konnivartha.com: ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തുന്ന ഉത്തരാസ്വയംവരം കഥകളിയിൽ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്സ് അയ്യർ കുമ്മി അവതരിപ്പിക്കും. ജില്ലാ കഥകളി ക്ലബ്ബ് ജില്ലയിലെ തിരഞ്ഞെടുത്ത സ്ക്കൂളുകളില്‍ സ്റ്റുഡൻസ് കഥകളി ക്ലബ്ബുകൾ തുടങ്ങുന്നു.ആദ്യ ഘട്ടത്തിൽ ജില്ലയിലെ പത്ത് പ്രമുഖ സ്ക്കൂളുകളാണ് തിരഞ്ഞെടുത്തിരുക്കുന്നത്. കഥകളി ക്ലബ്ബുകളുടെ രൂപീകരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ആഗസ്റ്റ് 12 ശനി രാവിലെ 10 ന് പത്തനംതിട്ട മർത്തോമാ ഹയർ സെക്കൻഡറി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.ഓമല്ലൂർ ശങ്കരൻ നിർവ്വഹിക്കും.കലാമണ്ഡലം മുൻ വൈസ് ചാൻസിലർ പി.എൻ.സുരേഷ് മുഖ്യാതിഥിയാകും.തുടർന്ന് നടക്കുന്ന ഉത്തരാസ്വയംവരം കഥകളിയിലെ ‘ വീര! വിരാടാ!എന്ന കുമ്മിരംഗത്ത് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്സ് അയ്യർ ഉത്തര പത്നിയായി രംഗത്തു വരും. കലാമണ്ഡലം വിശാഖ് ( ഉത്തരൻ), കലാമണ്ഡലം വിഷ്ണുമോൻ,( ഉത്തരപത്നി),കലാമണ്ഡലം കൃഷ്ണകുമാർ ,മംഗലം നാരായണൻ നമ്പൂതിരി,( സംഗീതം) ആർ.എൽ.വി.മഹാദേവൻ ( ചെണ്ട),ആർ.എൽ.വി.ഗൌതം ( മദ്ദളം),കലാമണ്ഡലം…
Read Moreവിഭാഗം: Entertainment Diary
കേരളീയം 2023 നവംബർ 1 മുതൽ
കേരളപ്പിറവി ദിനമായ നവംബർ 1 മുതൽ ഒരാഴ്ചക്കാലയളവിൽ കേരളീയം 2023 പരിപാടി സംഘടിപ്പിക്കും. കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങളെയും വിവിധ മേഖലകൾ നേരിടുന്ന പ്രശ്നങ്ങളെയും മുന്നോട്ടുള്ള സാധ്യതകളെയും കുറിച്ചുള്ള സംവാദങ്ങൾ, കേരളത്തിന്റെ തനത് വിഭവങ്ങളെയും സാംസ്‌കാരിക പൈതൃകത്തെയും കാർഷികവ്യവസായ പുരോഗതിയെയും നൂതന സാങ്കേതികവിദ്യാ രംഗത്തെ നേട്ടങ്ങളെയും വിളിച്ചറിയിക്കുന്ന പ്രദർശനങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. കേരളത്തെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന കേരളീയം 2023 ന്റെ വിജയകരമായ നടത്തിപ്പിന് വിപുലമായ സംഘാടകസമിതി രൂപീകരിക്കും. ഇതിൽ മുഖ്യമന്ത്രി, മറ്റു മന്ത്രിമാർ, നിയമസഭാ സ്പീക്കർ, പ്രതിപക്ഷ നേതാവ്, മുൻ മുഖ്യമന്ത്രിമാരായ വി.എസ്. അച്യുതാനന്ദൻ, എ.കെ. ആന്റണി എന്നിവരും തിരുവനന്തപുരം ജില്ലയിലെ എം.എൽ.എമാരും എം.പിമാരും മറ്റ് ജനപ്രതിനിധികളും കലാസാംസ്‌കാരികരംഗത്തെ പ്രമുഖരും ഉൾപ്പെടും. ഇരുപതോളം കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചാണ് കേരളീയം 2023 സംഘടിപ്പിക്കുന്നത്. സംഘാടകസമിതിയുടെ യോഗം ആഗസ്റ്റ് 14ന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി…
Read Moreരാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വ ചിത്രമേള: അവാർഡുകൾ നേടി എ ഫ്ലവർ ഇൻ എ ഫോഗ് ലൈറ്റ്, സംവേർ നിയർ ആൻഡ് ഫാർ, ലാൻഡ് ഓഫ് മൈ ഡ്രീംസ്
konnivartha.com: പുതിയ വിമാനത്താവളം വരുന്നതോടെ അപ്രത്യക്ഷമാകുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ഗ്രാമീണസ്‌കൃതിക്കു ചരമക്കുറിപ്പ് രചിച്ച ‘എ ഫ്ലവർ ഇൻ എ ഫോഗ് ലൈറ്റ്’ എന്ന ഡോക്യുമെന്ററി പതിനഞ്ചാമത് രാജ്യാന്തര ഡോക്യൂമെന്ററി, ഹ്രസ്വ ചിത്രമേളയിൽ (ഐ. ഡി. എസ്. എഫ്. എഫ്. കെ) ഷോർട് ഫിക്ഷൻ വിഭാഗത്തിൽ മികച്ച ഷോർട് ഡോക്യുമെന്ററിയായി തെരഞ്ഞെടുക്കപ്പെട്ടു. ഗൗരവ് പുരി സംവിധാനവും ബനാസേർ അക്തർ നിർമാണവും നിർവഹിച്ച ഈ ഹിന്ദി ഡോക്യുമെന്റെറി സാങ്കേതിക വികസനത്തിന്റെ ഇരുണ്ട വശങ്ങളിലേക്ക് ക്യാമറ തിരിക്കുന്നു. നോൺ ഫിക്ഷൻ വിഭാഗത്തിൽ ഷോർട് ഡോക്യൂമെന്ററി ഫോർമാറ്റിൽ ഗുർലീൻ ഗ്രവാൾ സംവിധാനം ചെയ്ത ‘സംവേർ നിയർ ആൻഡ് ഫാർ’ ആണ് മികച്ച ഡോക്യുമെന്ററി. നോൺ ഫിക്ഷൻ വിഭാഗത്തിൽ ലോംഗ് ഡോക്യുമെന്റററി ഫോർമാറ്റിൽ നൗഷീൻ ഖാൻ സംവിധാനവും നിർമ്മാണവും നിർവ്വഹിച്ച ‘ലാൻഡ് ഓഫ് മൈ ഡ്രീംസ്’ ആണ് മികച്ച ഡോക്യുമെൻററി. മികച്ച ക്യാമ്പസ്…
Read Moreജെണ്ടുമല്ലിയെ വരുമാനമാക്കി ബിടെക് ബിരുദധാരികള്‍ : വിളവെടുപ്പ് ഉത്സവം നടത്തി
konnivartha.com: ഓണത്തെ വരവേല്‍ക്കാന്‍ പൂക്കള്‍ ഒരുക്കി മാതൃകയാകുകയാണ് പന്തളം തോലൂഴം ഗ്രാമത്തിലെ അഞ്ചംഗ സംഘം. ബി ടെക് ബിരുദധാരികളായ വിനീത്, അഭിജിത്, അപ്പു, വിഷ്ണു, സന്ദീപ് എന്നിവരുടെ കഠിനാധ്വാനത്തിനൊപ്പം പഞ്ചായത്ത് കൂടി ചേര്‍ന്നതോടെ ജെണ്ടുമല്ലി പൂവില്‍ നൂറുമേനി വിളവെടുത്ത് വിജയഗാഥ രചിച്ചിരിക്കുകയാണ് ഇവര്‍. കാട് പിടിച്ച് കിടന്ന ഭൂമി വെട്ടിത്തെളിച്ച് ഇവര്‍ കൃഷിയോഗ്യമാക്കി. പാറക്കര വാര്‍ഡിലെ 30 സെന്റ് സ്ഥലം നിറയെ വിടര്‍ന്ന് നില്‍ക്കുന്ന ഓറഞ്ച് , മഞ്ഞ നിറങ്ങളിലുള്ള ജെണ്ടുമല്ലി പൂക്കള്‍ കാണാനും ഫോട്ടോയെടുക്കാനും സന്ദര്‍ശകരുടെ എണ്ണവും ഏറിയിരിക്കുകയാണ്. ജെണ്ടുമല്ലിയുടെ ഹൈബ്രിഡ് ഇനങ്ങളാണ് ഇവിടെ കൃഷിചെയ്തിരിക്കുന്നത്.സംസ്ഥാന സര്‍ക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും സഹകരണത്തോടെയാണ് പൂവ് കൃഷി നടപ്പാക്കിയത്. വരുന്ന നവരാത്രികാലവും, ഉത്സവകാലവും ലക്ഷ്യമിട്ട് വാടാമല്ലി, ജെണ്ടുമല്ലി എന്നിവയുടേയും കൃഷി വ്യാപിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത്. മഴയുടെ കുറവ്…
Read Moreഅത്ഭുത ശക്തിയുള്ള നീലക്കൊടുവേലി: കോന്നി വനത്തില്‍ ഉണ്ടോ ..?
konnivartha.com: നീലക്കോടുവേലിയെക്കുറിച്ചു കേട്ടിട്ടുണ്ടോ? പണ്ട് മുതൽക്കെ നാം അതിശയത്തോടെ കേൾക്കുന്ന നീല കൊടുവേലി ഒരു ഔഷധ സസ്യമാണ് ഇന്നുവരെ ആരും കണ്ടിട്ടില്ലാത്തത് എന്ന് പറയുന്ന ഈ സസ്യം കോന്നി വന മേഖലയില്‍ ഉണ്ട് എന്ന് തന്നെയാണ് മലപണ്ടാര വിഭാഗമായ ആദിവാസികളുടെ വിശ്വാസം . മരിച്ചവർക്ക് ജീവൻ കൊടുക്കാൻ കഴിവുള്ള ഒരു സസ്യമുണ്ട് ലോകത്ത്, അതാണത്രേ ”നീലക്കൊടുവേലി”. സ്വന്തമാക്കുന്നവർക്ക് മരണം പോലും മാറി നിൽക്കുന്ന മരിച്ചവരെ ജീവിപ്പിക്കാൻ കഴിയുന്ന ഇരുട്ടിലും പ്രകാശിക്കാൻ കഴിവുള്ള കയ്യിൽ സൂക്ഷിക്കുന്നവർക്ക് സർവ്വൈശ്വര്യങ്ങളും വന്ന് ചേരുമെന്ന് വിശ്വസിക്കുന്ന നീലക്കൊടുവേലി അന്വേഷിച്ചു മനുഷ്യൻ ഒത്തിരി അലഞ്ഞതാണ്. നീലക്കോടുവേലിയെക്കുറിച്ച് പറയുന്ന ഒരു കഥ ഇങ്ങനെ: ഉപ്പന്‍ എന്ന പക്ഷിക്ക് മാത്രമേ ഈ ലോകത്ത് നീലകൊടുവേലി തിരിച്ചറിയാനുള്ള കഴിവുള്ളു, അത് നേടാന്‍ വേണ്ടി ഉപ്പന്‍റെ കൂട് കണ്ടെത്തി അതിന്‍റെ മുട്ട എടുത്തു നല്ലതുപോലെ കുലിക്കി തിരിച്ചു കൂട്ടില്‍…
Read Moreമണ്ണടി വേലുത്തമ്പി ദളവാ സ്മാരകം അന്തര്‍ദേശീയ പഠന ഗവേഷണ കേന്ദ്രം:നിര്‍മ്മാണ ഉദ്ഘാടനം 5ന്
konnivartha.com: മണ്ണടി വേലുത്തമ്പി ദളവാ സ്മാരകം അന്തര്‍ദേശീയ പഠന ഗവേഷണ കേന്ദ്രത്തിന്റെ നിര്‍മാണോദ്ഘാടനം ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് മൂന്നിന് പുരാവസ്തുവകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിക്കും. മണ്ണടി വേലുത്തമ്പി ദളവ സമുച്ചയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. 2022- 23 വര്‍ഷത്തെ ബജറ്റില്‍ മൂന്നരക്കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. ഈ കേന്ദ്രത്തെ ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന തരത്തിലുള്ളഒരു പഠന ഗവേഷണ കേന്ദ്രം ആക്കുക എന്ന ആശയമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമെടുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു. ജില്ലാ നിര്‍മ്മിതി കേന്ദ്രം നിര്‍വഹണ ഏജന്‍സിയായി ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്രത്തില്‍ താമസിച്ച് പഠിക്കുന്നതിന് സഹായകമാകുന്ന തരത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. ലൈബ്രറിയുടെ വിപുലീകരണത്തിന് പ്രത്യേകമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഏജന്‍സിയായ ബുക്ക് മാര്‍ക്കിന്റെ ചുമതലയില്‍ നിരവധിയായ ഗവേഷണ റഫറന്‍സ് ഗ്രന്ഥങ്ങളും ഇവിടെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.…
Read Moreഇന്നാണ് കർക്കടകത്തിലെ തിരുവോണം: പിള്ളേരോണം
konnivartha.com: ഇന്നാണ് കർക്കടകത്തിലെ തിരുവോണം. പിള്ളേരൊക്കെ പണ്ട് ആഘോഷമാക്കിയിരുന്ന പിള്ളേരോണം. ഈ ദിവസത്തിന്റെ പ്രത്യേകത ഒന്നും പുതിയ തലമുറയിലെ പിള്ളേര് അറിഞ്ഞുപോലും കാണില്ല. എന്തായാലും കൂട്ടുകാരേ ഇന്ന് ഓണമാണ്. വരാനിരിക്കുന്ന തിരുവോണത്തിന്റെ മുന്നറിയിപ്പുമായി എത്തുന്ന പിള്ളേരോണം. കര്‍ക്കിടകം തീരാറായി, കര്‍ക്കിടകം തീര്‍ന്നാല്‍ ദുര്‍ഘടം തീര്‍ന്നു എന്നാണു പഴമക്കാര്‍ പറയാറുള്ളത്. ഇനി വരാനിരിക്കുന്നത് ഓണക്കാലമാണ്. സമൃദ്ധിയുടെ കാലം. ഓരോ മലയാളിയും മറ്റെല്ലാ തിരക്കുകളും മാറ്റി വെച്ച് ഓണം ആഘോഷിക്കും. ചിങ്ങമാസത്തിലെ തിരുവോണ നാളിലെ പൊന്നോണം അല്ലാതെ കര്‍ക്കിടക മാസത്തിലെ തിരുവോണം നാളിലും ഇതുപോലെ തന്നെ ഓണം ആഘോഷിക്കാറുണ്ടായിരുന്നു പണ്ട്, പിള്ളേരോണം. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പിള്ളേരുടെ ഓണം തന്നെയാണിത്. അത്തപ്പൂക്കളമുണ്ടാവില്ലെങ്കിലും ബാക്കിയെല്ലാം പൊന്നോണം പോലെ തന്നെ. തൂശനിലയിട്ടു തുമ്പപ്പൂ ചോറ് വിളമ്പുന്ന അസ്സല്‍ സദ്യയടക്കം എല്ലാം ഉണ്ടാവും. ഊഞ്ഞാല് കെട്ടലും പലതരം കളികളും ഒക്കെയായി പിള്ളേരും…
Read Moreഓഗസ്റ്റ് 3 മുതൽ 12 വരെ ഗോത്ര ഉത്പന്നങ്ങളുടെ മേളകൾ സംഘടിപ്പിക്കുന്നു
konnivartha.com: ട്രൈഫെഡ് (ട്രൈബൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഡെവലപ്മെന്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്) ഓഗസ്റ്റ് 3 മുതൽ 12 വരെ കേരളത്തിൽ ട്രൈബൽ ആർട്ടിസാൻ എംപാനൽമെന്റ് മേളകൾ (ടി.എ.ഇ.എം) സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് മൂന്നിനും അഞ്ചിനും ഇടുക്കി ജില്ലയിലെ തേക്കടി മറയൂരിൽ മേള നടക്കും. തുടർന്ന് തൃശൂർ ജില്ലയിലെ ചാലക്കുടി, പാലക്കാട് ജില്ലയിലെ അട്ടപ്പാടി, വയനാട്ടിലെ മീനങ്ങാടി, സുൽത്താൻബത്തേരി എന്നിവിടങ്ങളിലും ടി.എ.ഇ.എം മേളകൾ നടക്കും. കാട്ടുനായകൻ, ചോളനായ്ക്കൻ, മലയോര പുലയന്മാർ, മലയർ, കാടർ, കുറുമ്പ തുടങ്ങിയ പ്രധാന ഗോത്രങ്ങൾ ഈ പ്രദേശങ്ങളിൽ ഉൾപ്പെടുന്നു. ഗോത്രവർഗക്കാർക്ക് അവരുടെ കലാപരമായ കഴിവുകളും ഉത്പന്നങ്ങളും മേളകളിൽ പ്രദർശിപ്പിക്കാം . ടിഎഇഎമ്മിലെ എംപാനൽമെന്റ് ഉൽപ്പന്നങ്ങൾ മെച്ചപ്പെടുത്തുന്നതിന് ആദിവാസി കരകൗശല തൊഴിലാളികളെ സഹായിക്കുന്നു. കരകൗശലത്തൊഴിലാളികൾക്ക് പുറം വിപണിയുമായി നേരിട്ട് സമ്പർക്കം പുലർത്താനും എംപാനൽമെന്റ് സഹായിക്കുന്നു. ദേശീയ, അന്തർദ്ദേശീയ മാർക്കറ്റിംങ്ങിൽ പരിചയം നേടാൻ ടിഎഇഎം…
Read Moreകോന്നി കരിയാട്ടം: കേരളത്തിൽ ഓണക്കാലത്ത് സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ടൂറിസം മേളയാകും. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ.
konnivartha.com/കോന്നി:കോന്നി കരിയാട്ടം കേരളത്തിലെ ഏറ്റവും വലിയ ടൂറിസം മേളയായി മാറുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. കരിയാട്ടം നടത്തിപ്പിനായി രൂപീകരിച്ച വിവിധ സംഘാടകസമിതി യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു എം.എൽ.എ. ആഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 3 വരെ 15 ദിവസക്കാലമാണ് കോന്നി കരിയാട്ടം സംഘടിപ്പിച്ചിരിക്കുന്നത്. കോന്നിയിലെ ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനും, കോന്നിയിലേക്ക് കൂടുതൽ സഞ്ചാരികളെ എത്തിക്കുന്നതിനും കരിയാട്ടം സഹായകമാകും. കരിയാട്ടത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സെമിനാർ, ആരോഗ്യ പ്രവർത്തകരുടെ സംഗമം, കാഴ്ച പരിമിതരുടെ ഓണാഘോഷം ,പ്രവാസി സംഗമം, ഓണം കലാ-കായിക മത്സരങ്ങൾ തുടങ്ങിയവയുടെ സംഘാടകസമിതികളാണ് രൂപീകരിച്ചത്. സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി ആഗസ്ത് 26 ന് രാവിലെ സംഘടിപ്പിക്കുന്ന ലഹരിക്കെതിരെ കായിക ലഹരി എന്ന സെമിനാർ മുൻ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്യും. സെമിനാറിന്റെ സംഘാടകസമിതിയുടെ ചെയർമാനായി കോന്നി എസ് എ എസ്…
Read Moreകോയമ്പത്തൂര്‍ ചിന്നവേടന്‍മ്പട്ടി കൗമാരമഠാലയത്തില്‍ പഞ്ചദിന ചണ്ഡികായാഗം(2023 സെപ്തംബര്‍ 27,28,29,30, ഒക്ടോബര്‍ 1)
konnivartha.com: ശ്രീ മൂകാംബിക മിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഇന്ത്യ തമിഴ്നാട് സ്റ്റേറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ലോകക്ഷേമത്തിനും , ഐശ്വര്യത്തിനും , രോഗശമനത്തിനും വേണ്ടി 2023 സെപ്തംബര്‍ 27,28,29,30, ഒക്ടോബര്‍ 1 തീയതികളില്‍ കോയമ്പത്തൂര്‍ ചിന്നവേടന്‍മ്പട്ടി കൗമാരമഠാലയത്തില്‍ പഞ്ചദിന ചണ്ഡികായാഗം നടത്തുന്നു . യാഗ ആചാര്യന്‍ കൊല്ലൂര്‍ ശ്രീ മൂകാംബിക ദേവി ക്ഷേത്രം തന്ത്രി ഡോ : രാമചന്ദ്രഅഡിഗയാണ് ട്രസ്റ്റ് ആചാര്യന്‍ & ചെയര്‍മാന്‍ മൂകാംബിക സജിപോറ്റി രുദ്രമഠം യാഗ രക്ഷകനും 2022 ലെ താന്ത്രീക കുലശ്രേഷ്ഠ പുരസ്ക്കാര ജേതാവ് കുമാരി രുദ്രഗായത്രി രുദ്രമഠം യാഗത്തിന് ഭദ്രദീപം തെളിയിക്കും 1-ാം ദിവസം ലക്ഷ്മിയാഗം 2-ാം ദിവസം നവഗ്രഹയാഗം 3-ാം ദിവസം ധന്വന്തരിയാഗം 4-ാം ദിവസം മഹാരുദ്രയാഗം 5-ാം ദിവസം മഹാ ചണ്ഡികായാഗം എല്ലാ ദിവസവും അന്നദാനം , ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ , മെഡിക്കല്‍ ക്യാമ്പുകള്‍…
Read More