KONNIVARTHA.COM : തമിഴ്‌നാട് തഞ്ചാവൂര്‍ കുംഭകോണത്തിലെ പ്രമുഖ ക്ഷേത്രമായ ഉപ്പിളി അപ്പന്‍ വെങ്കിടാചലപതി ക്ഷേത്രത്തിലെ കൊടി മരത്തിനു ഉള്ള ലക്ഷണമൊത്ത തേക്ക് മരം കല്ലേലി വനത്തില്‍ നിന്നും കണ്ടെത്തി . വനം വകുപ്പിന്‍റെ അനുമതിയോടെ തേക്ക് മരം ആചാര അനുഷ്ടാനത്തോടെ മുറിക്കുന്നതിനു മുന്‍പായി ക്ഷേത്ര ഭാരവാഹികള്‍ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം ) എത്തി അടുക്കാചാരങ്ങള്‍ സമര്‍പ്പിച്ചു . പവിത്രമായ തേക്ക് മരത്തില്‍ ചാര്‍ത്തുവാനുള്ള പട്ടും മാലയും കാവില്‍ നിന്നും പൂജിച്ചു നല്‍കി .കോന്നി വനത്തിലെ 1954 നെല്ലിടാംപാറ തേക്കുതോട്ടത്തിൽനിന്നാണ് കൊടിമരത്തിനുള്ള തേക്ക് കണ്ടെത്തിയത്. 20 മീറ്റർ നീളമാണ് തടിക്കുള്ളത്. നികുതിയടക്കം ഒൻപതുലക്ഷം രൂപ ക്ഷേത്രക്കമ്മറ്റി വനംവകുപ്പിന് നൽകി ദക്ഷിണേന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട്ടിലെ കുംഭകോണത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള തിരുനാഗേശ്വരത്തിന് സമീപം സ്ഥിതി ചെയ്യുന്ന പ്രമുഖ വെങ്കിടാചലപതി ക്ഷേത്രമാണ് ഉപ്പിളി അപ്പന്‍ കോവില്‍ . ദ്രാവിഡ വാസ്തുവിദ്യാ…
Read Moreവിഭാഗം: Entertainment Diary
അറിയാമോ “കോന്നിയൂര്‍ ഭാസ് “ആരാണെന്ന്
ആഘോഷങ്ങൾക്ക് ഇടയിൽ നടന്നു മണ്മറഞ്ഞു പോയ ഒരാൾ: സ്തുതി പാടകർ ഇല്ലാത്തത് കൊണ്ട് അറിയപ്പെടാതെപോയ ജീവിതം അറിയാമോ “കോന്നിയൂര്‍ ഭാസ് “ആരാണെന്ന് KONNI VARTHA.COM : അക്ഷരങ്ങളെ ചിട്ട പെടുത്തി ഗാനമാകുന്ന മാലയില്‍ കോര്‍ക്കുമ്പോള്‍ ആണ് ഒരു കവി ജനിക്കുന്നത്.കോന്നിയെന്ന നാടിന്‍റെ പുണ്യമാണ് കോന്നിയൂര്‍ ഭാസ്. കവി, സാഹിത്യകാരൻ, പത്രപ്രവർത്തകൻ, ഗാനരചയിതാവ് തുടങ്ങി സഹസംവിധായകന്റെ വേഷം വരെയണിഞ്ഞു.1996 ഡിസംബർ രണ്ടാം തീയതി തന്റെ നാല്പത്തി അഞ്ചാം വയസ്സിൽ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.കോന്നിയൂർ ഭാസിനെ ഓർക്കുമ്പോഴൊക്കെ മനസ്സിലൊരു വിങ്ങലാണ്. ഹൃദയത്തിലൊരു കണ്ണീർക്കടൽ ഒളിപ്പിച്ചു വച്ചിരുന്ന പാട്ടെഴുത്തുകാരൻ. എഴുതിയ പാട്ടുകളെല്ലാം ഹിറ്റായിട്ടും ഒരംഗീകാരവും ലഭിക്കാതെ നമ്മോട് യാത്ര പറഞ്ഞു പോയ ഗാനരചയിതാവ്. ശേഷം കാഴ്ചയിൽ എന്ന സിനിമയിലെ മോഹംകൊണ്ടു ഞാൻ എന്ന ഒറ്റ ഗാനം മാത്രം മതി അദ്ദേഹത്തിലെ കാവ്യഭാവനയെ തിരിച്ചറിയാൻ. പാട്ടെഴുതാൻ അദ്ദേഹത്തിന് മലയാളസിനിമ അവസരംകൊടുത്തപ്പോഴൊക്കെ…
Read Moreഎന്റെ കേരളം പ്രദര്‍ശന മേള: ആവേശം പകര്‍ന്ന് മാംഗോ ട്രീ മാജിക്
‘ഒരു മാങ്ങ അണ്ടി കുഴിച്ചിട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ അത് മുളപ്പിച്ച് മാങ്ങ പറിക്കുന്ന ജാലവിദ്യ’- വ്യാഴാഴ്ച രാവിലെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലെ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസ് അങ്കണം സാക്ഷ്യം വഹിച്ചത് ഈ അത്ഭുത നിമിഷത്തിനായിരുന്നു. സ്ട്രീറ്റ് മജീഷ്യന്‍ അലി ചെര്‍പ്പുളശേരി ഒരുക്കിയ മാംഗോ ട്രീ മാജിക് കുട്ടികളിലും മുതിര്‍ന്നവരിലും ഒരു പോലെ കൗതുകമുണര്‍ത്തി. മാജിക് കാണാന്‍ തടിച്ച് കൂടിയ ജനങ്ങളെ സാക്ഷി നിര്‍ത്തിയായിരുന്നു ഒരു മാങ്ങ അണ്ടി കുഴിച്ചിട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ അത് വളര്‍ത്തി മാവ് ആക്കി മാങ്ങ പറിച്ചെടുത്ത് കാഴ്ചക്കാര്‍ക്ക് തന്നെ വിതരണം ചെയ്തത്. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ മേയ് 11 മുതല്‍ 17 വരെ നടക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച തെരുവ് മാജിക് അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്ട്രീറ്റ് മജീഷ്യന്‍…
Read Moreതൃശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം
konnivartha.com : കൊവിഡ് നിയന്ത്രണം പിൻവലിച്ച ശേഷമുള്ള തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം. പാറമേക്കാവ്, തിരുവമ്പാടി എന്നീ ക്ഷേത്രങ്ങളിലും മറ്റ് 8 ഘടക ക്ഷേത്രങ്ങളിലും കൊടി ഉയരും. പൂരത്തിന്റെ ഭാഗമായി ഉളള കൊടിയേറ്റത്തിന്റെ തയ്യാറെടുപ്പുകൾ എല്ലാം ക്ഷേത്രത്തിൽ പൂർത്തിയയായി. സാധാരണയേക്കാൾ 40 ശതമാനം അധികം കാണികളെത്തുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പാറമേക്കാവ് ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറുക. രാവിലെ ഒമ്പതിനും 10.30നും ഇടയിലാണ് മുഹൂർത്തം. പാണികൊട്ടിനെ തുടർന്ന് പാരമ്പര്യ അവകാശികൾ ഭൂമി പൂജ നടത്തി കൊടിമരം നാട്ടും. പൂജിച്ച കൊടിക്കൂറ ദേശക്കാര്‍ കൊടിമരത്തിൽ ഉയര്‍ത്തും. ക്ഷേത്രത്തിന് മുമ്പിലെ പാലമരത്തിലും മണികണ്ഠനാലിലെ ദേശ പന്തലിലും പാറമേക്കാവ് വിഭാഗം മഞ്ഞപ്പട്ടില്‍ സിംഹ മുദ്ര ഉള്ള കൊടിക്കൂറ നാട്ടും. തിരുവമ്പാടിയിൽ 10.30നും 10.55നും ഇടയിലും കൊടിയേറും. പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ ചാര്‍ത്തി, ദേശക്കാര്‍ ഉപചാര പൂര്‍വം കൊടിമരം നാട്ടി…
Read Moreഎഴുപതിൻ്റെ നിറവിൽ കോട്ടയത്തിൻ്റെ മനസു കീഴടക്കി ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’
konnivartha.com / കോട്ടയം: അവതരണത്തിന്റെ എഴുപതാം വർഷത്തിലും സദസ് കീഴടക്കി ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ അരങ്ങത്ത്. രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നാഗമ്പടം മൈതാനത്തു നടക്കുന്ന എൻ്റെ കേരളം പ്രദർശന-വിപണനമേളയുടെ കലാവേദിയിലാണ് നാടകം വീണ്ടും അരങ്ങേറിയത്. കേരളത്തിലെ സാമൂഹിക നവോത്ഥാന മുന്നേറ്റത്തിന് ഊർജ്ജം പകർന്ന കെ പി എ സി യുടെ നാടകത്തെ നിറഞ്ഞ സദസാണ് വരവേറ്റത്. സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ, സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ, ജില്ലാ പഞ്ചായത്തംഗം കെ.വി. ബിന്ദു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അജയൻ കെ. മേനോൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻറ് പി.വി. സുനിൽ, ജനപ്രതിനിധികൾ തുടങ്ങിയവർ പ്രേക്ഷകരായെത്തി. ജില്ലയിലെ മുതിർന്ന നാടക പ്രവർത്തകരെയും…
Read Moreഎന്റെ കേരളം മേളയില്‍ ജില്ലയുടെ വൈവിധ്യങ്ങളാല്‍ സമ്പന്നമായ കൂട്ടായ്മ ദൃശ്യമാകും: മന്ത്രി വീണാ ജോര്‍ജ്
വൈവിധ്യങ്ങളാല്‍ സമ്പന്നമായ പത്തനംതിട്ട ജില്ലയുടെ കൂട്ടായ്മ മേയ് 11 മുതല്‍ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലൂടെ ദൃശ്യമാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചാരണാര്‍ഥം പത്തനംതിട്ട ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അങ്കണത്തില്‍ നടന്ന നാട്ടരങ്ങ് കലാ സാംസ്‌കാരിക സന്ധ്യയും 2021-22 ല്‍ മെഡല്‍ നേടിയ കായിക താരങ്ങളെ ആദരിക്കുന്ന ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളുടെയും സേവനങ്ങളുടെയും പ്രദര്‍ശനമാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേള. അതിന്റെ ഒരു പ്രഖ്യാപനം കൂടി ആണ് നാട്ടരങ്ങ് പരിപാടി. വിപുലമായ സജ്ജീകരണങ്ങളാണ് എന്റെ കേരളം മേളയ്ക്കായി ഒരുക്കുന്നത്. കോവിഡിനു ശേഷം കൂട്ടായ്മകള്‍ സജീവമായി വരുകയാണ്. അതിനു മുന്നോടിയായി പത്തനംതിട്ടയില്‍ നടന്ന എംജി സര്‍വകലാശാലാ…
Read Moreഫിലിം ഫെസ്റ്റിവലിൽ കോന്നി ഇളകൊള്ളൂർ നിവാസിയുടെ ഹൃസ്വ ചിത്രം ശ്രദ്ധിക്കപ്പെട്ടു
KONNI VARTHA.COM : 12-മത് ദാദാസാഹേബ് ഫിലിം ഫെസ്റ്റിവലിൽ പത്തനംതിട്ട ഇളകൊള്ളൂർ സ്വദേശിയായ അശ്വിൻ രാധാകൃഷ്ണൻ രചനയും സംവിധാനവും ചെയ്ത “യാദൃച്ഛിക സംഭവങ്ങൾ” എന്ന ഹൃസ്വ ചിത്രം പ്രത്യേക പരാമർശം നേടി. അവനീർ ടെക്നോളജിയുടെ ബാനറിൽ ഇർഷാദ് എം ഹസ്സനാണ് ചിത്രം നിർമ്മിച്ചത്. സച്ചിൻ സതീഷ് ഛായാഗ്രഹണവും, അഭിലാഷ് ശ്രീധരൻ സ്ക്രിപ്റ്റ് കൺസൾട്ടൻസിയും,ജോബി എം ജോസ് എഡിറ്റിംഗും, ലാൽ കൃഷ്ണ സംഗീത സംവിധാനവും, രജീഷ് കെ രമണൻ ശബ്ദമിശ്രണവും, പ്രശാന്ത് തൃക്കളത്തൂർ കലാസംവിധാനവും, അജയൻ ഇളകൊള്ളൂർ മേക്കപ്പും നിർവ്വഹിച്ചിരിക്കുന്നു. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ ശ്യാം മോഹൻ, അരുൺ പുനലൂർ, മൃണാളിനി സൂസൻ, സുനിൽ മേലേപ്പുറം, ശബരി രാജ്, അഖിൽ രാജ് എന്നിവർ അവതരിപ്പിച്ചിരിക്കുന്നു. reporter: anu elakolloor
Read Moreടാൻസാനിയൻ ടിക് ടോക് താരം കിലി പോളിന് നേരെ അജ്ഞാതരുടെ ആക്രമണം
സോഷ്യൽ മീഡിയ താരവും ടാൻസാനിയൻ ടിക് ടോക് താരവുമായ കിലി പോളിന് നേരെ ആക്രമണം. അജ്ഞാതരായ അഞ്ചംഗ സംഘം തന്നെ മർദിച്ചുവെന്ന് കിലി പോൾ തന്നെ സമൂഹമാധ്യമത്തിലൂടെയാണ് അറിയിച്ചത്. കിലിന്റെ വലതുകയ്യുടെ വിരലുകൾക്ക് പരുക്കേറ്റിട്ടുണ്ട്. ശരീരത്തിൽ തുന്നലുകളുണ്ടെന്നും ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടതെന്നും കിലി പറഞ്ഞു. കിലി തന്റെ യൂട്യൂബ് വിഡിയോയിൽ ഇക്കാര്യങ്ങൾ പറയുന്നുണ്ട്. ആളുകൾ എപ്പോഴും എന്നെ താഴ്ത്താനാണ് ആഗ്രഹിക്കുന്നത്. പക്ഷേ ദൈവം എന്റെ കൂടെയാണ്. തനിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും കിലി പോൾ ആരാധകരോട് പറഞ്ഞു. വടികളും കത്തിയുമുപയോഗിച്ചാണ് അഞ്ചംഗ സംഘം കിലിയെ ആക്രമിച്ചത്.സഹോദരി നീമയ്ക്കൊപ്പം ടിക് ടോകിൽ കിലി പോൾ ചെയ്യുന്ന വിഡിയോകളെല്ലാം ഏറെ വൈറലാണ് Internet sensation Kili Paul attacked with knife, beaten with sticks by 5 men: ‘This is so scary’ Tanzanian boy Kili…
Read Moreഗോൾഡൻ ബോയ്സ് ചാരിറ്റബിൾ സംഘത്തിന്റെ 22 -മത് വാർഷികം ആഘോഷിച്ചു
konnivartha.com : കോന്നി അട്ടച്ചാക്കൽ ഗോൾഡൻ ബോയ്സ് ചാരിറ്റബിൾ സംഘത്തിന്റെ 22 -മത് വാർഷികം കൊടുമൺ മഹാത്മാ ജനസേവന കേന്ദ്രത്തിൽ വച്ചു ആഘോഷിച്ചു. പ്രസിഡന്റ് റോബിൻ കാരാവള്ളിലിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബിനു കെ എസ്,. രഞ്ജു ചെങ്ങറ, ബിജു കുമ്പഴ, രാജേഷ് തിരുവല്ല, സി വി ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ചാരിറ്റബിള്‍ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ചെങ്ങറ പ്രവാസി അസോസിയേഷനും സാമൂഹിക രംഗത്തെ പ്രവര്‍ത്തന മികവിന് ബിജു കുമ്പഴയ്ക്ക് അതുരസേവനരംഗത്തേ മഹനീയ പ്രവര്‍ത്തനത്തിന് രാജേഷ് പേരങ്ങാട്ടിന് എന്നിവര്‍ക്ക് ആദരവ് നല്‍കി. കനൽ ബാന്റിലെ കലാകാരൻ ആദർശ് ചിറ്റാറും സംഘവും അവതരിപ്പിച്ച നാടൻപാട്ടും ഉണ്ടായിരുന്നു. 22 വർഷങ്ങൾക്ക് മുൻപ് കലാ സംഘടനയായി തുടക്കമിട്ട ഗോൾഡൻബോയ്സ് പിന്നീട് സൗഹൃദകൂട്ടായ്മ്മ യായി മാറുകയായിരുന്നു.…
Read Moreന്യൂയോര്‍ക്ക് സ്റ്റാറ്റന്‍ഐലന്റ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പെരുന്നാള്‍
ബിജു ചെറിയാന്‍, ന്യൂയോര്‍ക്ക് ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഇടവകയുടെ മധ്യസ്ഥനും കാവല്‍പിതാവുമായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള പ്രധാന തിരുനാള്‍ മെയ് 6,7 തീയതികളിലായി (വെള്ളി, ശനി) നടത്തപ്പെടുന്നു. നോര്‍ത്ത് – ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാ മോര്‍ നിക്കളാവോസ് തിരുമേനി മുഖ്യ കാര്‍മികത്വം വഹിക്കും. അനുഗ്രഹകരമായ പെരുന്നാള്‍ ശുശ്രൂഷകളില്‍ പങ്കെടുക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. മെയ് ആറാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30-ന് സന്ധ്യാപ്രാര്‍ത്ഥനയും, തുടര്‍ന്ന് 7.30-ന് സുവിശേഷ പ്രഘോഷണവും, ശനിയാഴ്ച രാവിലെ 8.30-ന് പ്രഭാത നമസ്‌കാരവും തുടര്‍ന്ന് 9.30-ന് വിശുദ്ധ കുര്‍ബാനയും നടക്കും. അഭിവന്ദ്യ സഖറിയാ മോര്‍ നിക്കളാവോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിക്കും. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം 11 മണിക്ക് ആഘോഷമായ പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ചവിളമ്പ് എന്നിവയാണ് ഇതര…
Read More