49 സഹകരണ സ്ഥാപനങ്ങളില്‍ മാത്രം ക്രമക്കേടെന്ന് മന്ത്രി

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കേരളത്തില്‍ സഹകരണ നിയമപ്രകാരം സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെ 16,112 സംഘങ്ങളാണ് ഉള്ളത്.ഇതില്‍ 49 സഹകരണ ബാങ്കുകളില്‍ മാത്രമാണ് ക്രമക്കേടുകള്‍ എന്നാണ് സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ പറഞ്ഞത് . എന്നാല്‍ കണക്കുകള്‍ ഇതല്ല എന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം .

കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് പി.കെ. ബഷീര്‍ എംഎല്‍എയാണ് നിയമസഭയില്‍ ചോദ്യം ഉന്നയിച്ചത്.ഇതിലാണ് 49 സഹകരണ സംഘങ്ങളില്‍ ക്രമക്കേട് നടന്നതായി സര്‍ക്കാര്‍ സമ്മതിച്ചിരിക്കുന്നത്. 25 വലുതും ചെറുതുമായ സഹകരണ ബാങ്കുകളില്‍ ഉള്‍പ്പെടെയാണ് ക്രമക്കേടുകള്‍ നടന്നതായി മന്ത്രി നല്‍കിയ മറുപടിയില്‍ പറയുന്നത്. ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഇത്രയും സ്ഥാപനങ്ങളില്‍ നിന്നായി 68 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചതായും മന്ത്രി പറയുന്നു. സര്‍ക്കാര്‍ നടപടികളിലെ സുതാര്യതയില്ലായ്മ സഹകരണ മേഖലയുടെ നട്ടെല്ലൊടിക്കാന്‍ കാരണമാകും.

കോന്നി ആര്‍ സി ബി യിലെ ക്രമക്കേടുകള്‍ സംബന്ധിച്ചു നിലവിലെ ഭരണ സമിതി മുഖ്യമന്ത്രിയ്ക്ക് അടക്കം പരാതി നല്‍കി . വിജിലന്‍സ് അന്വേഷണം ആണ് ഭരണ സമിതി ആവശ്യപ്പെട്ടത് . ഈ ബാങ്കിന്‍റെ പേര് മന്ത്രി പറഞ്ഞിട്ടില്ല .

മന്ത്രി വിഎന്‍ വാസവന്‍ നിയമസഭയില്‍ പറഞ്ഞ ക്രമക്കേടുകള്‍ കണ്ടെത്തിയ സഹകരണ സ്ഥാപനങ്ങള്‍

ചിറയിന്‍കീഴ് താലുക്ക് ഓട്ടോ തൊഴിലാളി സഹകരണ സംഘം ,നെടിയിരുപ്പ് വനിതാ സഹകരണ സംഘം കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക്, കാലിക്കറ്റ് യൂണിവേഴ്സിറ്റി പെന്‍ഷനേഴ്സ് സഹകരണ സംഘം ,പരപ്പനങ്ങാടി പട്ടികജാതി സര്‍വീസ് സഹകരണ സംഘം, മോങ്ങം അര്‍ബന്‍ സഹകരണ സംഘം,നെടുമങ്ങാട് ടൗണ്‍ ഹോട്ടല്‍ സഹകരണ സംഘം കോലിയക്കോട് കണ്‍സ്യൂമര്‍ സഹകരണ സംഘം, പള്ളിച്ചല്‍ കോ-ഓപ്പറേറ്റീവ് അഗ്രികള്‍ചറല്‍ സഹകരണ സംഘം ,ഇളവനിക്കര വനിതാ സഹകരണ സംഘം, കാഞ്ഞിരംകുളം കണ്‍സ്യൂമര്‍ സഹകരണ സംഘം വെണ്‍കുളം റസിഡന്‍സ് വെല്‍ഫയര്‍ സഹകരണ സംഘം കൊല്ലയില്‍ പഞ്ചായത്ത് പ്രൈമറി അഗ്രികള്‍ച്ചറല്‍ ക്രെഡിറ്റ് സഹകരണ സംഘം പള്ളിച്ചല്‍ ഫാര്‍മേഴ്സ് സഹകരണ സംഘം നെയ്യാറ്റിന്‍കര കാര്‍ഷിക മൃഗസംരക്ഷണ മത്സ്യകര്‍ഷക വെല്‍ഫെയര്‍ സഹകരണ സംഘം മുക്കന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മണീട് സഹകരണ ബാങ്ക് കര്‍ത്തേടം സര്‍വീസ് സഹകരണ ബാങ്ക് സുല്‍ത്താന്‍ബത്തേരി കാര്‍ഷിക താലൂക്ക് പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്ക് പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വെള്ളമുണ്ട സര്‍വീസ് സഹകരണ ബാങ്ക് കുറ്റിക്കോല്‍ അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ സഹകരണ സംഘം.ചിന്നക്കനാല്‍ സര്‍വീസ് സഹകരണ ബാങ്ക് വണ്ണപ്പുറം സര്‍വീസ് സഹകരണ ബാങ്ക് കട്ടപ്പന നഗരസഭാ വനിതാ സഹകരണ സംഘം.മഹാത്മാഗാന്ധി മള്‍ട്ടിപര്‍പ്പസ് സഹകരണ സംഘം ആലത്തൂര്‍ ബില്‍ഡിങ് ആന്‍ഡ് റോഡ് വര്‍ക്കേഴ്സ് സഹകരണ സംഘം കുലുക്കല്ലൂര്‍ പഞ്ചായത്ത് അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് സഹകരണ സംഘം കാഞ്ഞിരമറ്റം സര്‍വീസ് സഹകരണ ബാങ്ക് കുമരകം സര്‍വീസ് സഹകരണ ബാങ്ക് ഏഴാച്ചേരി സര്‍വീസ് സഹകരണ ബാങ്ക് ഈരാറ്റുപേട്ട സര്‍വീസ് സഹകരണ ബാങ്ക് ഭരണങ്ങാനം സര്‍വീസ് സഹകരണ ബാങ്ക് തലപ്പലം സര്‍വീസ് സഹകരണ ബാങ്ക് കണ്ണിമല സര്‍വീസ് സഹകരണ ബാങ്ക്.ചെങ്ങന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക്.കാലിക്കറ്റ് സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്ക് കാലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക് കൊയിലാണ്ടി സര്‍വീസ് സഹകരണ ബാങ്ക്കുന്നമംഗലം മേഖലാ കാര്‍ഷിക വെല്‍ഫെയര്‍ സഹകരണ സംഘം ഫറോക്ക് അഗ്രികള്‍ച്ചര്‍ ഇംപ്രൂവ്മെന്റ് സഹകരണ സംഘം ക്ലാപ്പന സര്‍വീസ് സഹകരണ ബാങ്ക്.നെടുങ്ങോലം സര്‍വീസ് സഹകരണ ബാങ്ക് ആദിച്ചനല്ലൂര്‍ റൂറല്‍ സഹകരണ സംഘം മൈലം പഞ്ചായത്ത് ജനസേവിനി വനിതാ സഹകരണ സംഘം നടയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് മയ്യനാട് സര്‍വീസ് സഹകരണ ബാങ്ക് ത്രിക്കരുവ പഞ്ചായത്ത് റസിഡന്‍സ് വെല്‍ഫെയര്‍ സംഹകരണ സംഘം അബ്ദുല്‍ റഹിമാന്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്ക് എന്നിങ്ങനെ ആണ് മന്ത്രിയുടെ കണക്ക് പുസ്തകത്തില്‍ ഉള്ളത് . സഹകരണ മേഖലയിലെ ഈ ബാങ്കുകളില്‍ മാത്രം ക്രമക്കേടുകള്‍ എന്നാണ് മന്ത്രിയ്ക്ക് ലഭിച്ച രേഖകളില്‍ കാണുന്നത് .

ബാക്കി ബാങ്കുകളുടെ ക്രമക്കേടുകള്‍ സംബന്ധിച്ചു വിശദമായ ഓഡിറ്റ് വേണം എന്നാണ് സഹകരണ മേഖലയില്‍ നിന്നും വിരമിച്ച ഒരു ഓഡിറ്റര്‍ “കോന്നി വാര്‍ത്തഡോട്ട് കോമിനോട് “പറഞ്ഞത് . പത്തനംതിട്ട ജില്ലയിലെ ചില സഹകരണ സംഘത്തിന് എതിരെ കോണ്‍ഗ്രസ്സും ,ബി ജെ പി യും സമരം നടത്തിയിരുന്നു . ക്രമക്കേടുകള്‍ ആരോപിച്ചാണ് ഈ പാര്‍ട്ടികള്‍ ദിവസങ്ങളോളം സമരം നടത്തിയത് . ആ സഹകരണ സംഘത്തിന്‍റെ പേരുകള്‍ മന്ത്രിയുടെ കയ്യില്‍ ഇല്ല . സഹകരണ വകുപ്പ് നടത്തിയ ഓഡിറ്റില്‍ കോന്നി ആര്‍ സി ബിയില്‍ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു . ചില ജീവനകാരെ സസ്പെന്‍റ് ചെയ്തിരുന്നു . വിജിലന്‍സ് അന്വേഷണം തന്നെ ഭരണ സമിതി ആവശ്യപ്പെട്ടിരുന്നു .

error: Content is protected !!