ബി എസ്സ് എന്‍ എല്‍ കോന്നി കുളത്തുങ്കലില്‍ ഒളിച്ചു കളിക്കുന്നു : നെറ്റ് വര്‍ക്കില്‍ മെല്ലെ പോക്ക്

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ബി എസ് എന്‍ എല്‍ തങ്ങളുടെ നെറ്റ് വര്‍ക്ക് കൃത്യമായി ഉപഭോക്താക്കള്‍ക്ക് നല്‍കണം .ഇതൊരു പൊതുമേഖലാ സ്ഥാപനം ആണെന്ന് ജനത്തിന് അറിയാം . എന്നാല്‍ ജീവനക്കാരുടെ മെല്ലെ പോക്ക് നയം മൂലം ബി എസ് എന്‍ എല്ലിന് എതിരെ പരാതികള്‍ .
കോന്നി കുളത്തുങ്കല്‍ മേഖലയില്‍ രണ്ടു ദിവസമായി ബി എസ്സ് എന്‍ എല്‍ ടവറില്‍ നിന്നുള്ള സിഗ്നല്‍ ലവലേശം ഇല്ല . നെറ്റ് വര്‍ക്ക് ഇല്ലാത്തതിനാല്‍ ബി എസ് എന്‍ എല്‍ ഉപഭോക്താക്കളുടെ മക്കളുടെ ഓണ്‍ലൈന്‍ പഠനം മുടങ്ങി .

ഉപഭോക്താക്കളുടെ ആവശ്യപ്രകാരം “കോന്നി വാര്‍ത്ത ഡോട്ട് കോം ” ട്രായിയ്ക്ക് പരാതി നല്‍കി . ജനറല്‍ മാനേജരും അതിനു കീഴില്‍ നിരവധി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും ഉണ്ടെങ്കിലും രണ്ടു ദിവസമായി ഉള്ള ഉപഭോക്താക്കളുടെ പരാതി പരിഹരിച്ചില്ല . ബി എസ് എന്‍ എല്‍ കൃത്യമായി നെറ്റ് വര്‍ക്ക് കൊടുക്കും എന്നുള്ള ശുഭ പ്രതീക്ഷയില്‍ ആണ് സിം ജനം എടുക്കുന്നത് . ശംബളം വാങ്ങുന്ന ജീവനകാര്‍ കൃത്യമായി പണി എടുക്കണം .

കുളത്തുങ്കല്‍ മേഖലയിലെ പരാതി മാത്രം അല്ല . എല്ലാ ടവറിലും ഉള്ള സിഗ്നല്‍ ബി എസ് എന്‍ എല്‍ പരിശോധിക്കണം . കൃത്യമായി നെറ്റ് ലഭിക്കുന്ന നിലയില്‍ ബി എസ് എന്‍ എല്‍ മാറണം . ജീവനകാരുടെ ഭാഗത്ത് നിന്നും ജനകീയ പരിഹാരം ഉണ്ടാകും എന്നു പ്രതീക്ഷിക്കുന്നു .

error: Content is protected !!