വിയറ്റ്നാമിൽ നിന്ന് കേരളത്തിലേക്ക് വിമാന സർവീസ് പരിഗണിക്കും

 

konnivartha.com : ടൂറിസം സഹകരണത്തിന്റെ ഭാഗമായി വിയറ്റ്നാമിൽ നിന്ന് കേരളത്തിലേക്ക് വിമാന സർവ്വീസ് ആരംഭിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് വിയറ്റ്നാമിലെ ബെൻട്രി പ്രവിശ്യാ ചെയർമാൻ ട്രാൻ നഗോക് ടാമും സംഘവും മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിൽ പറഞ്ഞു. വിയറ്റ് ജെറ്റ് എയർലൈൻസ് അധികൃതമായി ചർച്ച നടത്തിയ കാര്യം മുഖ്യമന്ത്രി അറിയിച്ചു.

കാർഷികമേഖലയിലെ യന്ത്രവൽക്കരണം, മത്സ്യബന്ധനമേഖലയിലെ ആധുനിക വൽക്കരണം, ടൂറിസം എന്നിവയിൽ കേരളത്തോട് സഹകരിച്ച് പ്രവർത്തിക്കാൻ അവർ താൽപ്പര്യപ്പെട്ടു. ഐ.ടി ഉൾപ്പെടെയുള്ള മേഖലകളിൽ കേരളത്തിന്റെ സേവനം വിയറ്റ്നാമിന് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

യോഗത്തിൽ കായിക വകുപ്പു മന്ത്രി വി. അബ്ദുറഹ്‌മാൻ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി, സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!