വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട്‌ഫോണിന് അപേക്ഷിക്കാം : പ്രചരിക്കുന്ന സന്ദേശം തെറ്റ്

വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട്‌ഫോണിന് അപേക്ഷിക്കാം എന്ന രീതിയില്‍ പ്രചരിക്കുന്ന സന്ദേശം തെറ്റ്

konni vartha.com : പട്ടികജാതി വിദ്യാര്‍ഥികള്‍ക്കും മറ്റര്‍ഹ വിദ്യാര്‍ഥികള്‍ക്കും സ്മാര്‍ട്ട്‌ഫോണ്‍/നെറ്റ് കണക്ഷന്‍ ലഭിക്കുന്നതിനായി പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചിട്ടില്ലെന്ന് പട്ടികജാതി പത്തനംതിട്ട ജില്ലാ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ ആര്‍.രഘു അറിയിച്ചു. വകുപ്പിന്റെ കീഴിലുള്ള ഓഫീസുകളില്‍നിന്നും അപേക്ഷ ഫോം നല്‍കുകയോ അപേക്ഷ സ്വീകരിക്കുകയോ ചെയ്യുന്നില്ല. ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയകളിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും പ്രചരിക്കുന്ന സന്ദേശവും അപേക്ഷ ഫോമും വ്യാജമായി നിര്‍മിച്ചതാണ്. ഇതിന് പട്ടികജാതി വികസന വകുപ്പുമായി യാതൊരു ബന്ധവുമില്ലെന്ന് പട്ടികജാതി ജില്ലാ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

ഓണ്‍ലൈന്‍ പഠനം മുടങ്ങാതെ ഇരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍തലത്തില്‍ സ്വീകരിച്ചു വരുന്നുണ്ടെന്നും ഇതിന്റെ വിശദ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

error: Content is protected !!