‘പെഡൽ ടു പ്ലാൻ്റ്’ സൈക്കിള്‍ പര്യടനങ്ങള്‍ ഒക്ടോബർ 31 മുതല്‍

ഫിറ്റ് ഇന്ത്യയുടെ നേതൃത്വത്തില്‍ ‘കശ്മീർ മുതൽ കന്യാകുമാരി വരെ’, ‘പെഡൽ ടു പ്ലാൻ്റ്’ സൈക്കിള്‍ പര്യടനങ്ങള്‍ ഒക്ടോബർ 31 മുതല്‍ konnivartha.com; ഫിറ്റ് ഇന്ത്യ’ സംരംഭത്തിന് കീഴിൽ കേന്ദ്ര കായിക യുവജനകാര്യ മന്ത്രാലയവും തൊഴിൽ മന്ത്രാലയവും സംയുക്തമായി സർദാർ വല്ലഭായ് പട്ടേലിൻ്റെ 150-ാം ജന്മവാർഷികത്തിന്റെ അനുസ്മരണത്തോടനുബന്ധിച്ച് 2025 ഒക്ടോബർ 31 മുതൽ “ഐക്യത്തിന്റെ ഉരുക്കുചക്രങ്ങള്‍” എന്ന പേരിൽ രണ്ട് രാജ്യവ്യാപക സൈക്കിള്‍ പര്യടനങ്ങള്‍ സംഘടിപ്പിക്കും. രാജ്യത്തിന്റെ മുക്കിലും മൂലയിലും എത്തിച്ചേരുന്ന പര്യടനങ്ങള്‍ ദേശീയ ഐക്യത്തിന്റെയും ഇന്ത്യയുടെ ആരോഗ്യപൂര്‍ണവും കരുത്തുറ്റതുമായ മനോഭാവത്തിന്റെയും പ്രതീകമാകും. കശ്മീർ മുതൽ കന്യാകുമാരി വരെ സംഘടിപ്പിക്കുന്ന സൈക്കിള്‍ പര്യടനം 2025 ഒക്ടോബർ 31-ന് ജമ്മുകശ്മീരിലെ ശ്രീനഗറിൽ നിന്ന് ആരംഭിച്ച് പഞ്ചാബ്, ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങള്‍ പിന്നിട്ട് 2025 നവംബർ 16-ന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ അവസാനിക്കുന്നതോടെ 4480 കിലോമീറ്റർ ദൂരം…

Read More

ആടി തിരുവാതിരൈ ഉത്സവം :സ്മാരക നാണയം പ്രധാനമന്ത്രി പുറത്തിറക്കി

  ശൈവ ഭക്തി പാരമ്പര്യത്തെ സൂചിപ്പിക്കുന്ന ആഘോഷമാണ് ആടി തിരുവാതിരൈ ഉത്സവം.അരുൾമിഗു പെരുവുടൈയാർ ക്ഷേത്രത്തെ യുനെസ്കോ ലോക പൈതൃക സ്ഥലമായി അംഗീകരിച്ചിട്ടുണ്ട്. എല്ലാ വർഷവും ആദി മാസത്തിൽ, രാജേന്ദ്ര ചോളന്റെ ജന്മദിനത്തോടനുബന്ധിച്ച് ആദി തിരുവാതിരൈ ഉത്സവം ആഘോഷിക്കുന്നു. ഹിന്ദു ജ്യോതിഷ പ്രകാരം ശിവന്റെ ജന്മനക്ഷത്രമായ “തിരുവാതിരൈ” 27 നക്ഷത്രങ്ങളിൽ ഒന്നാണ്. തമിഴ് ടൂറിസം വകുപ്പാണ് ഈ ശ്രദ്ധേയമായ ഉത്സവം നടത്തുന്നത്. കർണാടക സംഗീത കച്ചേരികൾ .നൃത്ത പരിപാടികളിൽ ഭരതനാട്യം, സിലമ്പാട്ടം, കരഗാട്ടം എന്നിവ ഉൾപ്പെടുന്നു.ഇന്ത്യയിലെ തമിഴ്‌നാട്ടിലെ അരിയല്ലൂർ ജില്ലയിൽ ജയൻകൊണ്ടത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ഗംഗൈക്കോണ്ട ചോളപുരം. ഇത് 1025-ൽ ചോള ചക്രവർത്തിയായ രാജേന്ദ്ര ഒന്നാമൻ ചോള രാജവംശത്തിന്റെ തലസ്ഥാനമായി ഏകദേശം 250 വർഷത്തോളം പ്രവർത്തിച്ചു.തമിഴ്‌നാട്ടിലെ അരിയല്ലൂർ ജില്ലയിലാണ് ഗംഗൈകൊണ്ട ചോളപുരം അഥവാ ഗംഗൈകൊണ്ടചോളീശ്വരം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 250 വർഷത്തിലേറെയായി ചോള രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന…

Read More

പുതിയ പാമ്പൻ പാലം പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്‌തു:വിവിധ റെയിൽ-റോഡ് പദ്ധതികൾക്ക് തറക്കല്ലിട്ടു

  തമിഴ്‌നാട്ടിലെ രാമേശ്വരത്ത് 8300 കോടിയിലധികം രൂപയുടെ വിവിധ റെയിൽ-റോഡ് പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു. നേരത്തെ, ലംബമായി ഉയർത്തുന്ന ഇന്ത്യയിലെ ആദ്യത്തെ കടൽ പാലമായ പുതിയ പാമ്പൻ റെയിൽ പാലം അദ്ദേഹം ഉദ്ഘാടനം ചെയ്തു. റോഡ് പാലത്തിൽ നിന്ന് ട്രെയിനും കപ്പലും ഫ്ലാഗ് ഓഫ് ചെയ്ത അദ്ദേഹം പാലത്തിന്റെ പ്രവർത്തനം വീക്ഷിക്കുകയും ചെയ്തു. രാമേശ്വരത്തെ രാമനാഥസ്വാമി ക്ഷേത്രത്തിൽ അദ്ദേഹം ദർശനവും പൂജയും നടത്തി. പ്രധാനമന്ത്രി പുതിയ പാമ്പന്‍ റെയില്‍ പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയും രാമേശ്വരം-താംബരം (ചെന്നൈ) പുതിയ ട്രെയിന്‍ സര്‍വീസിന്റെ ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കുകയും ചെയ്തു. ഈ പാലത്തിന് ആഴമേറിയ സാംസ്‌കാരിക പ്രാധാന്യമുണ്ട്. രാമായണമനുസരിച്ച്, രാമേശ്വരത്തിനടുത്തുള്ള ധനുഷ്‌കോടിയില്‍ നിന്നാണ് രാമസേതുവിന്റെ നിര്‍മ്മാണം ആരംഭിച്ചത്. രാമേശ്വരത്തെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്ന പാലം, ആഗോളതലത്തില്‍ ഇന്ത്യന്‍ എഞ്ചിനീയറിംഗിന്റെ ശ്രദ്ധേയമായ നേട്ടമായി നിലകൊള്ളുന്നു. 700…

Read More

‘ഹിമാഷീൽഡ്’ ദേശീയ ചലഞ്ച്; വിജയികളെ പ്രഖ്യാപിച്ചു

അഞ്ച് ലക്ഷം രൂപയുടെ ഒന്നാം സമ്മാനം നേടി ടീം ​ഗ്ലോഫ്സെൻസ്   konnivartha.com: ഹിമ തടാകങ്ങളിലെ ജലസ്ഫോടനം വഴി ഉണ്ടാകുന്ന വെള്ളപ്പൊക്കം (Glacier Lake Outburst Flood – GLOF) ലഘൂകരിക്കാനായി നൂതനവും സുസ്ഥിരവുമായ പ്രോട്ടോ ടൈപ്പ് മോ‍ഡൽ വികസിപ്പിക്കുന്നതിന് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവുമായി സഹകരിച്ച് തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിം​​ഗ് സംഘടിപ്പിച്ച ‘ഹിമാഷീൽഡ്’ ദേശീയ ചാലഞ്ചിലെ വിജയികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ ഹിമാഷീൽഡ് ഗ്രാൻഡ് ചലഞ്ചിലെ വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ഹിമതടാകങ്ങളിലെ ജലസ്ഫോടനം വഴി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തെ നേരിടുന്നതിന് നൂതനവും സുസ്ഥിരവുമായ തദ്ദേശീയ പരിഹാരങ്ങൾ വികസിപ്പിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര ഇലക്‌ട്രോണിക്‌സ് & ഐ ടി സെക്രട്ടറി  എസ് കൃഷ്ണനാണ് 2024 ഓഗസ്റ്റ് 24-ന് രാജ്യവ്യാപകമായ ചാലഞ്ചിന് തുടക്കമിട്ടത്.   151 ടീമുകൾ പങ്കാളികളായ…

Read More

ഇത് സുന്ദരപാണ്ഡ്യപുരം: കണ്ണിനും മനസിനും കുളിര്‍മ്മ നല്‍കുന്ന കാഴ്ച്ച

  konnivartha.com: ഇത് സുന്ദരപാണ്ഡ്യപുരം. പേരു പോലെതന്നെ സുന്ദരമായ തമിഴ്‌നാടന്‍ ഗ്രാമം. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന സൂര്യകാന്തി പൂക്കളാണ് സുന്ദരപാണ്ഡ്യപുരത്തെ പ്രശസ്തമാക്കുന്നത്. കണ്ണിനും മനസിനും കുളിര്‍മ്മനല്‍കുന്ന കാഴ്ച്ച.സൂര്യകാന്തിപാടവും ഗ്രാമഭംഗിയും ആസ്വദിക്കാനാണ് മലയാളികൾ എത്തുന്നതെങ്കില്‍ സുന്ദരപാണ്യപുരത്തുകാര്‍ക്ക് ഇത് അവരുടെ വരുമാന മാര്‍ഗമാണ്. സൂര്യകാന്തിയുടെ വിത്തിനായാണ് അവര്‍ ഇത് കൃഷി ചെയ്യുന്നത്. സൂര്യകാന്തി പാടം കാണാനെത്തുന്നവരില്‍ ഏറിയപങ്കും മലയാളികളാണ്. പുനലൂര്‍ – തെന്മല- തെങ്കാശി വഴി സുന്ദരപാണ്ഡ്യപുരത്തേക്ക് പോകുന്നതാണ് എളുപ്പ വഴി.സുന്ദരപാണ്ഡ്യപുരം  മഞ്ഞപ്പട്ടണിഞ്ഞ് സുന്ദരിയായി നില്‍ക്കുകയാണ്.   ഏറിയാല്‍ ഒന്നോ രണ്ടോ ആഴ്ച്ച കൂടിയെ ഈ കാഴ്ച്ചകാണാനാകൂ.പൂക്കള്‍ കരിഞ്ഞു തുടങ്ങിയാലുടന്‍  വിളവെടുപ്പ് ആരംഭിക്കും. തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്നും ഏകദേശം 12 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സുന്ദരപാണ്ട്യപുരം.കണ്ണെത്താത്ത ദൂരത്തോളം പൂത്തു നിൽക്കുന്ന സൂര്യകാന്തിപ്പൂക്കൾ നയന മനോഹരമായ ഒരു കാഴ്ച തന്നെയാണ്.   കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഉത്തമ കര്‍ഷകരെ നമുക്കിവിടെ…

Read More

തമിഴ്‌നാട് തഞ്ചാവൂര്‍ ക്ഷേത്രത്തിലെ കൊടിമരത്തിന് ഉള്ള തേക്ക് കല്ലേലി വനത്തില്‍ നിന്നും കണ്ടെത്തി

  KONNIVARTHA.COM : തമിഴ്‌നാട് തഞ്ചാവൂര്‍ കുംഭകോണത്തിലെ പ്രമുഖ ക്ഷേത്രമായ ഉപ്പിളി അപ്പന്‍ വെങ്കിടാചലപതി ക്ഷേത്രത്തിലെ കൊടി മരത്തിനു ഉള്ള ലക്ഷണമൊത്ത തേക്ക് മരം കല്ലേലി വനത്തില്‍ നിന്നും കണ്ടെത്തി . വനം വകുപ്പിന്‍റെ അനുമതിയോടെ തേക്ക് മരം ആചാര അനുഷ്ടാനത്തോടെ മുറിക്കുന്നതിനു മുന്‍പായി ക്ഷേത്ര ഭാരവാഹികള്‍ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം ) എത്തി അടുക്കാചാരങ്ങള്‍ സമര്‍പ്പിച്ചു . പവിത്രമായ തേക്ക് മരത്തില്‍ ചാര്‍ത്തുവാനുള്ള പട്ടും മാലയും കാവില്‍ നിന്നും പൂജിച്ചു നല്‍കി .കോന്നി വനത്തിലെ 1954 നെല്ലിടാംപാറ തേക്കുതോട്ടത്തിൽനിന്നാണ് കൊടിമരത്തിനുള്ള തേക്ക് കണ്ടെത്തിയത്. 20 മീറ്റർ നീളമാണ് തടിക്കുള്ളത്. നികുതിയടക്കം ഒൻപതുലക്ഷം രൂപ ക്ഷേത്രക്കമ്മറ്റി വനംവകുപ്പിന് നൽകി ദക്ഷിണേന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട്ടിലെ കുംഭകോണത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള തിരുനാഗേശ്വരത്തിന് സമീപം സ്ഥിതി ചെയ്യുന്ന പ്രമുഖ വെങ്കിടാചലപതി ക്ഷേത്രമാണ് ഉപ്പിളി അപ്പന്‍ കോവില്‍ . ദ്രാവിഡ വാസ്തുവിദ്യാ…

Read More

സംയുക്ത സൈനിക മേധാവി സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്നു വീണു; 7 മരണം

  സംയുക്ത സൈനിക മേധാവി(ചീഫ് ഓഫ് ഡിഫന്‍സ്‌) ബിപിന്‍ റാവത്ത് അടക്കം ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലിക്കോപ്ടര്‍ നീലഗിരിയില്‍ തകര്‍ന്നു വീണു. ഈ അപകടത്തില്‍7 പേര്‍ മരണപെട്ടു . മൊത്തം 14സൈനികര്‍ ഉണ്ടായിരുന്നു .ബാക്കി ഉള്ളവരുടെ നില അതീവ ഗുരുതരം ആണ് . ബിപിന്‍ റാവത്തും  അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ് ലിഡ്ഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ ഗുര്‍സേവക് സിങ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക്, വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് അപകടത്തില്‍ പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്‌. വ്യോമസേനയുടെ എം.ഐ 17വി.5 ഹെലിക്കോപ്ടറാണ് അപകടത്തില്‍ പെട്ടതെന്ന് വ്യോമസേന ട്വീറ്റ് ചെയ്തു പ്രതികൂല കാലാവസ്ഥയാകാം അപകട കാരണമെന്നാണ് പ്രാഥമിക വിവരം.തമിഴ്നാട്ടിലെ ഊട്ടി കന്നേരിക്ക് സമീപമാണ് ഹെലികോപ്ടര്‍ പറക്കുന്നതിനിടെ തകര്‍ന്ന് വീണത്. ഹെലികോപ്റ്റര്‍ പൂര്‍ണമായും കത്തി നശിച്ചു.…

Read More