ഡോ.എം.എസ്. സുനിലിന്‍റെ  258-മത് സ്നേഹഭവനം അകാലത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട അലനും ആൽവിനും

 

konnivartha/ പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ താമസിക്കുന്ന നിരാലംബർക്ക് പണിതു നൽകുന്ന 258 ആമത് സ്നേഹഭവനം സുഹൃത്തും സഹപാഠിയുമായ ജോൺ ശാമുവേലിന്റെ സഹായത്താൽ വാപ്പാല പള്ളി മേലേതിൽ വീട്ടിൽ വിധവയായ എൽസി ക്കും എൽസിയുടെ മാതാപിതാക്കൾ നഷ്ടപ്പെട്ട 2 കൊച്ചു മക്കൾക്കുമായി പണിപൂർത്തീകരിച്ചു നൽകിയ വീടിന്റെ താക്കോൽദാനം ഉദ്ഘാടനവും ജോൺ സാമുവലിന്റെ സഹോദരൻ ജേക്കബ് ശാമുവൽ നിർവഹിച്ചു.

 

വർഷങ്ങളായി സുരക്ഷിതമല്ലാത്ത സാഹചര്യത്തിലായിരുന്നു വിധവയായ എൽസിയും കൊച്ചുകുട്ടികളും താമസിച്ചിരുന്നത്. എൽസിയുടെ മകൻ അരുൺ ദാസും ഭാര്യ ആശയും മരണപ്പെടുകയും അവരുടെ മക്കളായ അലന്റെയും ആൽവിന്റെയും സംരക്ഷണം എൽസി ഏറ്റെടുക്കുകയും ആയിരുന്നു.

 

നിത്യ ചിലവിന് പോലും ബുദ്ധിമുട്ടിയിരുന്ന എൽസി പഞ്ചായത്തിൽ നിന്ന് അനുവദിച്ച വീട് പൂർത്തീകരിക്കാൻ ആകാതെ സുരക്ഷിതമല്ലാത്ത ഒരു കുടിലിലായിരുന്നു താമസം. ഇവരുടെ അവസ്ഥ മനസ്സിലാക്കിയ ടീച്ചർ ജോൺ സാമുവലിന്റെ സഹായത്താൽ ഇവർക്കായി വീട് പൂർത്തീകരിച്ച് നൽകുകയായിരുന്നു.

 

ചടങ്ങിൽ വാർഡ് മെമ്പർ ആർ. പ്രശാന്ത്., പ്രോജക്ട് കോഡിനേറ്റർ കെ. പി. ജയലാൽ., ജെസ്സി ജേക്കബ്., കെ. സൈമൺ എന്നിവർ പ്രസംഗിച്ചു

error: Content is protected !!