പത്തനംതിട്ട ജില്ലയിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 25/10/2022)

മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ത്രിദിന പരിശീലനം
കേരള മോട്ടോര്‍ വാഹന വകുപ്പിന്റെയും നാറ്റ്പാക്കിന്റെയും ആഭിമുഖ്യത്തില്‍ മോട്ടോര്‍ വകുപ്പിലെ എന്‍ഫോഴ്സമെന്റ് ഉദ്യോഗസ്ഥര്‍ക്കായുള്ള ത്രിദിന പരിശീലനത്തിന്റെ  സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 26ന് രാവിലെ 11.30 ന് ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു തിരുവനന്തപുരത്ത് നിര്‍വഹിക്കും. പ്രൊപഗേറ്റിംഗ് എഞ്ചിനിയറിംഗ് ആസ്പെക്ട്സ് ഫോര്‍ കൊഹറന്റ് എന്‍ഫോഴ്സ്മെന്റ് എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിശീലനത്തില്‍ 14 ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട എന്‍ഫോഴ്സമെന്റ് ഉദ്യാഗസ്ഥര്‍ക്ക് അഞ്ച് ഘട്ടങ്ങളിലായി പരിശീലനം നല്‍കും. ആദ്യ ബാച്ചില്‍ ഉള്‍പ്പെട്ടിട്ടുള്ള തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 40 ഉദ്യോഗസ്ഥര്‍ക്കാണ് ഈ മാസം 26 മുതല്‍ 28 വരെ പരിശീലനം നല്‍കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് റോഡ് എന്‍ജിനീയറിംഗില്‍ വേണ്ട പ്രായോഗിക പരിജ്ഞാനം ലഭിക്കുന്നത് വഴി റോഡ് സുരക്ഷയുടെ പ്രധാന ഘടകങ്ങളായ എന്‍ജിനീയറിങ് എന്‍ഫോഴ്‌സ്‌മെന്റ് എന്നിവയെ സംയോജിപ്പിച്ചുകൊണ്ട് എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനം ശാക്തീകരിക്കുക എന്നതാണ് പരിശീലന ലക്ഷ്യം.

 

പരുമല പെരുനാള്‍: റോഡിന്റെ വശങ്ങളിലെ താല്‍ക്കാലിക കടകള്‍ക്ക് നിരോധനം

പരുമല പള്ളി പെരുനാളിനോട് അനുബന്ധിച്ച് റോഡിന്റെ ഇരുവശത്തും അനധികൃതമായി താല്‍ക്കാലിക കടകളും വില്‍പന ശാലകളും നിര്‍മ്മിക്കുന്നത് നിരോധിച്ച് തിരുവല്ല സബ് കളക്ടര്‍ ശ്വേത നാഗര്‍കോട്ടി ഉത്തരവായി.

പരുമല കടവ് മുതല്‍ പരുമല പള്ളി വരെയും പരുമല പള്ളി മുതല്‍ തിക്കപ്പുഴ ജംഗ്ഷന്‍ വരെയുമാണ് അനധികൃത വഴിയോര കച്ചവടം നിരോധിച്ചിട്ടുള്ളത്.
തീര്‍ഥാടകരുടെയും വാഹനങ്ങളുടെയും തിരക്ക് പരിഗണിച്ച് നവംബര്‍ രണ്ട് വരെയാണ് നിരോധനം.

ഉത്തരവ് ലംഘിച്ചാല്‍ ഐപിസി 188 സെക്ഷന്‍ അഞ്ചു പ്രകാരം നടപടിയെടുക്കും. ഉത്തരവ് നടപ്പാക്കാന്‍ പുളിക്കീഴ് സബ് ഇന്‍സ്പെക്ടര്‍, കടപ്ര വില്ലേജ് ഓഫീസര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പിഡബ്ലുഡി (നിരത്ത്)വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ തുടങ്ങിയവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സ്പോട്ട് അഡ്മിഷന്‍
പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് (സ്റ്റാസ്) കോളജില്‍ ബി.എസ്.സി സൈബര്‍ ഫോറെന്‍സിക്സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി. സി. എ എന്നീ കോഴ്സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍ : 9446 302 066, 7034 612 362, 0468 2 224 785.

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
മല്ലപ്പളളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഓട്ടോ കാഡ് ടു ഡി, ത്രീഡി, ത്രീ ഡി എസ് മാക്സ്, ഗ്രാഫിക് ഡിസൈന്‍ എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 0469 2 785 525, 8078 140 525. ഇ മെയില്‍ : kacmlply@gmail.com

ക്വട്ടേഷന്‍
സംസ്ഥാന ടൂറിസം വകുപ്പ് നിര്‍മ്മിച്ച ഡിറ്റിപിസിയുടെ നിയന്ത്രണത്തിലുള്ള അരുവിക്കുഴി ടൂറിസം പദ്ധതി നടത്തിപ്പ് മൂന്നു വര്‍ഷത്തേക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി ഏറ്റെടുക്കുന്നതിന് താല്‍പ്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നോ വ്യക്തികളില്‍നിന്നോ ക്വട്ടേഷന്‍ ക്ഷണിച്ചു.

പ്രധാന കെട്ടിടം, ടോയ്ലറ്റ് ബ്ലോക്ക്, വെള്ളച്ചാട്ടവും അനുബന്ധ പ്രദേശവും തുടങ്ങി മറ്റ് അനുബന്ധ സൗകര്യങ്ങളും അടങ്ങിയ അരുവിക്കുഴി ടൂറിസം പദ്ധതി നടത്തുന്നതിനുള്ള ക്വട്ടേഷന്‍ സംബന്ധിച്ച ഷെഡ്യൂളും വിശദ വിവരങ്ങളും കോഴഞ്ചേരിയിലുള്ള ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഓഫീസില്‍ നിന്നും പ്രവര്‍ത്തി ദിവസങ്ങളില്‍ ലഭിക്കും. പൂരിപ്പിച്ച ക്വട്ടേഷനും ഷെഡ്യൂളും സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 10 ഉച്ചയ്ക്ക് 12 വരെ. ഫോണ്‍ :0468 2 311 343, 9447 709 944.

 

സ്വയം തൊഴില്‍ ശില്പശാല: 27, 31 തീയതികളില്‍
നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ്(കേരളം) വകുപ്പ് അടൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റ ആഭിമുഖ്യത്തില്‍ സ്വയം തൊഴില്‍ പദ്ധതികളെക്കുറിച്ച് ദ്വിദിന ശില്പശാല സംഘടിപ്പിക്കുന്നു. 21 നും 65 നും മധ്യേ പ്രായമുള്ള തൊഴില്‍ രഹിതരായ ഉദ്യോഗാര്‍ഥികള്‍ക്ക് എംപ്ലോയ്മെന്റ് വകുപ്പ് മുഖേന നടപ്പാക്കുന്ന സ്വയം തൊഴില്‍ പദ്ധികളെക്കുറിച്ചുള്ള ബോധവല്‍ക്കരണ ശില്‍പ്പശാലയും അപേക്ഷാ ഫോറങ്ങളുടെ വിതരണവും ഈ മാസം 27 ന് ഏനാദിമംഗലം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും 31 ന് പള്ളിക്കല്‍ ആലുംമ്മൂട് കുടുംബശ്രീ ട്രെയിനിംഗ് ഹാളിലും ശില്‍പശാല നടക്കും. ശില്പശാലയുടെ ഉദ്ഘാടനം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ആര്‍. തുളസീധരന്‍ പിള്ള നിര്‍വഹിക്കും. രജിസ്ട്രേഷന്‍, അധിക സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍, പുതുക്കല്‍ എന്നീ സൗകര്യങ്ങളും ശില്പശാല കേന്ദ്രങ്ങളില്‍ ഉണ്ടായിരിക്കും.

 

 

സ്പോട്ട് അഡ്മിഷന്‍

ഇടുക്കി പൈനാവ് ഐഎച്ച്ആര്‍ഡി മോഡല്‍ പോളിടെക്നിക് കോളേജില്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, എന്നീ ഡിപ്ലോമ പ്രോഗ്രാമുകളില്‍ 2022-23 വര്‍ഷത്തെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ തുടരുന്നു. അഡ്മിഷന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി രക്ഷകര്‍ത്താക്കളോടൊപ്പം കോളജില്‍ നേരിട്ട് ഹാജരാകണം. പോളിടെക്‌നിക് പ്രവേശനത്തിനായി ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ ഉള്‍പെടാത്തവര്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാം. എസ്സി /എസ് റ്റി /ഒഇസി /ഒബിസി-എച്ച്  വിദ്യാര്‍ഥികള്‍ക്ക് ഫീസ് അടയ്ക്കേണ്ടതില്ല. യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും ലഭിക്കും.
ഫോണ്‍ : 0486 2 297 617 , 9447 847 816, 8547 005 084, 9495 276 791.

പ്രസംഗമത്സരം
ദേശീയ യുവജനദിനത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷന്‍ നവംബര്‍ 15 ന് കൊല്ലം പബ്ലിക് ലൈബ്രറി ഹാളില്‍ യുവജനങ്ങള്‍ക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 15000, 10000, 5000 രൂപ ക്യാഷ് അവാര്‍ഡും ഇ.എം.എസ് സ്മാരകട്രോഫിയും യുവജനദിനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.  സമയം അഞ്ച് മിനിറ്റ്. വിഷയം മത്സരത്തിന് അഞ്ച് മിനിറ്റ് മുമ്പ് നല്‍കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ ബയോഡേറ്റയോടെ youthday2020@gmail.com എന്ന മെയില്‍ ഐ.ഡിയില്‍ ഈ മാസം 30 ന് അഞ്ചിനകം അപേക്ഷിക്കണം. ഫോണ്‍: 8086 987 262, 0471  2 308 630.

ഗതാഗത നിയന്ത്രണം
മേലുകര-റാന്നി ബ്ലോക്ക്പടി റോഡില്‍ ഇന്ന് (26) മുതല്‍ അറ്റകുറ്റപണികള്‍ ആരംഭിക്കുന്നതിനാല്‍ ഈ റോഡിലൂടെയുളള  വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് (നിരത്ത്) ഉപവിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

ക്വട്ടേഷന്‍
ചാത്തങ്കേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പഴയ കെട്ടിടം പൊളിച്ചു മാറ്റുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 31 ന് വൈകിട്ട് നാലു വരെ. ഫോണ്‍ : 0469 2 732 655.

error: Content is protected !!