്‍ഘകാലമായി ഇറിഗേഷന്‍ വകുപ്പിന്റെ അനുമതി ലഭിക്കാതെ പദ്ധതി നഷ്ടമാകുന്ന സ്ഥിതിയിലായിരുന്നു. ഇതേത്തുടര്‍ന്ന് ടൂറിസം – ഇറിഗേഷന്‍ വകുപ്പ് മന്ത്രി തലത്തിലും ഉദ്യോഗസ്ഥ തലത്തിലും നിരവധി തവണ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുകയും അനുമതിക്കായി തുടര്‍ച്ചയായി ഇടപെടല്‍ നടത്തുകയും ചെയ്തു വരുകയായിരുന്നു. ഇറിഗേഷന്‍ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നേരിട്ട്…

Read More

മണ്ണീറ വെള്ളച്ചാട്ടം, അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങുന്നു

  konnivartha.com : : വിനോദ സഞ്ചാരികളുടെ ഇഷ്ടപ്പെട്ട സ്ഥലമായി മാറിക്കഴിഞ്ഞ മണ്ണീറ വെള്ളച്ചാട്ടം കാണുവാൻ ദിനം പ്രതി നൂറു കണക്കിന് സഞ്ചാരികളാണ് എത്തിച്ചേരുന്നത്. മഴക്കാലത്ത് വെള്ളച്ചാട്ടത്തിന്റ ഭംഗി ആസ്വദിക്കുവാൻ വിദേശ രാജ്യങ്ങളിൽ നിന്നു പോലും സഞ്ചാരികൾ എത്തിച്ചേരാറുണ്ട്.   അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ നിന്നും ഒരു കിലോമീറ്റർ ദൂരത്താണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നതെന്നതിനാൽ തന്നെ കൂടുതൽ സഞ്ചാരികൾ എത്തിച്ചേരുന്നുമുണ്ട്. എന്നാൽ വെള്ളച്ചാട്ടത്തിൽ എത്തുന്ന സ്ത്രീകൾ കുട്ടികൾ അടക്കമുള്ള സഞ്ചാരികൾക്ക് പ്രാധമിക ആവശ്യങ്ങൾ നിറവേറ്റുവാനുള്ള അടിസ്ഥാന സൗകര്യങ്ങൾ നിലവിൽ ഇല്ലായിരുന്നു. പലപ്പോഴും സമീപ വീടുകളെ ആശ്രയിച്ചിരുന്നെങ്കിലും അതും ക്രമേണ നിലച്ച മട്ടിലായി. സ്വകാര്യ വ്യക്തികളുടെ സ്ഥലത്താൽ ചുറ്റപ്പെട്ട സ്ഥലമായതിനാൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് സാധിക്കാതെയും വന്നിരുന്നു.   ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ, ഗ്രാമ പഞ്ചായത്ത് അംഗം പ്രീത.…

Read More

പ്രകൃതി ഒരുക്കിയ ദൃശ്യവിസ്മയമാണ് ചെളിക്കുഴി വെള്ളച്ചാട്ടം

  konnivartha.com : പ്രകൃതി ഒരുക്കിയ ദൃശ്യവിസ്മയമാണ്   കോന്നി അരുവാപ്പുലം  പഞ്ചായത്തിലെ കല്ലേലി ചെളിക്കുഴി വെള്ളച്ചാട്ടം. ഈ വെള്ളച്ചാട്ടം സ്വകാര്യ വ്യക്തിയുടെ വസ്തുവില്‍ കൂടി ആണെങ്കിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല .ആര്‍ക്കും കടന്നു വരാം . ജല കണങ്ങള്‍ ധാര ധാരയായി താഴേക്ക് പതിക്കുമ്പോള്‍ അതിലേക്ക് തല വെച്ചൊരു കുളി ആരും കൊതിക്കും . പാറകളില്‍ വഴുക്കല്‍ ഉള്ളതിനാല്‍ സൂക്ഷിക്കുക . കല്ലേലി ചെളിക്കുഴിയില്‍ മഴക്കാലമായാല്‍ സഞ്ചാരികളുടെ വരവ് ആണ് . പാറയില്‍ നിന്നും തുള്ളി ചാടി എത്തുന്ന വെള്ളം ദേഹത്ത് വീഴുമ്പോള്‍ ആ കുളിരില്‍ ഏവരും മറന്നു നിന്ന് പോകും . വനം അടുത്ത് തന്നെ ഉള്ളതിനാല്‍ ആ കുളിരും ലഭിക്കും . അഴകായി ഒഴുകി എത്തുന്ന ചെറു തോട്ടില്‍ നിന്നും ആണ് പാറ മുകളില്‍ നിന്നും ഈ ജല ധാര . കല്ലേലി ജംഗ്ഷനിൽ നിന്ന്…

Read More

വിയറ്റ്നാമിൽ നിന്ന് കേരളത്തിലേക്ക് വിമാന സർവീസ് പരിഗണിക്കും

  konnivartha.com : ടൂറിസം സഹകരണത്തിന്റെ ഭാഗമായി വിയറ്റ്നാമിൽ നിന്ന് കേരളത്തിലേക്ക് വിമാന സർവ്വീസ് ആരംഭിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് വിയറ്റ്നാമിലെ ബെൻട്രി പ്രവിശ്യാ ചെയർമാൻ ട്രാൻ നഗോക് ടാമും സംഘവും മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിൽ പറഞ്ഞു. വിയറ്റ് ജെറ്റ് എയർലൈൻസ് അധികൃതമായി ചർച്ച നടത്തിയ കാര്യം മുഖ്യമന്ത്രി അറിയിച്ചു. കാർഷികമേഖലയിലെ യന്ത്രവൽക്കരണം, മത്സ്യബന്ധനമേഖലയിലെ ആധുനിക വൽക്കരണം, ടൂറിസം എന്നിവയിൽ കേരളത്തോട് സഹകരിച്ച് പ്രവർത്തിക്കാൻ അവർ താൽപ്പര്യപ്പെട്ടു. ഐ.ടി ഉൾപ്പെടെയുള്ള മേഖലകളിൽ കേരളത്തിന്റെ സേവനം വിയറ്റ്നാമിന് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. യോഗത്തിൽ കായിക വകുപ്പു മന്ത്രി വി. അബ്ദുറഹ്‌മാൻ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി, സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി തുടങ്ങിയവർ പങ്കെടുത്തു.

Read More

പ്രധാന ആഭ്യന്തര വിനോദ സഞ്ചാര കേന്ദ്രമാകാനൊരുങ്ങി അര്‍ത്തുങ്കല്‍

  ആലപ്പുഴ: സ്വകാര്യ പങ്കാളിത്തത്തോടെ അര്‍ത്തുങ്കലിനെ ആഭ്യന്തര വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്ന് കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. അര്‍ത്തുങ്കല്‍ ഡി.ടി.പി.സി. പാര്‍ക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അര്‍ത്തുങ്കലില്‍ വിനോദസഞ്ചാരത്തിന് വലിയ സാധ്യതകളാണുള്ളത്. അത് പരമാവധി ഉപയോഗപ്പെടുത്താനാകണമെന്നും അദ്ദേഹം പറഞ്ഞു. പാതിരമണലില്‍ പരിസ്ഥിതിയുമായി ചേര്‍ന്ന് നില്‍ക്കുന്ന വിനോദസഞ്ചാര പദ്ധതികള്‍ അവിഷ്‌കരിക്കുമെന്നും മന്ത്രി അറിയിച്ചു. പത്ത് ലക്ഷം രൂപ ചെലവിലാണ് പാര്‍ക്കിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കിയത്. കുട്ടവഞ്ചി, പെടല്‍ ബോട്ട്, കയാക്കിങ്, കുട്ടികള്‍ക്കായി കളിസ്ഥലം എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. മന്ത്രിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും എം.പി. ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ വീതവും ഇതിനായി അനുവദിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

Read More

മൂന്നാര്‍ ദേവികുളത്ത് സാഹസിക ക്യാമ്പ് 2022 : അപേക്ഷ ക്ഷണിച്ചു

KONNIVARTHA.COM : സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മുഴപ്പിലങ്ങാട് ദേശീയ സാഹസിക അക്കാദമി ഉപകേന്ദ്രത്തിന്റെ  ആഭിമുഖ്യത്തില്‍ നവംബര്‍ 26 മുതല്‍ മൂന്നാര്‍ ദേവികുളത്ത് ത്രിദിന സാഹസിക ക്യാമ്പ് സംഘടിപ്പിക്കുന്നു.   18 നും 35 നും മധ്യേ പ്രായമുളള യുവതീ യുവാക്കള്‍ക്ക്  ക്യാമ്പില്‍ പങ്കെടുക്കാം.  അപേക്ഷകരുടെ ബയോഡാറ്റയും വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.  9447402042 വാട്‌സ്ആപ്പ് നമ്പര്‍  മുഖേനയോ അപേക്ഷിക്കാം.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9895183934, 0484-2428071.

Read More

വിനോദ സഞ്ചാര മേഖലയിലെ പ്രധാന കേന്ദ്രമായി കോന്നി ടൂറിസം ഗ്രാമം മാറും

konnivartha.com :കോന്നിയെ മാതൃകാ ടൂറിസം ഗ്രാമമായി മാറ്റുന്നതിലൂടെ ആയിരം പേർക്ക് പ്രത്യക്ഷത്തിലും, മൂവായിരം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിൽ, പ്രകൃതിക്കിണങ്ങുന്ന രീതിയിൽ കോന്നി ടൂറിസത്തെ മാറ്റിത്തീർക്കുകയാണ് ലക്ഷ്യം.ടൂറിസവും, അനുബന്ധ മേഖലയും കോന്നിയുടെ പ്രധാന വരുമാന മാർഗ്ഗമായി മാറ്റാൻ കഴിയും. സ്വദേശികൾക്കൊപ്പം വിദേശ സഞ്ചാരികളെയും ആകർഷിക്കാൻ കഴിയുന്ന നിലയിൽ ടൂറിസത്തെ മാറ്റിത്തീർക്കും. ഇതിനാണ് വിശ്വസഞ്ചാരിയായ സന്തോഷ് ജോർജ് കുളങ്ങരയുടെ സഹായം തേടിയിട്ടുള്ളത്. അദ്ദേഹത്തോടൊപ്പം വിദഗ്ദ്ധരുടെ ഒരു നിരയെ തന്നെ അണിനിരത്തിയിട്ടുണ്ട്.വയനാടിനും, ആലപ്പുഴയ്ക്കുമൊപ്പം വിനോദ സഞ്ചാര മേഖലയിലെ പ്രധാന കേന്ദ്രമായി കോന്നി ടൂറിസം ഗ്രാമവും മാറും.കേരള സർക്കാരിൻ്റെ പൂർണ്ണ പിൻതുണയോടെ കോന്നിയുടെ ടൂറിസം മേഖലയിൽ വൻ വികസനം നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്നും എം.എൽ.എ പറഞ്ഞു.

Read More

കോന്നി ഇക്കോ ടൂറിസം പദ്ധതികളുടെ വിപുലീകരണത്തിന് മാസ്റ്റർ പ്ലാൻ

  konnivartha.com : കോന്നി ഇക്കോ ടൂറിസം പദ്ധതികളുടെ വിപുലീകരണത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ തീരുമാനമായതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. കോന്നി ഫോറസ്റ്റ് ഐ.ബി.യിൽ എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ച ബയോഡൈവേഴ്സിറ്റി സർക്യൂട്ടിൽ കോന്നി ഇക്കോ ടൂറിസത്തെ ഉൾപ്പെടുത്തിയിരുന്നു.ഇതിൻ്റെ ഭാഗമായി ധാരാളം വിദേശ- സ്വദേശ ടൂറിസ്റ്റുകൾ കോന്നിയിൽ എത്തിച്ചേരും. ഈ സാഹചര്യം മുൻനിർത്തി ടൂറിസം രംഗത്ത് പരമാവധി സാധ്യതകൾ കണ്ടെത്തി ഉപയോഗിക്കുന്നതിനായാണ് യോഗം ചേർന്നത്. ആനക്കൂടും, അനുബന്ധ കേന്ദ്രങ്ങളും വികസിപ്പിച്ചുള്ള വിപുലമായ ടൂറിസം സാധ്യതകളാണ് മാസ്റ്റർ പ്ലാനിൻ്റെ ഭാഗമായി തയ്യാറാക്കുന്നത്. തെന്മല ഇക്കോ ടൂറിസത്തിൽ നിന്നുമുള്ള സംഘം മാസ്റ്റർ പ്ലാൻ തയ്യാറാക്കാനായി കോന്നിയിൽ ഉടൻ എത്തും. ആനക്കൂട്ടിൽ കൂടുതൽ സ്ഥലം ടൂറിസം പ്രവർത്തനങ്ങൾക്കായി മാറ്റി വയ്ക്കാനും യോഗത്തിൽ തീരുമാനമായി.ആനക്കൂടിൻ്റെ ഭാഗമായി കൂടുതൽ സ്ഥലമെടുത്ത് നടത്തേണ്ട…

Read More