കടുവാ ആക്രമണം: കടുവയെ മയക്കു വെടി വച്ച് പിടിക്കാന്‍ ഉത്തരവ്

konnivartha.com : വയനാട്ടിലെ വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സ്ഥലത്ത് കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. വയനാട് ജില്ലയിലെ വന്യജീവി ആക്രമണം നേരിടുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് നോർത്ത് സർക്കിൾ കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ദീപയെ നോഡൽ ഓഫീസറായി നിയമിച്ചു.   നോഡൽ ഓഫീസർക്കു കീഴിൽ ഒരു  ഇൻസിഡെന്റ് കമാന്റ് സ്ട്രക്ചർ ഏർപ്പെടുത്തും. ആരൊക്കെ എങ്ങനെ പ്രവർത്തിക്കണം എന്ന സമയോചിത നിർദ്ദേശം ഇതുവഴി നൽകാൻ സാധിക്കുന്നതാണ്. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ റാപ്പിഡ് റെസ്പോൺസ് ടീമിനെ നയിക്കാൻ ഓരോ ടീമിനും ഒരു ഹെഡ് എന്ന നിലയിൽ സി.സി.എഫ് ചുമതലപ്പെടുത്തും. രാത്രികാലങ്ങളിൽ ആർ.ആർ.ടി.കളെ കുടൂതൽ സജീവമാക്കുന്ന വിധം സമയക്രമീകരണം നടത്തും. വൈകിട്ട് മുതൽ വനത്തിനുള്ളിൽ കാടിളക്കി പരിശോധന നടത്തും. ആവശ്യമെങ്കിൽ നിലവിൽ സ്ഥാപിച്ചിട്ടുള്ള കൂടുകൾ സ്ഥലംമാറ്റി വയ്ക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ (AI ക്യാമറ) ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ ക്രമീകരിച്ച്…

Read More

കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 25/10/2022 )

ബിഎസ്എന്‍ എല്‍ സൗജന്യ 4 ജി സിം   തിരുവനന്തപുരം, ഒക്‌ടോബർ 25, 2022 konnivartha.com : തിരുവനന്തപുരം ജില്ലയില്‍ 4ജി സേവനം ലഭ്യമാക്കുന്നതിന് മുന്നോടിയായി  എല്ലാ ഉപഭോക്താക്കള്‍ക്കും സൗജന്യമായി 4ജി സിം നല്‍കും. ഇതിനായി അടുത്തുള്ള  കസ്റ്റമര്‍ സര്‍വീസ് സെന്ററിനെയോ റീട്ടെയിലറേയോ സമീപിക്കാം. ഭിന്നശേഷിക്കാര്‍ക്കും 75 വയസ്സ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്കും വീട്ടിലെത്തി സിം സൗജന്യമായി മാറ്റി നല്‍കും.  ഇതിനായി 0471-2574949 എന്ന നമ്പറില്‍ വിളിക്കാം. കോവിഡ്-19: പുതിയ വിവരങ്ങൾ   ന്യൂഡൽഹി,  ഒക്ടോബർ 25, 2022   രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് മൊത്തം 219.56 കോടി (95 കോടി രണ്ടാമത്തെ ഡോസും, 22.03 കോടി കരുതൽ ഡോസും) ഡോസ് വാക്‌സിൻ   കഴിഞ്ഞ 24 മണിക്കൂറിനിടെ 23,791 ഡോസ് വാക്‌സിനുകൾ വിതരണം ചെയ്തു.   രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 22,549…

Read More

സൂര്യഗ്രഹണം : സൂര്യാസ്തമയത്തിന് മുമ്പാകും ഗ്രഹണം കാണുക

  konnivartha.com : ഇന്ത്യയിൽ സൂര്യാസ്തമയത്തിന് മുമ്പാകും ഗ്രഹണം കാണുകയെന്ന് ഭൗമശാസ്ത്ര മന്ത്രാലയം അറിയിച്ചു. വൈകുന്നേരത്തോടെ ദൃശ്യമാകുന്ന സൂര്യഗ്രഹണം ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ, നോർത്ത്-ഈസ്റ്റ് ഭാഗങ്ങളിലെ ചില സ്ഥലങ്ങൾ ഒഴികെ ഇന്ത്യയുടെ മറ്റ് എല്ലാ സ്ഥലങ്ങളിലും ദൃശ്യമാകും. ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ സ്ഥലങ്ങളിൽ നിന്നും ഈ വർഷത്തെ ഭാഗിക സൂര്യഗ്രഹണം ഇന്ന് ദൃശ്യമാകും. ഇന്ത്യയ്ക്ക് പുറമേ, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫിക്കയുടെ വടക്ക്-കിഴക്ക് ഭാഗങ്ങൾ, പശ്ചിമേഷ്യ , വടക്കൻ അറ്റ്ലാന്റിക് സമുദ്രം എന്നിവിടങ്ങളിലും സൂര്യഗ്രഹണം ദൃശ്യമാകും.അടുത്ത പത്ത് വർഷത്തേക്ക് ഇന്ത്യയിൽ ഇനിയൊരു ഭാഗിക സൂര്യഗ്രഹണം ദൃശ്യമാവുകയുമില്ല.

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 25/10/2022)

മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ത്രിദിന പരിശീലനം കേരള മോട്ടോര്‍ വാഹന വകുപ്പിന്റെയും നാറ്റ്പാക്കിന്റെയും ആഭിമുഖ്യത്തില്‍ മോട്ടോര്‍ വകുപ്പിലെ എന്‍ഫോഴ്സമെന്റ് ഉദ്യോഗസ്ഥര്‍ക്കായുള്ള ത്രിദിന പരിശീലനത്തിന്റെ  സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 26ന് രാവിലെ 11.30 ന് ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു തിരുവനന്തപുരത്ത് നിര്‍വഹിക്കും. പ്രൊപഗേറ്റിംഗ് എഞ്ചിനിയറിംഗ് ആസ്പെക്ട്സ് ഫോര്‍ കൊഹറന്റ് എന്‍ഫോഴ്സ്മെന്റ് എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിശീലനത്തില്‍ 14 ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട എന്‍ഫോഴ്സമെന്റ് ഉദ്യാഗസ്ഥര്‍ക്ക് അഞ്ച് ഘട്ടങ്ങളിലായി പരിശീലനം നല്‍കും. ആദ്യ ബാച്ചില്‍ ഉള്‍പ്പെട്ടിട്ടുള്ള തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 40 ഉദ്യോഗസ്ഥര്‍ക്കാണ് ഈ മാസം 26 മുതല്‍ 28 വരെ പരിശീലനം നല്‍കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് റോഡ് എന്‍ജിനീയറിംഗില്‍ വേണ്ട പ്രായോഗിക പരിജ്ഞാനം ലഭിക്കുന്നത് വഴി റോഡ് സുരക്ഷയുടെ പ്രധാന ഘടകങ്ങളായ എന്‍ജിനീയറിങ് എന്‍ഫോഴ്‌സ്‌മെന്റ് എന്നിവയെ സംയോജിപ്പിച്ചുകൊണ്ട് എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനം ശാക്തീകരിക്കുക എന്നതാണ്…

Read More

പ്രധാനമന്ത്രി കാര്‍ഗിലില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചു

പ്രധാനമന്ത്രി കാര്‍ഗിലില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചു ധീരജവാന്മാരുമായി ആശയവിനിമയം നടത്തി “വര്‍ഷങ്ങളായി, നിങ്ങള്‍ എന്റെ കുടുംബത്തിന്റെ ഭാഗമാണ്” “ഭീകരത അവസാനിപ്പിക്കുന്ന ഉത്സവമാണു ദീപാവലി” “നാം ബഹുമാനിക്കുന്ന ഇന്ത്യ ഭൂമിശാസ്ത്രപരമായ പ്രദേശംമാത്രമല്ല; മറിച്ച്, ജീവസുറ്റ ചൈതന്യവും നമ്മുടെ അവബോധവും അനശ്വരമായ അസ്തിത്വവുമാണ്” “രാജ്യത്തിനകത്തുള്ള ശത്രുക്കള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമ്പോള്‍ നിങ്ങള്‍ അതിര്‍ത്തിയില്‍ കവചമായി നില്‍ക്കുകയാണ്” “400ലധികം പ്രതിരോധ ഉപകരണങ്ങള്‍ ഇനി വിദേശത്തുനിന്നുവാങ്ങില്ലെന്നും ഇപ്പോള്‍ ഇന്ത്യയില്‍തന്നെ നിർമിക്കുമെന്നും തീരുമാനിച്ച നമ്മുടെ സായുധസേനയെ ഞാന്‍ അഭിനന്ദിക്കുന്നു” “പുതിയ വെല്ലുവിളികള്‍, പുതിയ രീതികള്‍, ദേശീയ പ്രതിരോധത്തിന്റെ മാറുന്ന ആവശ്യകതകള്‍ എന്നിവയ്ക്കനുസൃതമായി രാജ്യത്തിന്റെ സൈനികശക്തി ഞങ്ങള്‍ പരിപാലിക്കുന്നു”   സായുധസേനയ്‌ക്കൊപ്പം ദീപാവലിദിവസം ചെലവഴിക്കുന്ന പതിവുകാത്ത പ്രധാനമന്ത്രി ഈ ദീപാവലി കാര്‍ഗിലില്‍ സേനയ്‌ക്കൊപ്പം ആഘോഷിച്ചു. കാര്‍ഗിലിന്റെ മണ്ണിനോടുള്ള ആദരം എല്ലായ്പോഴും സായുധസേനയിലെ ധീരരായ പുത്രീപുത്രന്മാരിലേക്കു തന്നെ ആകര്‍ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കാര്‍ഗിലില്‍ സൈനികര്‍ക്കൊപ്പം…

Read More

മാലിന്യപ്രശ്‌നം :പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട്, കാസർഗോഡ് ജില്ലകളിൽ സ്‌ക്വാഡുകൾ

മാലിന്യപ്രശ്‌നം: ശക്തമായ എൻഫോഴ്‌സ്‌മെന്റ് നിയമലംഘനങ്ങൾ കണ്ടെത്താൻ ജില്ലാതല സ്‌ക്വാഡുകൾ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് പ്രത്യേക ജില്ലാ തല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സംവിധാനം ഏർപ്പെടുത്തുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. മിന്നൽ പരിശോധന നടത്തി സ്‌പോട്ട് ഫൈൻ ഈടാക്കാനും ലൈസൻസ് റദ്ദ് ചെയ്യാനുമുൾപ്പെടെ അധികാരമുള്ള സംവിധാനമാണ് ഏർപ്പെടുത്തുന്നത്. സംസ്ഥാനത്താകെ 23 സ്‌ക്വാഡാണ് ആദ്യഘട്ടത്തിൽ നിയോഗിക്കപ്പെടുന്നത്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട്, കാസർഗോഡ് ജില്ലകളിൽ ഒരു സ്‌ക്വാഡും മറ്റ് ജില്ലകളിൽ രണ്ട് സ്‌ക്വാഡ് വീതവുമാണ് പ്രവർത്തിക്കുക. ഓരോ സ്‌ക്വാഡും നയിക്കുന്നത് തദ്ദേശ സ്വയം ഭരണ വകുപ്പ് പെർഫോമൻസ് ഓഡിറ്റിലെ ഉദ്യോഗസ്ഥനായിരിക്കും. ശുചിത്വമിഷനിൽ നിന്നുള്ള എൻഫോഴ്‌സ്‌മെന്റ് ഓഫീസറും പൊലീസ് ഉദ്യോഗസ്ഥനുമുൾപ്പെടെ മൂന്ന് പേരായിരിക്കും ഓരോ സ്‌ക്വാഡിലും അംഗങ്ങൾ. ഹൈക്കോടതി നിർദേശങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് എൻഫോഴ്‌സ്‌മെന്റ് ശക്തമാക്കാനുള്ള തീരുമാനം. മാലിന്യമുക്ത കേരളത്തിനായുള്ള പോരാട്ടത്തിലെ നിർണായക ചുവടുവെപ്പാണ്…

Read More

വിവരം ലഭിക്കാതെ അപേക്ഷക മരിച്ചു; സൂപ്രണ്ടിന് പിഴയിട്ട് കമ്മിഷൻ

വിവരാവകാശ നിയമപ്രകാരമുള്ള രേഖകൾ ലഭിക്കാതെ അപേക്ഷക മരിച്ച സംഭവത്തിൽ ഓഫീസ് സൂപ്രണ്ടിന് പിഴശിക്ഷ വിധിച്ച് വിവരാവകാശ കമ്മിഷൻ. തിരുവനന്തപുരം കോർപ്പറേഷൻ ഫോർട്ട് സോണൽ ഓഫീസ് സൂപ്രണ്ട് ജെസ്സിമോൾ പി വി 15000 രൂപ പിഴ ഒടുക്കാനാണ് കമ്മിഷണർ എ.അബ്ദുൽ ഹക്കിം വിധിച്ചത്.   ജെസ്സിമോൾ നെടുമങ്ങാട് നഗരസഭ സൂപ്രണ്ടായിരുന്ന കാലത്ത് അവിടുത്തെ ജീവനക്കാരിയായിരുന്ന സുലേഖ ബാബുവിന്  പെൻഷൻ ആനുകൂല്യങ്ങളും അതിൻമേലുള്ള വിവരങ്ങളും കൃത്യസമയം നല്കിയില്ല എന്ന് കമ്മീഷൻ കണ്ടെത്തി. വിവരങ്ങൾക്കും ആനുകൂലങ്ങൾക്കും കാത്തിരുന്ന സുലേഖ ബാബുവിനെയും സൂപ്രണ്ടിനെയും കമീഷൻ ഹിയറിംഗിന് വിളിച്ചു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുലേഖ ഹിയറിംഗിന് മുമ്പ് സെപ്തമ്പർ 12 ന് മരണപ്പെട്ടു. തുടർന്ന്  കമ്മീഷണർ നടത്തിയ തെളിവെടുപ്പിനെ തുടർന്നാണ് അന്നത്തെ സൂപ്രണ്ടായ ജെസ്സിമോൾ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്.

Read More

ഡോ.എം.എസ്. സുനിലിന്‍റെ  258-മത് സ്നേഹഭവനം അകാലത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട അലനും ആൽവിനും

  konnivartha/ പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ താമസിക്കുന്ന നിരാലംബർക്ക് പണിതു നൽകുന്ന 258 ആമത് സ്നേഹഭവനം സുഹൃത്തും സഹപാഠിയുമായ ജോൺ ശാമുവേലിന്റെ സഹായത്താൽ വാപ്പാല പള്ളി മേലേതിൽ വീട്ടിൽ വിധവയായ എൽസി ക്കും എൽസിയുടെ മാതാപിതാക്കൾ നഷ്ടപ്പെട്ട 2 കൊച്ചു മക്കൾക്കുമായി പണിപൂർത്തീകരിച്ചു നൽകിയ വീടിന്റെ താക്കോൽദാനം ഉദ്ഘാടനവും ജോൺ സാമുവലിന്റെ സഹോദരൻ ജേക്കബ് ശാമുവൽ നിർവഹിച്ചു.   വർഷങ്ങളായി സുരക്ഷിതമല്ലാത്ത സാഹചര്യത്തിലായിരുന്നു വിധവയായ എൽസിയും കൊച്ചുകുട്ടികളും താമസിച്ചിരുന്നത്. എൽസിയുടെ മകൻ അരുൺ ദാസും ഭാര്യ ആശയും മരണപ്പെടുകയും അവരുടെ മക്കളായ അലന്റെയും ആൽവിന്റെയും സംരക്ഷണം എൽസി ഏറ്റെടുക്കുകയും ആയിരുന്നു.   നിത്യ ചിലവിന് പോലും ബുദ്ധിമുട്ടിയിരുന്ന എൽസി പഞ്ചായത്തിൽ നിന്ന് അനുവദിച്ച വീട് പൂർത്തീകരിക്കാൻ ആകാതെ സുരക്ഷിതമല്ലാത്ത ഒരു കുടിലിലായിരുന്നു താമസം. ഇവരുടെ അവസ്ഥ മനസ്സിലാക്കിയ…

Read More

തിരിച്ച് പിടിക്കണം കേരളത്തിന്‍റെ  കേരസംസ്കൃതി :ഡെപ്യൂട്ടി സ്പീക്കർ

  കേരളത്തിന്റെ കേരസംസ്കൃതി തിരിച്ചുപിടിക്കാൻ നമുക്ക് സാധിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. കേരം തിങ്ങി നിറഞ്ഞ കേരളത്തിലെ വീടുകളിൽ ഇന്ന് തേങ്ങയ്ക്കായി കടകളെ ആശ്രയിക്കണ്ട സ്ഥിതിയാണ് ഉള്ളതെന്നും അത് മാറണമെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. കൊടുമൺ പഞ്ചായത്തിലെ കേരഗ്രാമം പദ്ധതി യുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും സൗജന്യമായി തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ. ശ്രീധരന്‍ ചടങ്ങിൽ അധ്യക്ഷനായിരുന്നു. തൊഴിലുറപ്പ് പദ്ധതി ഉപയോഗിച്ച് ആളുകളുടെ തൊഴിലും വരുമാനവും വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ തെങ്ങില്‍ തൈകള്‍ ഉത്പാദിപ്പിക്കുന്ന നഴ്‌സറികള്‍ ആരംഭിച്ചത്‌. ഇടത്തിട്ട മുല്ലോട്ട്‌ ഡാമിന്റെ പരിസരങ്ങളിലായി കാട്‌ മൂടിക്കിടന്ന സ്ഥലം വെട്ടിത്തെളിച്ച് പ്രതിവർഷം 5000 തൈകൾ ഉദ്പാദിപ്പിക്കുന്ന നഴ്‌സറിയാക്കി മാറ്റി. അങ്ങാടിക്കല്‍ തെക്ക്‌ ചാലപ്പറമ്പിൽ കനാല്‍ പുറമ്പോക്ക്‌ കേന്ദ്രീകരിച്ച് 5000 തൈകളും…

Read More

എലിമുള്ളുംപ്ലാക്കലിൽ മിനി ലോറിയും മിനി പിക്കപ്പും നിയന്ത്രണം വിട്ട് കൂട്ടി ഇടിച്ചു

  konnivartha.com : കോന്നി തണ്ണിത്തോട് റൂട്ടിൽ എലിമുള്ളുംപ്ലാക്കലിൽ വെച്ചു മിനി ലോറിയും മിനി പിക്കപ്പും നിയന്ത്രണം വിട്ട് കൂട്ടി ഇടിച്ചു ഇന്ന് വൈകിറ്റു നാല് മണിയോടെ ആണ് സംഭവം : എലിമുള്ളുംപ്ലാക്കൽ കത്തോലിക്കാ പള്ളിയുടെ മുൻപിൽ വെച്ച് ആയിരുന്നു സംഭവം.മിനി പിക്കപ്പിന്‍റെ മുൻഭാഗം തകർന്നു.അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആർക്കും ഗുരുതരംമായ പരിക്കില്ല ഇല്ല .തണ്ണിത്തോട് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു

Read More