അത്ഭുത ശക്തിയുള്ള നീലക്കൊടുവേലി: കോന്നി വനത്തില്‍ ഉണ്ടോ ..?

 

konnivartha.com: നീലക്കോടുവേലിയെക്കുറിച്ചു കേട്ടിട്ടുണ്ടോ? പണ്ട് മുതൽക്കെ നാം അതിശയത്തോടെ കേൾക്കുന്ന നീല കൊടുവേലി ഒരു ഔഷധ സസ്യമാണ് ഇന്നുവരെ ആരും കണ്ടിട്ടില്ലാത്തത് എന്ന് പറയുന്ന ഈ സസ്യം കോന്നി വന മേഖലയില്‍ ഉണ്ട് എന്ന് തന്നെയാണ് മലപണ്ടാര വിഭാഗമായ ആദിവാസികളുടെ വിശ്വാസം .

മരിച്ചവർക്ക് ജീവൻ കൊടുക്കാൻ കഴിവുള്ള ഒരു സസ്യമുണ്ട് ലോകത്ത്, അതാണത്രേ ”നീലക്കൊടുവേലി”. സ്വന്തമാക്കുന്നവർക്ക് മരണം പോലും മാറി നിൽക്കുന്ന മരിച്ചവരെ ജീവിപ്പിക്കാൻ കഴിയുന്ന ഇരുട്ടിലും പ്രകാശിക്കാൻ കഴിവുള്ള കയ്യിൽ സൂക്ഷിക്കുന്നവർക്ക് സർവ്വൈശ്വര്യങ്ങളും വന്ന് ചേരുമെന്ന് വിശ്വസിക്കുന്ന നീലക്കൊടുവേലി അന്വേഷിച്ചു മനുഷ്യൻ ഒത്തിരി അലഞ്ഞതാണ്.

നീലക്കോടുവേലിയെക്കുറിച്ച് പറയുന്ന ഒരു കഥ ഇങ്ങനെ: ഉപ്പന്‍ എന്ന പക്ഷിക്ക് മാത്രമേ ഈ ലോകത്ത് നീലകൊടുവേലി തിരിച്ചറിയാനുള്ള കഴിവുള്ളു, അത് നേടാന്‍ വേണ്ടി ഉപ്പന്‍റെ കൂട് കണ്ടെത്തി അതിന്‍റെ മുട്ട എടുത്തു നല്ലതുപോലെ കുലിക്കി തിരിച്ചു കൂട്ടില്‍ തന്നെ വയ്ക്കുക, സമയം കഴിഞ്ഞിട്ടും മുട്ട വിരിയാത്തത് കൊണ്ട് ഉപ്പന്‍ അതിനുള്ള മരുന്നായ കൊടുവേലിതിരക്കി പോകും. അതുകൊണ്ട് വന്നു ഉപ്പന്‍ ആ മുട്ട വിരിയിച്ചെടുക്കും . കിളികുഞ്ഞുങ്ങളുടെ കരച്ചില്‍ കേട്ടാല്‍ ഉടന്‍ ഉപ്പന്‍റെ കൂട് എടുത്തു ഒഴുക്ക് വെള്ളത്തില്‍ ഇടും . നീലക്കൊടുവേലി അപ്പോള്‍ ഒഴുക്കിനെതിരെ മുകളിലോട്ടു നീന്തി പോകും.ചെമ്പോത്ത് അഥവാ ചകോരം കൂടുവെക്കുന്നത് ഈ നീലക്കോടുവേലിയുടെ വേരുകള്‍ കൊണ്ട് ആണെന്ന് ആദിവാസികള്‍ പറയുന്നു .

നീലക്കൊടുവേലി എന്നൊരു സസ്യമുണ്ട്. ദക്ഷിണാഫ്രിക്കയിൽ നിന്നുമെത്തിയ ഒരു അലങ്കാരച്ചെടിയാണ് ശെരിയായ നീലക്കൊടുവേലി. (ശാസ്ത്രീയനാമം: Plumbago auriculata). 1.8 മീറ്റർ വരെ ഉയരം വയ്ക്കുന്ന, വേഗം വളരുന്ന ചെടിയാണ് നീലക്കൊടുവേലി. നല്ല വെളിച്ചവും നീർവാർച്ചയുള്ള മണൽകലർന്നമണ്ണുമാണ് നീലക്കൊടുവേലിയ്ക്ക് നല്ലത്. ഉദ്യാന സസ്യമായി വച്ചു പിടിപ്പിക്കാറുള്ള നീലക്കൊടുവേലിയുടെ പൂക്കൾക്ക് ഇളം നീല നിറമാണ്. വെള്ള കൊടുവേലിയുടെ ഇലകളേക്കാൾ ചെറുതാണ് ഇതിന്റെ ഇലകൾ ഇംഗ്ലീഷിൽ ഇത് Cape Leadwort എന്ന് അറിയപ്പെടുന്നു.. വെള്ള ,ചെത്തി കൊടുവേലികൾക്ക് പകരമായി ഇതിന്റെ വേരും മരുന്നായി ഉപയോഗിക്കാറുണ്ട്. സീബ്രനീലി എന്ന ശലഭത്തിന്റെ ആഹാര സസ്യവും ഇതാണ്.

പുരാണങ്ങളിലും മറ്റും പരാമർശിക്കപ്പെട്ട ഒരു ദിവ്യൗഷധത്തിന്റെ പേരും നീലക്കൊടുവേലി എന്നാണ്. സസ്യങ്ങളിൽ ഏറ്റവും വിശിഷ്ടമായി കണക്കാക്കുന്ന ഇത് അനന്തകാലം നിലനിൽക്കുന്ന ഒന്നാണെന്നും, അമരത്വം പ്രദാനം ചെയ്യുന്ന ഒരു മരുന്നാണെന്നുമാണ് പറയപ്പെടുന്നത്.അന്ധവിശ്വാസങ്ങൾ .
നീലക്കൊടുവേലിയെന്ന ചെടിയെപ്പറ്റി ധാരാളം കഥകളുണ്ട്. നീലക്കൊടുവേലി എന്ന പൂച്ചെടിക്ക് ഇരുമ്പ് സ്വര്‍ണമാക്കാന്‍ കഴിവുണ്ടെന്നാണു വിശ്വാസം.

നീലക്കൊടുവേലിയുടെ ഔഷധം പേറുന്ന തെളിനീര്‍ ആണ് അച്ചന്‍ കോവില്‍ നദിയില്‍ ഉള്ളത് എന്ന് പഴമക്കാര്‍ പറയുന്നു . തൊണ്ണൂറു തോടും തൊണ്ടിയാറും ചേരുന്നത് ആണ് അച്ചന്‍ കോവില്‍ നദീതടം . പശുക്കിടാ മേടില്‍ ( ഉദിമല ) നിന്നും ഉത്ഭവിക്കുന്ന അച്ചന്‍ കോവില്‍ നദിയില്‍ ഏറെ ഔഷധം അടങ്ങിയിട്ടുണ്ട് . അതാണ്‌ ഈ തെളിനീരില്‍ മുങ്ങി കുളിച്ചാല്‍ വ്യാധികള്‍ മാറും എന്ന് പറയുന്നത് . നീലക്കൊടുവേലി ഈ വനത്തില്‍ ഉണ്ട് .അതില്‍ തട്ടി ആണ് ഒരു തോട് ഒഴുകി അച്ചന്‍കോവില്‍ നദിയില്‍ പതിക്കുന്നത് .അതാണ്‌ ഈ നദിയുടെ വെള്ളത്തിന്‌ ഇത്രമാത്രം തണുപ്പ് . വിശ്വാസപ്രമാണങ്ങള്‍ അത് സത്യം ആണ് . നീലക്കൊടുവേലി തപ്പി ആരും കാട് കയറണ്ട . കാരണം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിയന്ത്രണം കൊണ്ട് വന്നത് ഇതിനാല്‍ ആണ് . നീലക്കൊടുവേലി ഉണ്ട് എന്നത്   എന്ന് ഇന്നും സത്യമായി  നിലനില്‍ക്കുന്നു .നിരവധി ആളുകള്‍ ആണ് നീലക്കൊടുവേലി തിരക്കി കോന്നി മേഖലയില്‍ എത്തുന്നത്‌ .

error: Content is protected !!