സൂര്യഗ്രഹണം : സൂര്യാസ്തമയത്തിന് മുമ്പാകും ഗ്രഹണം കാണുക

 

konnivartha.com : ഇന്ത്യയിൽ സൂര്യാസ്തമയത്തിന് മുമ്പാകും ഗ്രഹണം കാണുകയെന്ന് ഭൗമശാസ്ത്ര മന്ത്രാലയം അറിയിച്ചു. വൈകുന്നേരത്തോടെ ദൃശ്യമാകുന്ന സൂര്യഗ്രഹണം ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ, നോർത്ത്-ഈസ്റ്റ് ഭാഗങ്ങളിലെ ചില സ്ഥലങ്ങൾ ഒഴികെ ഇന്ത്യയുടെ മറ്റ് എല്ലാ സ്ഥലങ്ങളിലും ദൃശ്യമാകും.

ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ സ്ഥലങ്ങളിൽ നിന്നും ഈ വർഷത്തെ ഭാഗിക സൂര്യഗ്രഹണം ഇന്ന് ദൃശ്യമാകും. ഇന്ത്യയ്ക്ക് പുറമേ, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫിക്കയുടെ വടക്ക്-കിഴക്ക് ഭാഗങ്ങൾ, പശ്ചിമേഷ്യ , വടക്കൻ അറ്റ്ലാന്റിക് സമുദ്രം എന്നിവിടങ്ങളിലും സൂര്യഗ്രഹണം ദൃശ്യമാകും.അടുത്ത പത്ത് വർഷത്തേക്ക് ഇന്ത്യയിൽ ഇനിയൊരു ഭാഗിക സൂര്യഗ്രഹണം ദൃശ്യമാവുകയുമില്ല.

error: Content is protected !!