പത്തനംതിട്ടയില്‍ വീണ്ടും തട്ടിപ്പ് :സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ കോടികളുമായി മുങ്ങി

പത്തനംതിട്ടയില്‍ വീണ്ടും തട്ടിപ്പ് :സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ കോടികളുമായി മുങ്ങി

കോന്നി വാര്‍ത്ത ഡോട്ട് കോം : ഉയര്‍ന്ന പലിശ മോഹിച്ച് ലക്ഷകണക്കിന് രൂപ നിക്ഷേപിച്ചവരുടെ കോടികളുമായി ഉടമ മുങ്ങിയതായി പരാതി . പത്തനംതിട്ടയില്‍ വീണ്ടും കോടികളുടെ നിക്ഷേപവുമായി ഒരു സ്വകാര്യ ധനകാര്യ സ്ഥാപനം കൂടി പൊളിഞ്ഞു .
കേരളം കണ്ട ഏറ്റവും വലിയ നിക്ഷേപക തട്ടിപ്പ് നടത്തിയ കോന്നി വകയാര്‍ കേന്ദ്രമായുള്ള പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന്‍റെ അലയൊലികള്‍ അടങ്ങും മുന്നേ ആണ് പത്തനംതിട്ട ഓമല്ലൂര്‍ കേന്ദ്രമായ തറയില്‍ ഫിനാന്‍സ് ഉടമ സ്ഥാപനം അടച്ചു പൂട്ടി മുങ്ങിയത് . ഓഫീസും 4 ശാഖകളും ഒരു മാസമായി തുറക്കുന്നില്ല .ബാങ്ക് ഉടമ സജി സാമും കുടുംബവും ഒളിവിലാണ് എന്നു പോലീസ് അന്വേഷണത്തില്‍ മനസ്സിലായി . അടൂര്‍ പോലീസിലും ജില്ലാ പോലീസിലും നിക്ഷേപകര്‍ പരാതി നല്‍കിയിട്ടുണ്ട് . നിക്ഷേപക തുക തിരിച്ചു നല്‍കാന്‍ ഉടമ നല്‍കിയ കാലാവധി കഴിഞ്ഞിട്ടും ഉടമ ഫോണ്‍ പോലും എടുക്കാതെയായതോടെ ആണ് നിക്ഷേപകര്‍ പോലീസില്‍ പരാതി നല്‍കിയത് .50 ലക്ഷം രൂപ വരെ നിക്ഷേപം നടത്തിയവര്‍ ഉണ്ട് .

പത്തനംതിട്ട , അടൂര്‍ ,പത്തനാപുരം എന്നിവിടെ ഈ സ്ഥാപനത്തിന് ശാഖകള്‍ ഉണ്ട് . അടൂര്‍ ശാഖയില്‍ ഉള്ള ഏതാനും പേരാണ് ആദ്യ പരാതിക്കാര്‍ , പരാതി ലഭിച്ചതോടെ പോലീസ് ഈ സ്ഥാപനത്തെകുറിച്ച് പ്രാഥമിക അന്വേഷണം നടത്തി . പരാതി ലഭിച്ച് കഴിഞ്ഞു ഇന്ന് മാത്രമാണ് പോലീസ് പൂര്‍ണ്ണ തോതില്‍ അന്വേഷണം നടത്തിയത് . ഉടമയും ഭാര്യയും സ്ഥലത്തു ഇല്ലാ എന്നാണ് പോലീസ് പറയുന്നത് .

ഫിനാന്‍സ് സ്ഥാപനം പൂട്ടിയതോടെ നിരവധി നിക്ഷേപകര്‍ പരാതിയുമായി രംഗത്ത് എത്തി .
കോന്നി വകയാര്‍ കേന്ദ്രമാക്കി കേരളത്തിലും പുറത്തും 287 ശാഖകള്‍ ഉണ്ടായിരുന്ന പോപ്പുലര്‍ ഫിനാന്‍സ് 2000 കോടിയിലേറെ രൂപ കടലാസ് ഷെയര്‍ കമ്പനിയിലൂടെ വക മാറ്റി എന്നാണ് പോലീസ് പ്രാഥമിക കേസ് .കേസ്സിപ്പോള്‍ സി ബി ഐയാണ് അന്വേഷിക്കുന്നത് . ഉടമയും ഭാര്യയും 3 പെണ്‍ മക്കളും അറസ്റ്റിലായിരുന്നു .ഇവരിപ്പോള്‍ ജാമ്യത്തിലാണ് .
ഈ ഒരു മുന്നറിയിപ്പ് മുന്നില്‍ ഉണ്ടായിട്ടും ഓമല്ലൂര്‍ കേന്ദ്രമാക്കിയ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍അടുത്തിടെ ലക്ഷങ്ങള്‍ നിക്ഷേപം നടത്തിയര്‍ ഉണ്ട് . ഉടമയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു .നിക്ഷേപം തിരികെ ചോദിച്ചവരോട് മറ്റ് ആസ്തി വിറ്റു പണം നല്‍ക്കാം എന്ന ഉറപ്പ് പാലിക്കാതെയായതോടെ ജില്ലാ പോലീസ് മേധാവിയ്ക്ക് വരെ ചിലര്‍ പരാതി നല്‍കി . തറയിൽ ഫിനാൻസിയേഴ്സ് എന്ന പണമിടപാട് സ്ഥാപനത്തിൽ നൂറ് കണക്കിന് ആളുകൾ 70 കോടിയോളം രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക കണക്ക്. ഫെബ്രുവരി വരെ നിക്ഷേപകർക്ക് കൃത്യമായി പലിശ കിട്ടുന്നുണ്ടായിരുന്നു. പലിശ മുടങ്ങിയതോടെ നിക്ഷേപകർ പോലീസിൽ പരാതിപ്പെടുകയായിരുന്നു.

ഈ പരാതിയെ തുടർന്ന് പോലീസ് നിക്ഷേപകനെയും ബാങ്ക് ഉടമ സജി സാമിനേയും നേരിട്ട് വിളിച്ച് നടത്തിയ ചർച്ചയിൽ ഏപ്രിൽ മാസം 30 ന് പണം തിരികെ നൽകാമെന്ന വ്യവസ്ഥയിൽ കേസെടുത്തില്ല. പക്ഷെ പറഞ്ഞ അവധിയിൽ ബാങ്ക് ഉടമയ്ക്ക് പണം നൽകാൻ കഴിഞ്ഞില്ല. മാത്രമല്ല ബാങ്കിൻ്റെ ശാഖകൾ പൂട്ടി. ഇതോടെ കൂടുതൽ നിക്ഷേപകർ പരാതിയുമായെത്തി.

നിക്ഷേപകർ പലരും ഉടമസ്ഥനായ സജി സാമിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. ഓമല്ലൂരിലുള്ള ഇയാളുടെ വീട് പുറത്ത് നിന്ന് പൂട്ടിയ നിലയിലാണ്.

error: Content is protected !!