പോപ്പുലര്‍ നിക്ഷേപകര്‍ നടത്തുന്ന സമരത്തില്‍ മാത്രം പോലീസ് പിഴ:ഈ നീതി ശരിയല്ല

പോപ്പുലര്‍ നിക്ഷേപകര്‍ നടത്തുന്ന സമരത്തില്‍ മാത്രം പോലീസ് പിഴ:ഈ നീതി ശരിയല്ല

കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപകര്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചു നടത്തുന്ന ജീവിത സമരത്തില്‍ പോലീസ് കൈകടത്തല്‍ . ആരോഗ്യ വകുപ്പിന്‍റെ എല്ലാ കോവിഡ് മാനദണ്ഡവും പാലിച്ച് കൊണ്ടാണ് പോപ്പുലര്‍ ഫിനാന്‍സിലെ നിക്ഷേപകര്‍ സമരം നടത്തുന്നത് . സമരം നടത്തുവാന്‍ കാരണം സര്‍ക്കാര്‍ ഭാഗത്ത് നിന്നും നീതി ലഭിക്കുന്നില്ല എന്നത് ആണ് . നീതി ലഭികാതെ വരുമ്പോള്‍ നിലവില്‍ ഉള്ള എല്ലാ കോവിഡ് “മാമാനദണ്ഡവും” പാലിച്ച് കൊണ്ട് സാധാ ജനത്തിന് ചിലപ്പോള്‍ സമരം ചെയ്യേണ്ടി വരും .അതിനു പോലീസ് ഭാഗത്ത് നിന്നും പിഴ ശിക്ഷ വിധിക്കുന്നത് അങ്ങേ അറ്റം അധാര്‍മിക പ്രവര്‍ത്തിയാണ് .

പോലീസ് എന്നാല്‍ എന്താണ് . പി എന്നാല്‍ , ഓ എന്നാല്‍ ,എല്‍ എന്നാല്‍ ഐ എന്നാല്‍ സി എന്നാല്‍ എസ്സ് എന്നാല്‍ .അത് ആദ്യം ലഭിക്കുന്നെ പരിശീലന കളരിയില്‍ നിന്നും ആണ് . അത് മനസ്സിലാക്കിയ ഏതൊരു ആളും സാധാരണ ജനത്തിന് മുന്നില്‍ എളിമയോടെ ജോലി ചെയ്യുക .

നീതി ലഭിക്കാത്ത ജനം പ്രതികരിക്കും .ഒച്ച ഉണ്ടാക്കും . വേണം എങ്കില്‍ പ്രതികരിക്കും . ഇവിടെ പ്രതികരിച്ചത് അനേക ലക്ഷം ആളുകള്‍ ആണ് . സ്വന്തം പണം ഒരു സ്വകാര്യ സ്ഥാപനത്തില്‍ നിക്ഷേപിച്ചു .അതിനു നിയമം ഉണ്ട് .അതില്‍ നിന്നും പലിശ വാങ്ങി .അതും നിയമം ഉണ്ട് . നിക്ഷേപക പണം എടുത്തു സ്വന്തം ആവശ്യത്തിന് ഉപയോഗിച്ച ഉടമകള്‍ ആ പണം തിരികെ കൊടുക്കാതെ മുങ്ങും .അപ്പോള്‍ ജനം പ്രതികരിക്കും .അങ്ങനെ ഉള്ള ജനത്തെ പോലീസ് എന്തിന് വീണ്ടും തടയുന്നു . പോലീസ് എന്നാല്‍ എന്തെന്ന് വ്യക്തമായി പറഞ്ഞു .

പണം ഇടപാടുകളില്‍ പോലീസ് ഇടപെടരുത് . ചതി വഞ്ചന അതില്‍ ഇടപെടൂ . ഈ കഴിഞ്ഞ സെപ്റ്റബർ 2 ന് PFDA എന്ന 7000 ൽ അധികം നിക്ഷേപകരുള്ള പോപ്പുലര്‍ നിക്ഷേസംഘടന ജില്ലാ കളക്ടർമാരുടെയും സ്ഥലം SHO യുടെയും അനുമതിയോടു കൂടി കോവിഡ് നിയമം അനുസരിച്ച് 20 നു താഴെ ഉള്ള നിക്ഷേപകർ അതും പ്രായാധിക്യം ചെന്നവർ മാത്രം പങ്കെടുത്ത ശാന്തി പൂർണ്ണമായ നില്‍പ്പ് സമരം നടത്തി . നിക്ഷേപകരുടെ കാര്യത്തില്‍ അധികാരികളുടെ ഭാഗത്ത് നിന്നും നീതി ലഭിക്കുന്നില്ല എന്ന സംശയത്തെ തുടര്‍ന്നു . ആ സമരത്തെ കോവിഡ് പ്രോട്ടോക്കാള്‍ ലംഘിച്ചു എന്ന വ്യാജ കുറ്റം അടിച്ചേൽപ്പിച്ച് സംസ്ഥാനപോലീസ്ഈ നിക്ഷേപകരോടു ചെയ്ത അനീതി ജനം കാണുക . ഓരോ വ്യക്തിയ്ക്കും പിഴ ചുമത്തി . അന്നേ ദിവസം നടന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ സമരത്തിലെ ഒരാള്ക്കും പിഴ ഇല്ല . ഈ അന്യായം കണ്ണുള്ളവർ കണ്ടു സഹിക്കരുതേ . എല്ലാം നഷ്ടപ്പെട്ട് അശരണരായിക്കഴിയുന്ന ഈ നിക്ഷേപകരെ നിങ്ങൾ പോലീസുകാർ സഹായിച്ചില്ലെങ്കിലും എന്തിന് ദ്രോഹിക്കണം. പോപ്പുലര്‍ ഉടമകളെ പോലീസ് ആവോളം സഹായിച്ചു .മുന്‍ ഡി ജി പി അടക്കം . വാങ്ങിയ പരസ്യപ്പണത്തിന് കൂറ് കാണിച്ച മാധ്യമങ്ങളും ഇന്ന് മേന്‍മ നടിച്ച് നില്‍ക്കുന്നു .
ദയവായി പോപ്പുലര്‍ നിക്ഷേപകരെ അവഹേളിക്കരുത് , തളര്‍ത്താന്‍ വരരുത് .കേരള പോലീസ് നീതി പാലിക്കുക . നിങ്ങള്‍ക്ക് ഉള്ള ചുമതല അല്ല കോവിഡ് നിയന്ത്രണം .അത് ആരോഗ്യ വകുപ്പില്‍ ആണ് . ആരെങ്കിലും നിങ്ങളെ പറഞ്ഞു ഏല്‍പ്പിച്ചു എങ്കില്‍ അവര്‍ക്ക് തെറ്റി . പോലീസ് ചുമതല പോലീസ് ആക്റ്റില്‍ ഉണ്ട് .അത് ഭംഗിയായി ചെയ്യുക . ജനത്തിന് മുന്നില്‍ വീര ഇതിഹാസം മുഴക്കരുത് . ദയവായി നിങ്ങള്‍ പോപ്പുലര്‍ ബാങ്ക് നിക്ഷേകരെ വെറുതെ വിടുക . ഇവര്‍ ആരും വിപ്ലവകാരികള്‍ അല്ല .സാധാ ആളുകള്‍ ആണ് .
നിങ്ങള്‍ പോലീസ് എടുത്ത കേസുകള്‍ ജന്‍മിമാരെ സഹായിക്കാന്‍ ആണ് . അത് നീതി അല്ല . ഈ പോസ്റ്റ് കാര്‍ഡില്‍ ഉള്ള അറിയിപ്പുകള്‍ പോലീസ് പിന്‍ വലിക്കണം

error: Content is protected !!