വിനോദ സഞ്ചാര മേഖലയിലെ പ്രധാന കേന്ദ്രമായി കോന്നി ടൂറിസം ഗ്രാമം മാറും

konnivartha.com :കോന്നിയെ മാതൃകാ ടൂറിസം ഗ്രാമമായി മാറ്റുന്നതിലൂടെ ആയിരം പേർക്ക് പ്രത്യക്ഷത്തിലും, മൂവായിരം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു.

അന്താരാഷ്ട്ര നിലവാരത്തിൽ, പ്രകൃതിക്കിണങ്ങുന്ന രീതിയിൽ കോന്നി ടൂറിസത്തെ മാറ്റിത്തീർക്കുകയാണ് ലക്ഷ്യം.ടൂറിസവും, അനുബന്ധ മേഖലയും കോന്നിയുടെ പ്രധാന വരുമാന മാർഗ്ഗമായി മാറ്റാൻ കഴിയും. സ്വദേശികൾക്കൊപ്പം വിദേശ സഞ്ചാരികളെയും ആകർഷിക്കാൻ കഴിയുന്ന നിലയിൽ ടൂറിസത്തെ മാറ്റിത്തീർക്കും.

ഇതിനാണ് വിശ്വസഞ്ചാരിയായ സന്തോഷ് ജോർജ് കുളങ്ങരയുടെ സഹായം തേടിയിട്ടുള്ളത്. അദ്ദേഹത്തോടൊപ്പം വിദഗ്ദ്ധരുടെ ഒരു നിരയെ തന്നെ അണിനിരത്തിയിട്ടുണ്ട്.വയനാടിനും, ആലപ്പുഴയ്ക്കുമൊപ്പം വിനോദ സഞ്ചാര മേഖലയിലെ പ്രധാന കേന്ദ്രമായി കോന്നി ടൂറിസം ഗ്രാമവും മാറും.കേരള സർക്കാരിൻ്റെ പൂർണ്ണ പിൻതുണയോടെ കോന്നിയുടെ ടൂറിസം മേഖലയിൽ വൻ വികസനം നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്നും എം.എൽ.എ പറഞ്ഞു.

error: Content is protected !!