പത്തനംതിട്ട ജില്ലാ ലീഡ് ബാങ്ക് സംഘടിപ്പിക്കുന്ന വായ്പാ മേള ഒക്ടോബര്‍ 29 ന്

 

കോന്നി വാര്‍ത്ത : കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള സാമ്പത്തിക സേവന വകുപ്പിന്റെ നിര്‍ദേശപ്രകാരം ജില്ലാ ലീഡ് ബാങ്ക് സംഘടിപ്പിക്കുന്ന വായ്പാ മേള ഒക്ടോബര്‍ 29 ന് രാവിലെ 10 മുതല്‍ പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഹാളില്‍ നടക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അധ്യക്ഷത വഹിക്കും.

ജില്ലയിലെ വിവിധ ബാങ്കുകള്‍ മേളയില്‍ പങ്കെടുക്കും. ഓരോ ബാങ്കിനും പ്രത്യേകം സ്റ്റാളുകള്‍ ഉണ്ടായിരിക്കും. വായ്പകളുടെ അനുമതിപത്രങ്ങള്‍ മേളയില്‍ വിതരണം ചെയ്യും. വായ്പകളെക്കുറിച്ച് അറിയാനും പുതുതായി വായ്പയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനും സൗകര്യമുണ്ടായിരിക്കും. വൈകുന്നേരം നാലു വരെയാണ് മേള.

error: Content is protected !!