വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട്‌ഫോണിന് അപേക്ഷിക്കാം : പ്രചരിക്കുന്ന സന്ദേശം തെറ്റ്

വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട്‌ഫോണിന് അപേക്ഷിക്കാം എന്ന രീതിയില്‍ പ്രചരിക്കുന്ന സന്ദേശം തെറ്റ് konni vartha.com : പട്ടികജാതി വിദ്യാര്‍ഥികള്‍ക്കും മറ്റര്‍ഹ വിദ്യാര്‍ഥികള്‍ക്കും സ്മാര്‍ട്ട്‌ഫോണ്‍/നെറ്റ് കണക്ഷന്‍ ലഭിക്കുന്നതിനായി പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചിട്ടില്ലെന്ന് പട്ടികജാതി പത്തനംതിട്ട ജില്ലാ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ ആര്‍.രഘു അറിയിച്ചു. വകുപ്പിന്റെ കീഴിലുള്ള ഓഫീസുകളില്‍നിന്നും അപേക്ഷ ഫോം നല്‍കുകയോ അപേക്ഷ സ്വീകരിക്കുകയോ ചെയ്യുന്നില്ല. ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയകളിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും പ്രചരിക്കുന്ന സന്ദേശവും അപേക്ഷ ഫോമും വ്യാജമായി നിര്‍മിച്ചതാണ്. ഇതിന് പട്ടികജാതി വികസന വകുപ്പുമായി യാതൊരു ബന്ധവുമില്ലെന്ന് പട്ടികജാതി ജില്ലാ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഓണ്‍ലൈന്‍ പഠനം മുടങ്ങാതെ ഇരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍തലത്തില്‍ സ്വീകരിച്ചു വരുന്നുണ്ടെന്നും ഇതിന്റെ വിശദ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

Read More

പത്തനംതിട്ട തറയിൽ ഫിനാൻസ് തട്ടിപ്പ്; ഉടമ സജി സാം കീഴടങ്ങി

പത്തനംതിട്ട തറയിൽ ഫിനാൻസ് തട്ടിപ്പ്; ഉടമ സജി സാം കീഴടങ്ങി കോന്നി വാര്‍ത്ത ഡോട്ട് കോം :ഓമല്ലൂര്‍ തറയില്‍ ബാങ്കേഴ്സ് ഉടമ സജി സാം പോലീസിന് കീഴടങ്ങി. പത്തനംതിട്ട ഡിവൈഎസ്പി പ്രദീപ് കുമാറിന് മുന്നിലാണ് സജി സാം കീഴടങ്ങിയത്. നിക്ഷേപകരുടെ പണം വെട്ടിപ്പു നടത്തി മുങ്ങിയ സജി സാമിനെതിരെ പത്തനംതിട്ട, അടൂര്‍, പത്തനാപുരം പോലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്. ചോദ്യം ചെയ്യലിനായി സജി സാമിനെ പത്തനംതിട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ക്ക് കൈമാറി. പത്തനംതിട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ ബിനീഷ്‌ലാലിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരികയാണ്. തട്ടിപ്പിന്റെ എല്ലാ വിവരങ്ങളും കണ്ടെത്തുമെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി പറഞ്ഞു. അന്വേഷണസംഘത്തില്‍ പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ എസ്.ഐ സണ്ണി, എ.എസ.്ഐ സവിരാജന്‍ തുടങ്ങിയവരാണുള്ളത്. 1992 ലാണ് തറയില്‍ ബാങ്കേഴ്സ് ആരംഭിച്ചത്. സജി സാമിന്റെ പിതാവാണു സ്ഥാപനം തുടങ്ങിയത്. സ്വര്‍ണപ്പണയ വായ്പകളിന്മേല്‍ പണം…

Read More

അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് കോന്നിയില്‍ കൂലി കൂടുതല്‍

അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് കോന്നിയില്‍ കൂലി കൂടുതല്‍ : സ്വദേശികള്‍ക്ക് കുറവും അന്യ സംസ്ഥാനതൊഴിലാളികളുടെ കയ്യില്‍ നിന്നും ഏജന്‍റുമാര്‍” പിടിച്ച് “വാങ്ങുന്നത് 200 രൂപ വീതം കോന്നി വാര്‍ത്ത ഡോട്ട് കോം : നിർമ്മാണ മേഖലയിലെ അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ഇവരെ എത്തിക്കുന്ന ഏജന്‍റുമാര്‍ കൂലി കൂട്ടി വാങ്ങുന്നു . മറ്റ് സംസ്ഥാനത്ത് നിന്നും ജോലി തേടി എത്തുന്ന ഒരാള്‍ക്ക് കോന്നിയില്‍ ജോലി വേണം എന്ന് ഉണ്ടെങ്കില്‍ ജോലി ഉള്ള ഒരു ദിവസത്തെ കൂലിയില്‍ നിന്നും 200 രൂപയാണ് ഏജന്‍റ് കൈക്കലാക്കുന്നത് .ജോലി ചെയ്ത ഇനത്തില്‍ കൂലി കൂട്ടി വാങ്ങുവാന്‍ ഏജന്‍റ് തൊഴിലാളിയെ പ്രോല്‍സാഹിപ്പിക്കുന്നു . അന്യ സംസ്ഥാനതൊഴിലാളിയ്ക്ക് നിര്‍മ്മാണ മേഖലയില്‍ഏജന്‍റീന്‍റെ 200 രൂപ കമ്മീക്ഷനും ചേര്‍ത്തുള്ള ദിവസക്കൂലി 950 രൂപയാണ് . തൊഴിലാളിയ്ക്ക് കിട്ടുന്നത് 750 രൂപയാണ് . സ്വദേശികളായ തൊഴിലാളികൾക്ക് മെക്കാട് പണിക്ക് 750…

Read More

നിർമ്മാണ വസ്തുക്കളുടെ അമിത വില പിൻവലിക്കണം

കോന്നി വാര്‍ത്ത ഡോട്ട് കോം : നിർമ്മാണ മേഖലയിലെ ഉൽപ്പന്നങ്ങളുടെ വില വർദ്ധനയിലും അന്യ സംസ്ഥാന തൊഴിലാളികളുടെ കൂലി വർദ്ധനവിലും പ്രതിഷേധിച്ച് പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ട്ടേഴ്സ് അസ്സോസിയേഷൻ പത്തനംതിട്ട കളക്ട്രേറ്റ് പടിക്കൽ ധർണ്ണ നടത്തി സിമന്‍റ് , കമ്പി, ക്വാറി ഉൽപ്പന്നകളുടെ വില വർദ്ധന നിർമ്മാണ രംഗത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇതിനിടെയാണ് ഇവിടെയുള്ള അന്യസംസ്ഥാനതൊഴിലാളികൾ അമിത കൂലി ആവശ്യപ്പെടുന്നത്.സ്വദേശികളായ തൊഴിലാളികൾക്ക് മെക്കാട് പണിക്ക് 750 രൂപ മാത്രം ഉള്ളപ്പോൾ അന്യസംസ്ഥാന തൊഴിലാളികൾക്ക് 950 രൂപയാണ് കൂലി. ഇത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാവണമെന്ന് അസ്സോസിയേഷൻ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഡി. മനോഹരൻ , അദ്ധ്യക്ഷത വഹിച്ച യോഗം നഗരസഭ ചെയർമാൻ അഡ്വ.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. മത്തായി ചാക്കോ , കെ.ദിനേശ്, പി കെ വിനോദ് , ടി.കനകപ്പൻ , സാബു തിരുവല്ല, ഡി.രാജേന്ദ്രൻ, എൻ…

Read More

‘കോന്നി ഫിഷ്’ പദ്ധതി സെപ്റ്റംബർ ആദ്യ ആഴ്ചയിൽ ആരംഭിക്കും

‘കോന്നി ഫിഷ്’ പദ്ധതി സെപ്റ്റംബർ ആദ്യ ആഴ്ചയിൽ ആരംഭിക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : തദ്ദേശീയമായി മത്സ്യക്കൃഷി നടത്തി കോന്നി നിയോജക മണ്ഡലത്തിലെ ജനങ്ങൾക്ക് എത്തിക്കുന്ന ‘കോന്നി ഫിഷ്’ എന്ന പദ്ധതി സെപ്റ്റംബർ ആദ്യ ആഴ്ചയിൽ ആരംഭിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. നിയോജക മണ്ഡലത്തിലെ ജലസംഭരണി യായ കക്കി ഡാമിലാണ് ഭൗതിക സാധ്യതകൾ ഉപയോഗപ്പെടുത്തി ഫിഷറീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന ജലകൃഷി വികസന ഏജൻസി (അഡാക്) വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.ആദ്യ ഘട്ടമായി കക്കി ഡാമിൻ്റെ ജലസംഭരണിയിലാണ് പദ്ധതി നടപ്പിലാക്കുക എന്നും, പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ട 100 പേർക്ക് ഇതിലൂടെ തൊഴിൽ ലഭിക്കുമെന്നും എം.എൽ.എ പറഞ്ഞു. പദ്ധതി നടപ്പിലാക്കുന്നതിനുള്ള യോഗം പച്ചക്കാനം ഫോറെസ്റ്റ് ഓഫീസിൽ ഹാളിൽ നടന്നു. ഡാമിൻ്റെ ജലസംഭരണിയിൽ സ്ഥാപിക്കുന്ന കൂടുകളിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് വളർത്തിയെടുക്കുന്ന കേജ് ഫാമിംഗ് സമ്പ്രദായത്തിലൂടെയാണ് മത്സ്യോത്പാദനം നടത്തുക.…

Read More

പത്തനംതിട്ട തറയിൽ ഫിനാൻസ് തട്ടിപ്പ്; ഒളിവിൽ പോയ ഉടമയെ കണ്ടെത്താന്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ്‌ ഇറക്കും

  പത്തനംതിട്ട ഓമല്ലൂര്‍ കേന്ദ്രമാക്കിയുള്ള തറയിൽ ഫിനാൻസ് സാമ്പത്തിക തട്ടിപ്പിൽ ഒളിവിൽ പോയ സ്ഥാപന ഉടമ സജി സാമിനെ കണ്ടെത്താന്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ്‌ ഇറക്കും . .സ്ഥാപന ഉടമ സജി സാമിനായി പോലീസ് തിരച്ചിൽ വ്യാപകമാക്കി.നിക്ഷേപകരുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു . കേസന്വേഷണം ജില്ലാ പൊലീസ് മേധാവി നിശാന്തിനിയുടെ നേതൃത്വത്തിലാണ് നടക്കുന്നത് . കോന്നി വകയാര്‍ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് പോലെതന്നെ തറയില്‍ ഉടമയും തട്ടിപ്പ് നടത്തി മുങ്ങിയതായി പരാതി കൊടുത്ത നിക്ഷേപകര്‍ പറയുന്നു . 7 കോടി രൂപ വരെ നിക്ഷേപിച്ചവര്‍ പരാതി നല്‍കിയിട്ടില്ല .   പത്തനംതിട്ട ഓമല്ലൂരിലെ തറയിൽ ഫിനാൻസ് നിക്ഷേപക പണം തിരികെ നൽകുന്നില്ലെന്ന പരാതിയുമായി നിക്ഷേപകരാണ് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം പ്രവർത്തന പരിചയമുള്ള സ്ഥാപനമാണ് തറയിൽ ഫിനാൻസ്. നൂറുകണക്കിന് ആളുകൾ 70 കോടിയോളം രൂപ…

Read More

പത്തനംതിട്ടയില്‍ വീണ്ടും തട്ടിപ്പ് :സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ കോടികളുമായി മുങ്ങി

പത്തനംതിട്ടയില്‍ വീണ്ടും തട്ടിപ്പ് :സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ കോടികളുമായി മുങ്ങി കോന്നി വാര്‍ത്ത ഡോട്ട് കോം : ഉയര്‍ന്ന പലിശ മോഹിച്ച് ലക്ഷകണക്കിന് രൂപ നിക്ഷേപിച്ചവരുടെ കോടികളുമായി ഉടമ മുങ്ങിയതായി പരാതി . പത്തനംതിട്ടയില്‍ വീണ്ടും കോടികളുടെ നിക്ഷേപവുമായി ഒരു സ്വകാര്യ ധനകാര്യ സ്ഥാപനം കൂടി പൊളിഞ്ഞു . കേരളം കണ്ട ഏറ്റവും വലിയ നിക്ഷേപക തട്ടിപ്പ് നടത്തിയ കോന്നി വകയാര്‍ കേന്ദ്രമായുള്ള പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന്‍റെ അലയൊലികള്‍ അടങ്ങും മുന്നേ ആണ് പത്തനംതിട്ട ഓമല്ലൂര്‍ കേന്ദ്രമായ തറയില്‍ ഫിനാന്‍സ് ഉടമ സ്ഥാപനം അടച്ചു പൂട്ടി മുങ്ങിയത് . ഓഫീസും 4 ശാഖകളും ഒരു മാസമായി തുറക്കുന്നില്ല .ബാങ്ക് ഉടമ സജി സാമും കുടുംബവും ഒളിവിലാണ് എന്നു പോലീസ് അന്വേഷണത്തില്‍ മനസ്സിലായി . അടൂര്‍ പോലീസിലും ജില്ലാ പോലീസിലും നിക്ഷേപകര്‍ പരാതി നല്‍കിയിട്ടുണ്ട് . നിക്ഷേപക…

Read More

Refill Booking Portability for LPG consumers

Refill Booking Portability for LPG consumers; Unique facility to be available in Chandigarh, Coimbatore, Gurgaon, Pune, and Ranchi shortly konnivartha.com : Following the vision of Hon’ble Prime Minister of making energy accessible and affordable to all and with a view to further empower the LPG consumers, it has been decided to allow LPG customers to have a choice deciding which distributors they want their LPG refill from. Consumers will be able to choose their “Delivering Distributor” from the list of distributors catering to their address within their Oil Marketing Company…

Read More

കോന്നി മേഖലയില്‍ മൊബൈല്‍ മെസ്സഞ്ചര്‍ വഴി പണം ആവശ്യപ്പെട്ട് തട്ടിപ്പ്

രാം ദാസ്സ് @www.konnivartha.com   കോന്നി വാര്‍ത്ത ഡോട്ട് കോം :കുമ്മണ്ണൂര്‍ ,അരുവാപ്പുലം , തണ്ണിത്തോട് മേഖലയിലെ നിരവധി ആളുകള്‍ക്ക് മൊബൈല്‍ മെസ്സഞ്ചര്‍ വഴി പണം ആവശ്യപ്പെട്ടു കൊണ്ടുള്ള മെസ്സെജുകള്‍ പ്രവഹിക്കുന്നു . കഴിഞ്ഞ ദിവസങ്ങളില്‍ കുമ്മണ്ണൂര്‍ മേഖലയില്‍ ആണ് ഇത്തരം മെസ്സെജുകള്‍ലഭിച്ചത് എങ്കില്‍ ഇന്ന് അരുവാപ്പുലത്തും തണ്ണിത്തോട് മേഖലയിലും മെസ്സെജുകള്‍ ലഭിച്ചു . ഒറീസയില്‍ നിന്നുള്ള ഫോണ്‍ നമ്പറില്‍ നിന്നുമാണ് മെസ്സെജുകള്‍ എത്തുന്നത് . മൊബൈല്‍ നമ്പര്‍ ഉടമയുടെ സുഹൃത്തിന് ആശുപത്രി ആവശ്യത്തിന് സഹായം വേണം എന്നുള്ള മെസ്സേജ് ആദ്യം ലഭിക്കുന്നു .ഇതിന് പ്രതികരിക്കുമ്പോള്‍ 9000 രൂപ വരെ മൊബൈല്‍ ഫോണ്‍ ഇന്‍റര്‍ നെറ്റിലൂടെ ആവശ്യപ്പെടുന്നു . പലരുടേയും ഫോണ്‍ നമ്പര്‍ ഏതോ മാര്‍ഗത്തിലൂടെ സംഘടിപ്പിച്ചാണ് ഫോണിലേക്ക് മെസ്സെജുകള്‍ അയക്കുന്നത് . മെസ്സേജ് അയച്ച നമ്പറിലേക്ക് വിളിക്കുമ്പോള്‍ ഒറീസയില്‍ ഉള്ള പര്‍ബതി റാവൂ എന്നാണ് പേര് കാണുന്നത്…

Read More

രണ്ടാംപിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന് ധനമന്ത്രി അവതരിപ്പിക്കും

രണ്ടാംപിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന് ധനമന്ത്രി അവതരിപ്പിക്കും രണ്ടാംപിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ഒമ്പതുമണിക്ക് ബജറ്റ് അവതരിപ്പിക്കും. ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ ഊന്നല്‍ നല്‍കുന്ന തരത്തില്‍ ഉള്ള ഇടപെടീല്‍ ഉണ്ടാകും . കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്കൊപ്പം കോവിഡ് കാലത്തെ ആവശ്യങ്ങള്‍ കണക്കിലെടുത്തുളള പുതിയ പ്രഖ്യാപനങ്ങളുടെ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടാകും. കഴിഞ്ഞസര്‍ക്കാരിന്റെ അവസാനം ജനുവരിയില്‍ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് പുതുക്കിയായിരിക്കും ബാലഗോപാല്‍ അവതരിപ്പിക്കുക.

Read More