കോന്നി മേഖലയില്‍ മൊബൈല്‍ മെസ്സഞ്ചര്‍ വഴി പണം ആവശ്യപ്പെട്ട് തട്ടിപ്പ്

രാം ദാസ്സ് @www.konnivartha.com  

കോന്നി വാര്‍ത്ത ഡോട്ട് കോം :കുമ്മണ്ണൂര്‍ ,അരുവാപ്പുലം , തണ്ണിത്തോട് മേഖലയിലെ നിരവധി ആളുകള്‍ക്ക് മൊബൈല്‍ മെസ്സഞ്ചര്‍ വഴി പണം ആവശ്യപ്പെട്ടു കൊണ്ടുള്ള മെസ്സെജുകള്‍ പ്രവഹിക്കുന്നു . കഴിഞ്ഞ ദിവസങ്ങളില്‍ കുമ്മണ്ണൂര്‍ മേഖലയില്‍ ആണ് ഇത്തരം മെസ്സെജുകള്‍ലഭിച്ചത് എങ്കില്‍ ഇന്ന് അരുവാപ്പുലത്തും തണ്ണിത്തോട് മേഖലയിലും മെസ്സെജുകള്‍ ലഭിച്ചു .

ഒറീസയില്‍ നിന്നുള്ള ഫോണ്‍ നമ്പറില്‍ നിന്നുമാണ് മെസ്സെജുകള്‍ എത്തുന്നത് . മൊബൈല്‍ നമ്പര്‍ ഉടമയുടെ സുഹൃത്തിന് ആശുപത്രി ആവശ്യത്തിന് സഹായം വേണം എന്നുള്ള മെസ്സേജ് ആദ്യം ലഭിക്കുന്നു .ഇതിന് പ്രതികരിക്കുമ്പോള്‍ 9000 രൂപ വരെ മൊബൈല്‍ ഫോണ്‍ ഇന്‍റര്‍ നെറ്റിലൂടെ ആവശ്യപ്പെടുന്നു .

പലരുടേയും ഫോണ്‍ നമ്പര്‍ ഏതോ മാര്‍ഗത്തിലൂടെ സംഘടിപ്പിച്ചാണ് ഫോണിലേക്ക് മെസ്സെജുകള്‍ അയക്കുന്നത് . മെസ്സേജ് അയച്ച നമ്പറിലേക്ക് വിളിക്കുമ്പോള്‍ ഒറീസയില്‍ ഉള്ള പര്‍ബതി റാവൂ എന്നാണ് പേര് കാണുന്നത് . ഇന്നലെ വരെ സ്ത്രീകളാണ് ഫോണ്‍ എടുത്തിരുന്നത് .ഇന്ന് വൈകിട്ട് മുതല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ് ..പ്രായമായവര്‍ ആണ് ഇവരുടെ തട്ടിപ്പില്‍ ഇരയാകുന്നവരില്‍ ഭൂരിപക്ഷവും  പലര്‍ക്കും പണം നഷ്ടമായി എങ്കിലും ആരും പരാതി നല്‍കിയിട്ടില്ല . ഫോണ്‍ മുഖേന ഇടപാടുകള്‍ നടത്തുന്നതിനാല്‍ ധന നഷ്ടത്തിന് ക്രിയാത്മകമായ പരിഹാരം ലഭിക്കാറില്ല . ഇത്തരം ഇടപാടുകള്‍ക്ക് ബാങ്കുകള്‍ ഉത്തരവാദികളല്ല .

മൊബൈല്‍ ഫോണ്‍ ആപ്പ് മുഖേന ലോണ്‍ എടുത്തവര്‍ പലരും ഇവരുടെ തട്ടിപ്പില്‍ അകപ്പെട്ട് നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു . വേഗത്തില്‍ ഉള്ള ആശ്വാസധനം ലഭിക്കുമെന്നതിനാല്‍ ഇത്തരം മൊബൈല്‍ മെസ്സേജ് തട്ടിപ്പില്‍ പലരും വീഴുന്നു . ഇത്തരം തട്ടിപ്പുകളില്‍ വീഴരുത് എന്ന് പോലീസ് പല പ്രാവശ്യം മുന്നറിയിപ്പ് നല്‍കിയിരുന്നു .

error: Content is protected !!