നിർമ്മാണ വസ്തുക്കളുടെ അമിത വില പിൻവലിക്കണം

കോന്നി വാര്‍ത്ത ഡോട്ട് കോം : നിർമ്മാണ മേഖലയിലെ ഉൽപ്പന്നങ്ങളുടെ വില വർദ്ധനയിലും അന്യ സംസ്ഥാന തൊഴിലാളികളുടെ കൂലി വർദ്ധനവിലും പ്രതിഷേധിച്ച് പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ട്ടേഴ്സ് അസ്സോസിയേഷൻ പത്തനംതിട്ട കളക്ട്രേറ്റ് പടിക്കൽ ധർണ്ണ നടത്തി

സിമന്‍റ് , കമ്പി, ക്വാറി ഉൽപ്പന്നകളുടെ വില വർദ്ധന നിർമ്മാണ രംഗത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്.

ഇതിനിടെയാണ് ഇവിടെയുള്ള അന്യസംസ്ഥാനതൊഴിലാളികൾ അമിത കൂലി ആവശ്യപ്പെടുന്നത്.സ്വദേശികളായ തൊഴിലാളികൾക്ക് മെക്കാട് പണിക്ക് 750 രൂപ മാത്രം ഉള്ളപ്പോൾ അന്യസംസ്ഥാന തൊഴിലാളികൾക്ക് 950 രൂപയാണ് കൂലി. ഇത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാവണമെന്ന് അസ്സോസിയേഷൻ ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് ഡി. മനോഹരൻ , അദ്ധ്യക്ഷത വഹിച്ച യോഗം നഗരസഭ ചെയർമാൻ അഡ്വ.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. മത്തായി ചാക്കോ , കെ.ദിനേശ്, പി കെ വിനോദ് , ടി.കനകപ്പൻ , സാബു തിരുവല്ല, ഡി.രാജേന്ദ്രൻ, എൻ എസ് സജു എന്നിവർ പ്രസംഗിച്ചു.

error: Content is protected !!