പത്തനംതിട്ട ജില്ലാ ലീഡ് ബാങ്ക് സംഘടിപ്പിക്കുന്ന വായ്പാ മേള ഒക്ടോബര്‍ 29 ന്

  കോന്നി വാര്‍ത്ത : കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള സാമ്പത്തിക സേവന വകുപ്പിന്റെ നിര്‍ദേശപ്രകാരം ജില്ലാ ലീഡ് ബാങ്ക് സംഘടിപ്പിക്കുന്ന വായ്പാ മേള ഒക്ടോബര്‍ 29 ന് രാവിലെ 10 മുതല്‍ പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അധ്യക്ഷത വഹിക്കും. ജില്ലയിലെ വിവിധ ബാങ്കുകള്‍ മേളയില്‍ പങ്കെടുക്കും. ഓരോ ബാങ്കിനും പ്രത്യേകം സ്റ്റാളുകള്‍ ഉണ്ടായിരിക്കും. വായ്പകളുടെ അനുമതിപത്രങ്ങള്‍ മേളയില്‍ വിതരണം ചെയ്യും. വായ്പകളെക്കുറിച്ച് അറിയാനും പുതുതായി വായ്പയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനും സൗകര്യമുണ്ടായിരിക്കും. വൈകുന്നേരം നാലു വരെയാണ് മേള.

Read More

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് :നിക്ഷേപകതുക കിട്ടിയില്ല :റിട്ട അധ്യാപകൻ ജീവനൊടുക്കി

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് :നിക്ഷേപകതുക കിട്ടിയില്ല :റിട്ട അധ്യാപകൻ ജീവനൊടുക്കി കോന്നി വാർത്ത :കോന്നി വകയാർ ആസ്ഥാനമായ പോപ്പുലർ ഫിനാൻസിന്റെ ചിറ്റാർ ശാഖയിൽ 25 ലക്ഷം രൂപ നിക്ഷേപിച്ച വയ്യാറ്റുപുഴ മോഹന വിലാസം എൻ വാസുദേവൻ (82)ജീവനൊടുക്കി. വയ്യാറ്റുപുഴ സ്കൂൾ അധ്യാപകനായിരുന്നു. വിരമിച്ചപ്പോൾ ലഭിച്ച 25 ലക്ഷം ശാഖയിൽ നിക്ഷേപിച്ചു. ഇതിൽ ഉള്ള പലിശ കൊണ്ടായിരുന്നു ജീവിച്ചത്. 2000 കോടി രൂപയുടെ നിക്ഷേപക തട്ടിപ്പ് നടത്തിയ പോപ്പുലർ ഉടമകൾ പോലീസ് പിടിയിലായതോടെ പണം തിരികെ ലഭിക്കാൻ നിക്ഷേപകർ സമരത്തിൽ ആണ്. വാസുദേവൻ പണം തിരികെ ചോദിച്ചു എങ്കിലും ശാഖാ മാനേജർ കൊടുത്തില്ല. പണം തിരികെ കിട്ടാത്തതിൽ മനോവിഷമത്തിലായിരുന്നു വാസുദേവൻ. നിക്ഷേപകരുടെ സമരത്തിലും പങ്കെടുത്തിരുന്നു.നിക്ഷേപക തുക തിരികെ ലഭിക്കാത്ത മനോ വിഷമത്തിൽ ജീവനൊടുക്കുകയാണെന്ന് വീട്ടിൽ നിന്നും പോലീസ് കണ്ടെത്തിയ കത്തിൽ പറയുന്നു.   പണം തിരികെ ലഭിക്കാത്ത പലരും…

Read More

നോർക്ക പ്രവാസി ഭദ്രത-മൈക്രോ സ്വയംതൊഴിൽ സഹായപദ്ധതിക്ക് തുടക്കം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിസന്ധിയെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവരും തിരിച്ചെത്തിയവരുമായ പ്രവാസികൾക്കായി നോർക്ക നടപ്പാക്കുന്ന സമഗ്ര പുനരധിവാസ പദ്ധതിയുടെ ഭാഗമായ നോർക്ക പ്രവാസി – ഭദ്രത മൈക്രോ പദ്ധതിക്ക് (26.10.2021 ചൊവ്വ) തുടക്കം. അഞ്ചു ലക്ഷം രൂപ വരെ സ്വയംതൊഴിൽ വായ്പ ലഭ്യമാക്കുന്ന ഈ പദ്ധതി കെ.എസ്.എഫ്.ഇ വഴിയാണ് നടപ്പാക്കുന്നത്. ഉച്ചക്ക് ഒന്നിന് മസ്‌കത്ത് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ പദ്ധതി ഉദ്ഘാടനം ചെയ്യും. പദ്ധതി തുകയുടെ 25 ശതമാനം പരമാവധി ഒരു ലക്ഷം രൂപ വരെ മൂലധന സബ്സിഡി ലഭിക്കുന്നുവെന്നതാണ് പദ്ധതിയുടെ മുഖ്യസവിശേഷത. കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് ആദ്യ നാലു വർഷം മൂന്നു ശതമാനം പലിശ സബ്സിഡിയും ലഭിക്കും. കെ.എസ്.എഫ്.ഇയുടെ സംസ്ഥാനത്തെ അറുന്നൂറിലധികം ശാഖകൾ വഴി പ്രവാസി ഭദ്രത മൈക്രോ പദ്ധതിക്കായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. കേരളാ ബാങ്ക് ഉൾപ്പെടെയുളള വിവിധ…

Read More

കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് 2021 ജൂലൈ ഒന്നുമുതലുള്ള ക്ഷാമബത്തയുടെ അധിക ഗഡു ക്കളും, പെന്‍ഷന്‍കാര്‍ക്ക് ക്ഷാമാശ്വാസവും നല്‍കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം

കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് 2021 ജൂലൈ ഒന്നുമുതലുള്ള ക്ഷാമബത്തയുടെ അധിക ഗഡു ക്കളും, പെന്‍ഷന്‍കാര്‍ക്ക് ക്ഷാമാശ്വാസവും നല്‍കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം അടിസ്ഥാന ശമ്പളം/ പെന്‍ഷന്‍ എന്നിവയുടെ നിലവിലുള്ള 28% നിരക്കില്‍ 3% വര്‍ദ്ധനവ് ഇത് ഏകദേശം 47.14 ലക്ഷം കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും 68.62 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഗുണം ചെയ്യും കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് ക്ഷാമബത്തയുടെയും പെന്‍ഷന്‍കാര്‍ക്ക് ക്ഷാമാശ്വാസത്തിന്റെയും (ഡി.ആര്‍) അധിക ഗഡു 2021 ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരത്തക്കവിധത്തില്‍ അനുവദിക്കാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. വിലക്കയറ്റത്തിന് പരിഹാരമായ അടിസ്ഥാന ശമ്പളം/ പെന്‍ഷന്‍ എന്നിവയുടെ നിലവിലുള്ള 28% നിരക്കില്‍ 3% വര്‍ദ്ധനവാണ് അനുവദിച്ചിരിക്കുന്നത്. ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ ശിപാര്‍ശകള്‍ അടിസ്ഥാനമാക്കിയുള്ള അംഗീകൃത സമവാക്യം അനുസരിച്ചാണ് ഈ വര്‍ദ്ധനവ്. ക്ഷാമബത്ത, ക്ഷാമാശ്വാസം എന്നിവയുടെ ഫലമായി ഖജനാവിന്…

Read More

പ്രളയം: പത്തനംതിട്ട ജില്ലയില്‍ വ്യാപക കൃഷിനാശം;നഷ്ടപരിഹാരത്തിന് ഓണ്‍ലൈനായി അപേക്ഷിക്കണം

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ മഴ, വെള്ളപ്പൊക്കം, കാറ്റ്, മണ്ണിടിച്ചില്‍ എന്നിവ മൂലം വ്യാപക കൃഷിനാശം സംഭവിച്ചു. മിക്കവാറും എല്ലാപ്രദേശങ്ങളിലേയും കൃഷി, വെള്ളം മൂടികിടക്കുന്ന അവസ്ഥയിലാണ്. കോഴഞ്ചേരി, മല്ലപ്പുഴശേരി, വള്ളിക്കോട്, കുളനട, പന്തളംതെക്കേക്കര തുടങ്ങിയ പഞ്ചായത്തുകളിലെ പത്ത് ദിവസമായി വിത കഴിഞ്ഞുകിടക്കുന്ന പാടശേഖരങ്ങള്‍ എല്ലാംതന്നെ വെള്ളംമൂടി കിടക്കുകയാണ്. മറ്റ് വിളകളായ വാഴ, മരച്ചീനി, കിഴങ്ങ്‌വര്‍ഗ വിളകളായ ചേന, ചേമ്പ,് കാച്ചില്‍, പച്ചക്കറിവിളകള്‍, വെറ്റിലകൃഷി, കുരുമുളക് എന്നീ കൃഷികളും വെള്ളത്തിനടിയില്‍പ്പെട്ട് കിടക്കുകയാണ്. ജില്ലയിലെ പന്തളം, പുല്ലാട് കൃഷി ഫാമുകളിലും വെള്ളപ്പൊക്കം സാരമായി ബാധിച്ചു. മല്ലപ്പള്ളി, കോട്ടാങ്ങല്‍, കുറ്റൂര്‍, നെടുമ്പ്രം, പെരിങ്ങര കൃഷിഭവനുകളിലും വെള്ളം കയറിയിട്ടുണ്ട്. ജില്ലയിലെ കൃഷിനാശം വിലയിരുത്തുന്നതിനായി കാര്‍ഷികവികസന കര്‍ഷകക്ഷേമവകുപ്പ് ഉദ്യോഗസ്ഥരായ പ്രിന്‍സിപ്പല്‍ കൃഷി, ഓഫീസര്‍ എ.ഡി. ഷീല, കൃഷി ഡപ്യൂട്ടി ഡയറക്ടര്‍മാരായ ലൂയിസ്മാത്യു, എലിസബത്ത് തമ്പാന്‍, ബ്ലോക്ക്തല…

Read More

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ATIAL കമ്പനിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കും

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ATIAL കമ്പനിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് അർദ്ധ രാത്രി മുതൽ ATIAL കമ്പനിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കും. അന്താരാഷ്ട്ര ടെർമിനൽ – 2 ൽ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്നു. വർഷങ്ങളായി അടഞ്ഞു കിടക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ അടക്കം ഉടൻ തുറന്നു പ്രവർത്തിക്കും. പ്രവാസികളെ അടക്കം നിരന്തരം വേട്ടയാടുന്ന യൂസർ ഫീ എന്ന തലവേദനയും ഇവിടെ നിന്നും ഉടൻ ഒഴിവാക്കും.  

Read More

ബി എസ്സ് എന്‍ എല്‍ കോന്നി കുളത്തുങ്കലില്‍ ഒളിച്ചു കളിക്കുന്നു : നെറ്റ് വര്‍ക്കില്‍ മെല്ലെ പോക്ക്

  കോന്നി വാര്‍ത്ത ഡോട്ട് കോം : ബി എസ് എന്‍ എല്‍ തങ്ങളുടെ നെറ്റ് വര്‍ക്ക് കൃത്യമായി ഉപഭോക്താക്കള്‍ക്ക് നല്‍കണം .ഇതൊരു പൊതുമേഖലാ സ്ഥാപനം ആണെന്ന് ജനത്തിന് അറിയാം . എന്നാല്‍ ജീവനക്കാരുടെ മെല്ലെ പോക്ക് നയം മൂലം ബി എസ് എന്‍ എല്ലിന് എതിരെ പരാതികള്‍ . കോന്നി കുളത്തുങ്കല്‍ മേഖലയില്‍ രണ്ടു ദിവസമായി ബി എസ്സ് എന്‍ എല്‍ ടവറില്‍ നിന്നുള്ള സിഗ്നല്‍ ലവലേശം ഇല്ല . നെറ്റ് വര്‍ക്ക് ഇല്ലാത്തതിനാല്‍ ബി എസ് എന്‍ എല്‍ ഉപഭോക്താക്കളുടെ മക്കളുടെ ഓണ്‍ലൈന്‍ പഠനം മുടങ്ങി . ഉപഭോക്താക്കളുടെ ആവശ്യപ്രകാരം “കോന്നി വാര്‍ത്ത ഡോട്ട് കോം ” ട്രായിയ്ക്ക് പരാതി നല്‍കി . ജനറല്‍ മാനേജരും അതിനു കീഴില്‍ നിരവധി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും ഉണ്ടെങ്കിലും രണ്ടു ദിവസമായി ഉള്ള ഉപഭോക്താക്കളുടെ പരാതി പരിഹരിച്ചില്ല…

Read More

49 സഹകരണ സ്ഥാപനങ്ങളില്‍ മാത്രം ക്രമക്കേടെന്ന് മന്ത്രി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കേരളത്തില്‍ സഹകരണ നിയമപ്രകാരം സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെ 16,112 സംഘങ്ങളാണ് ഉള്ളത്.ഇതില്‍ 49 സഹകരണ ബാങ്കുകളില്‍ മാത്രമാണ് ക്രമക്കേടുകള്‍ എന്നാണ് സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ പറഞ്ഞത് . എന്നാല്‍ കണക്കുകള്‍ ഇതല്ല എന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം . കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് പി.കെ. ബഷീര്‍ എംഎല്‍എയാണ് നിയമസഭയില്‍ ചോദ്യം ഉന്നയിച്ചത്.ഇതിലാണ് 49 സഹകരണ സംഘങ്ങളില്‍ ക്രമക്കേട് നടന്നതായി സര്‍ക്കാര്‍ സമ്മതിച്ചിരിക്കുന്നത്. 25 വലുതും ചെറുതുമായ സഹകരണ ബാങ്കുകളില്‍ ഉള്‍പ്പെടെയാണ് ക്രമക്കേടുകള്‍ നടന്നതായി മന്ത്രി നല്‍കിയ മറുപടിയില്‍ പറയുന്നത്. ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഇത്രയും സ്ഥാപനങ്ങളില്‍ നിന്നായി 68 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചതായും മന്ത്രി പറയുന്നു. സര്‍ക്കാര്‍ നടപടികളിലെ സുതാര്യതയില്ലായ്മ സഹകരണ മേഖലയുടെ നട്ടെല്ലൊടിക്കാന്‍ കാരണമാകും. കോന്നി ആര്‍ സി…

Read More

പോപ്പുലര്‍ നിക്ഷേപകര്‍ നടത്തുന്ന സമരത്തില്‍ മാത്രം പോലീസ് പിഴ:ഈ നീതി ശരിയല്ല

പോപ്പുലര്‍ നിക്ഷേപകര്‍ നടത്തുന്ന സമരത്തില്‍ മാത്രം പോലീസ് പിഴ:ഈ നീതി ശരിയല്ല കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപകര്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചു നടത്തുന്ന ജീവിത സമരത്തില്‍ പോലീസ് കൈകടത്തല്‍ . ആരോഗ്യ വകുപ്പിന്‍റെ എല്ലാ കോവിഡ് മാനദണ്ഡവും പാലിച്ച് കൊണ്ടാണ് പോപ്പുലര്‍ ഫിനാന്‍സിലെ നിക്ഷേപകര്‍ സമരം നടത്തുന്നത് . സമരം നടത്തുവാന്‍ കാരണം സര്‍ക്കാര്‍ ഭാഗത്ത് നിന്നും നീതി ലഭിക്കുന്നില്ല എന്നത് ആണ് . നീതി ലഭികാതെ വരുമ്പോള്‍ നിലവില്‍ ഉള്ള എല്ലാ കോവിഡ് “മാമാനദണ്ഡവും” പാലിച്ച് കൊണ്ട് സാധാ ജനത്തിന് ചിലപ്പോള്‍ സമരം ചെയ്യേണ്ടി വരും .അതിനു പോലീസ് ഭാഗത്ത് നിന്നും പിഴ ശിക്ഷ വിധിക്കുന്നത് അങ്ങേ അറ്റം അധാര്‍മിക പ്രവര്‍ത്തിയാണ് . പോലീസ് എന്നാല്‍ എന്താണ് . പി എന്നാല്‍ , ഓ എന്നാല്‍ ,എല്‍ എന്നാല്‍ ഐ…

Read More

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : തട്ടിയത് 2000 കോടിയോ അതോ 532 കോടിയോ …?

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ ആസ്ഥാനമായുള്ള പോപ്പുലര്‍ ഫിനാന്‍സ് കമ്പനി സംസ്ഥാനത്ത് നിരവധി പേരില്‍ നിന്നായി 532 കോടിയില്‍പരം രൂപയുടെ സാമ്പത്തിക നിക്ഷേപ തട്ടിപ്പ് നടത്തിയെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിയമസഭയിലെ മറുപടി ശെരിയല്ല എന്ന് കേന്ദ്ര അന്വേഷണ വകുപ്പായ ഈ ഡി യുടെ റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ മനസ്സിലാകും . പ്രതിപക്ഷ നേതാവിന്‍റെനിയമസഭയിലെ ചോദ്യത്തിന് ഉള്ള മറുപടിയായി 532 കോടി രൂപയാണ് പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് നടത്തിയത് എന്നാണ് മുഖ്യമന്ത്രി മറുപടിയില്‍ പറഞ്ഞത് . എന്നാല്‍ ഈ കണക്ക് പൊരുത്തപ്പെടുന്നതല്ല . 2000 കോടി രൂപയുടെ എങ്കിലും തട്ടിപ്പ് നടത്തി എന്നാണ് ഇ ഡി കോടതിയില്‍ കൊടുത്ത പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത് . ഇ ഡി അന്വേഷണത്തില്‍ ഇത്രയും തുകയ്ക്ക് ഉള്ള തട്ടിപ്പ് നടത്തി എന്ന് കാണുന്നു . അപ്പോള്‍ മുഖ്യമന്ത്രി…

Read More