കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് 2021 ജൂലൈ ഒന്നുമുതലുള്ള ക്ഷാമബത്തയുടെ അധിക ഗഡു ക്കളും, പെന്‍ഷന്‍കാര്‍ക്ക് ക്ഷാമാശ്വാസവും നല്‍കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം

കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് 2021 ജൂലൈ ഒന്നുമുതലുള്ള ക്ഷാമബത്തയുടെ അധിക ഗഡു ക്കളും, പെന്‍ഷന്‍കാര്‍ക്ക് ക്ഷാമാശ്വാസവും നല്‍കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം

അടിസ്ഥാന ശമ്പളം/ പെന്‍ഷന്‍ എന്നിവയുടെ നിലവിലുള്ള 28% നിരക്കില്‍ 3% വര്‍ദ്ധനവ്

ഇത് ഏകദേശം 47.14 ലക്ഷം കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും 68.62 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഗുണം ചെയ്യും

കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് ക്ഷാമബത്തയുടെയും പെന്‍ഷന്‍കാര്‍ക്ക് ക്ഷാമാശ്വാസത്തിന്റെയും (ഡി.ആര്‍) അധിക ഗഡു 2021 ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരത്തക്കവിധത്തില്‍ അനുവദിക്കാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. വിലക്കയറ്റത്തിന് പരിഹാരമായ അടിസ്ഥാന ശമ്പളം/ പെന്‍ഷന്‍ എന്നിവയുടെ നിലവിലുള്ള 28% നിരക്കില്‍ 3% വര്‍ദ്ധനവാണ് അനുവദിച്ചിരിക്കുന്നത്.

ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ ശിപാര്‍ശകള്‍ അടിസ്ഥാനമാക്കിയുള്ള അംഗീകൃത സമവാക്യം അനുസരിച്ചാണ് ഈ വര്‍ദ്ധനവ്. ക്ഷാമബത്ത, ക്ഷാമാശ്വാസം എന്നിവയുടെ ഫലമായി ഖജനാവിന് പ്രതിവര്‍ഷം 9,488.70 കോടി രൂപയുടെ ബാദ്ധ്യതയുണ്ടാകും. ഇത് ഏകദേശം 47.14 ലക്ഷം കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും 68.62 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഗുണം ചെയ്യും.

error: Content is protected !!