കോന്നി:ഇടനില തട്ടിപ്പ് ഒഴിവാക്കി കോലിഞ്ചി കൃഷിക്ക് യഥാർത്ഥ വില ലഭ്യമാക്കാൻ കൃഷിക്കാരുടെ കൺസോർഷ്യം രൂപീകരിച്ചു. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ യുടെ അഭ്യർത്ഥന പ്രകാരം കോലിഞ്ചി കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കൃഷി വകുപ്പു മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗ തീരുമാനത്തെ തുടർന്നാണ് കൺസോർഷ്യം രൂപീകരിച്ചത്. ഉന്നതതല യോഗത്തിൽ എം.എൽ.എയുടെ നേതൃത്വത്തിൽ കോലിഞ്ചി കർഷകരുടെ ഒരു കൺസോർഷ്യം രൂപീകരിക്കാൻ ജില്ലാ കൃഷി ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു. വളരെയധികം ഔഷധ ഗുണങ്ങളുള്ള കോലിഞ്ചി കൃഷി ചെയ്യുന്ന കർഷകർ നേരിടുന്ന പ്രധാന പ്രശ്നം വിലസ്ഥിരതയില്ല എന്നതാണ്. വിളവെടുപ്പ് സമയങ്ങളിൽ പരമാവധി 60 രൂപ വരെയാണ് കർഷകർക്ക് കിലോയ്ക്ക് ലഭിക്കുക. 300 രൂപ ലഭിക്കേണ്ടിടത്താണ് അതിൻ്റെ അഞ്ചിലൊന്ന് ലഭിക്കുന്നത്. പ്രധാന വിളയായും, ഇടവിളയായും മലയോര മേഖലയിൽ നടത്തുന്ന കോലിഞ്ചി കൃഷി ഈ മേഖലയിലെ പ്രധാന വരുമാന സ്രോതസ്സാണ്. പത്തനംതിട്ട ജില്ലയിലെ കോന്നി, റാന്നി…
Read Moreവിഭാഗം: Business Diary
പോപ്പുലര്‍ :നിക്ഷേപക കൂട്ടായ്മ ചേര്‍ന്നു
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ കേന്ദ്രമായുള്ള പോപ്പുലര്‍ ഫിനാന്‍സ്സില്‍ പണം നിക്ഷേപിച്ചവരുടെ കൂട്ടായ്മ പത്തനംതിട്ടയില്‍ ചേര്‍ന്നു . ബി ജെപി ആണ് കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കിയത് . നൂറുകണക്കിനു വരുന്ന നിക്ഷേപകര്‍ ഒത്തുകൂടി . ആക്ഷന്‍കൌണ്‍സില്‍ ഭാരവാഹികള്‍ നിര്‍ദേശങ്ങള്‍ നല്‍കി . നിക്ഷേപകരുടെ ആശങ്ക പരിഹരിക്കുവാനും തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കാനും ആണ് കൂട്ടായ്മ ചേര്‍ന്നത് . പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് ഈ യോഗത്തില്‍ നുഴഞ്ഞു കയറി സര്‍ക്കാരിനെ ബാധിക്കുന്ന അഭിപ്രായങ്ങള്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസില്‍ നല്‍കി . പൊതുജനത്തിന്‍റെ പണം തട്ടിച്ച പോപ്പുലര്‍ ഗ്രൂപ്പിന് എതിരെ ശക്തമായ സമരവും നിയമ നടപടികളും ഉണ്ടാകും . നിക്ഷേപം സ്വീകരിച്ചു കൊണ്ടിരിക്കുന്ന അംഗീകാരം ഇല്ലാത്ത കേരളത്തിലെ മറ്റ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇതൊരു മുന്നറിയിപ്പാണ് .അംഗീകാരം ഇല്ലാത്ത സ്ഥാപനങ്ങളുടെ ലിസ്റ്റ് റിസര്‍വ് ബാങ്ക്…
Read Moreതട്ടിപ്പുകാരായ പോപ്പുലര്‍ ഉടമകളുടെ കോടികളുടെ വസ്തുക്കള്‍ കണ്ടെത്തി
കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ നിക്ഷേപകരെ വഞ്ചിച്ചു കൊണ്ട് കോടികള്‍ നേടി എങ്കിലും കേരളത്തില്‍ മാത്രം ഉള്ള ഇവരുടെ ആസ്ഥി 500 കോടിയ്ക്ക് അടുത്തു വരും . കേരള സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം എല്ലാ വില്ലേജ് ഓഫീസുകളും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കേരളത്തില്‍ ഇവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ഭൂമിയും കെട്ടിടവും കണ്ടെത്തി . പോലീസ് 125 കോടിയുടെ മറ്റ് സ്വത്തുക്കള്‍ കണ്ടെത്തി .15 വാഹനം പോലീസ് പിടിച്ചെടുത്തു . ചില വാഹനങ്ങള്‍ അടുത്ത ബന്ധുക്കളുടെ പേരില്‍ ഉണ്ട് . ചില ജീവനക്കാരുടെ പേരിലും . ഇത് കൂടാതെ രാജ്യത്ത് 21 ഇടങ്ങളിലാണ് പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് വസ്തുവകകളുള്ളത്. തമിഴ്നാട്ടില്‍ മൂന്നിടത്തായി 48 ഏക്കര്‍ സ്ഥലം, ആന്ധ്ര പ്രദേശില്‍ 22 ഏക്കര്‍, തിരുവനന്തുപുരത്ത് മൂന്ന് വില്ലകള്‍, കൊച്ചിയിലും തൃശ്ശൂരിലും ആഡംബര…
Read Moreപോപ്പുലര്‍ തട്ടിപ്പ് : സ്വത്തുക്കള്‍ വിറ്റ് നിക്ഷേപകര്‍ക്ക് പണം നല്‍കുവാന്‍ സര്‍ക്കാര്‍ നടപടി
ഇലക്ഷനില്‍ ബി ജെ പിക്ക് ഒപ്പം പോപ്പുലര്‍ നിക്ഷേപകര്‍ അണിനിരക്കുമെന്ന് ഭയപ്പാട് : സംസ്ഥാന സർക്കാർ കേന്ദ്ര നിയമം നടപ്പിലാക്കും പോപ്പുലര്‍ തട്ടിപ്പ് : സ്വത്തുക്കള്‍ വിറ്റ് നിക്ഷേപകര്‍ക്ക് പണം നല്‍കുവാന്‍ നടപടി കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ ആസ്ഥാനമായതും നിക്ഷേപകരുടെ കോടികണക്കിന് രൂപാ തട്ടിപ്പിലൂടെ സ്വന്തമാക്കിയ പോപ്പുലര്‍ ഫിനാന്‍സ് ഉടമകളായ തോമസ് ഡാനിയല്‍ (റോയി )ഭാര്യ പ്രഭ ,റിനു മറിയം തോമസ് (ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ),റീബ മറിയം തോമസ് , റിയ ആൻ തോമസ് (ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം)എന്നിവരുടെയും ബിനാമികളുടെയും മുഴുവന്‍ സ്വത്തുക്കളും കണ്ടുകെട്ടാന്‍ സര്‍ക്കാര്‍ അടിയന്തിര നീക്കം നടത്തി . പ്രതികളുടെ കേരളത്തിലെ ആസ്തി പൂര്‍ണ്ണമായും രജിസ്ട്രേഷന്‍ വകുപ്പും വിവിധ വില്ലേജ് ഓഫീസും ചേര്‍ന്ന് കണ്ടെത്തി . മുഴുവന്‍ ആസ്ഥിയും കണ്ടെത്താന്‍ സര്‍ക്കാര്‍ വില്ലേജ് ഓഫീസുകള്‍ക്ക് നിര്‍ദേശം…
Read Moreപോപ്പുലർ ഫിനാന്‍സ്സ് : നിക്ഷേപകരുടെ യോഗം ഇന്ന് ചേരും
പോപ്പുലർ ഫിനാൻസിൽ പണം നിക്ഷേപിച്ച് തട്ടിപ്പിനിരയായ നിക്ഷേപകരുടെ യോഗം ഇന്ന് വൈകീട്ട് 3 മണിയ്ക്ക് പത്തനംതിട്ട റോയൽ ആഡിറ്റോറിയത്തിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് പോപ്പുലർ ഇൻവെസ്റ്റേഴ്സ് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു .അന്വേഷണ ചുമതലയുള്ള കോന്നി എസ്.എച്ച്.ഒ.യെ മാറ്റിയതിന്റെ ഉദ്ദേശ്യം സംശയാസ്പദമാണ്. കേസിന്റെ തുടക്കം മുതൽ അന്വേഷണത്തിൽ മുന്നിൽനിന്ന ഇദ്ദേഹത്തെ കേസ് സി.ബി.ഐ .യ്ക്ക് കൈമാറുന്നതിന് മുമ്പ് മാറ്റിയത് സംശയാസ്പദമാണ്.പത്രസമ്മേളനത്തിൽ രക്ഷാധികാരി സി.എസ്.നായർ, വിളയിൽ തോമസ്, സജീവൻ ഊന്നുകല്ല് എന്നിവർ പങ്കെടുത്തു.
Read Moreപോപ്പുലർ ഫിനാൻസ് തട്ടിപ്പ് : പരാതിക്കാരെ സാക്ഷികളാക്കുന്ന രീതി : ബിജെപി
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് അന്വേഷണ ഉദ്യോഗസ്ഥനെ ഉടനടി സ്ഥലം മാറ്റിയത് രാഷ്ട്രീയ ഇടപെടൽ മൂലമാണെന്നും, സിബിഐ സംഘത്തിനു ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ടുകൾ നൽകേണ്ട ഉദ്യോഗസ്ഥനെ തന്നെ സ്ഥലം മാറ്റിയ നടപടി പ്രതിഷേധാർഹമാണെന്നും ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി എ സൂരജ് പറഞ്ഞു.എല്ലാ പരാതികളിലും കേസ് എടുക്കാൻ ഹൈക്കോടതി പറഞ്ഞിട്ടും വീണ്ടും പരാതിക്കാരെ സാക്ഷികളാക്കുന്ന രീതിയാണ് നടക്കുന്നത്. സിബിഐ സംഘം വരുന്നതിനു മുൻപായി പോപ്പുലർ തട്ടിപ്പുക്കാർക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ ഉണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. തട്ടിപ്പുകാരെ സംരക്ഷിക്കാൻ നടത്തിയ ശ്രമങ്ങളും സിബിഐ അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു . ബിജെപി ജില്ലാ സെക്രട്ടറി വിഷ്ണു മോഹൻ,ബിജെപി കോന്നി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുജിത്ത് ബാലഗോപാൽ,അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് ഗോപകുമാർ ബി, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി വിഷ്ണുദാസ്,വൈസ് പ്രസിഡന്റ് ജിഷ്ണു എസ്,വി…
Read Moreപോപ്പുലർ ഫിനാൻസ്; പ്രതികളുടെ 15 വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു
കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസിലെ പ്രതികളായ തോമസ് ഡാനിയല്‍ ,ഭാര്യ പ്രഭ ,മക്കള്‍ എന്നിവരുടെ പേരില്‍ ഉള്ള ആഡംബര കാറുകളുൾപ്പെടെ 15 വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു . ഇവ പത്തനംതിട്ട പോലീസ് എ.ആർ.ക്യാമ്പിലെത്തിച്ചു.ആന്ധ്ര, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്നടക്കം പിടിച്ചെടുത്ത വാഹനങ്ങളാണിവ. മോട്ടോർ വാഹന വകുപ്പ് ഇവയുടെ മൂല്യം കണക്കാക്കും .മൂന്ന് ഇന്നോവ, പോളോ, ഐ 10, റിറ്റ്സ്, ആൾട്ടിസ്, ഫിയസ്റ്റ, ഒമ്നി, നിസാൻ സണ്ണി, ഭാരത് ബെൻസ് ലോറി, ബൊലീറോ, മഹേന്ദ്ര പിക്കപ്പ്, രണ്ട് ബൈക്കുകൾ എന്നിവയാണ് പിടിച്ചെടുത്തത്. വാഹനങ്ങളിൽ മൂന്ന് എണ്ണം ആന്ധ്ര പ്രദേശ് രജിസ്ട്രേഷനിലുള്ളതാണ്. പോലീസിൽനിന്ന് വിവരങ്ങൾ ശേഖരിച്ച എൻഫോഴ്സ്‌മെന്റ് സാമ്പത്തിക തട്ടിപ്പിൽ കൂടുതൽ അന്വേഷണം നടത്തി വരുന്നു . ആഡംബര കാറുകളില്‍ ചിലത് വിറ്റു . ചില വാഹനങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ക്ക് കൈമാറി . 30…
Read Moreവാഹനം ആവശ്യം ഉണ്ട്
ഇലന്തൂര്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് ആവശ്യത്തിനായി കരാര്‍ അടിസ്ഥാനത്തില്‍ വാഹനമെടുക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ ആറ്. ഫോണ്‍ 0468 2362129, 8281999117, email- [email protected]
Read Moreകോന്നി പോപ്പുലര്‍ തട്ടിപ്പ് : രാഷ്ടീയ നേതാക്കളുടെ കോടികള്‍ ഉണ്ട് : കോന്നി സി ഐ ഇര
കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഗ്രൂപ്പു കുടുംബം നടത്തിയ തട്ടിപ്പില്‍ ഇരകള്‍ സാദാ ജനം മാത്രം അല്ല . വന്‍വ്യവസായികള്‍ മുതല്‍ രാഷ്ടീയ നേതാക്കളുടെ കോടികള്‍ വരെ ഉണ്ട് എന്നു അറിയുന്നു . 5 കോടി മുതല്‍ 100 കോടി വരെ ആണ് അവരുടെ നിക്ഷേപം . കൃത്യമായി എല്ലാ മാസവും 5 നു മുന്നേ 12 ശതമാനം പലിശ വാങ്ങി . വകയാര്‍ ഹെഡ് ഓഫീസ് കോന്നി പോലീസ് പരിധിയില്‍ ആണ് എന്നതിനാല്‍ കോന്നി പോലീസ് ആണ് എല്ലാ പരാതിയും ഒറ്റ എഫ് ഐ ആര്‍ ചുമത്തിയെ .അതും സംസ്ഥാന പോലീസ് ചീഫ് നല്‍കിയ നിര്‍ദേശം . ഡി ജി പി മറ്റൊരു കേസിലും നേരിട്ടു ഇടപ്പെട്ടില്ല എങ്കിലും പോപ്പുലര്‍ വിഷയത്തില്‍ ഡി ജി പി ഇടപ്പെട്ടു .അതില്‍ ഉള്ള കാരണം…
Read Moreസൊസൈറ്റി രൂപീകരിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലാ മോട്ടോര്‍ ഡ്രൈവിങ് സ്കൂള്‍ ഉടമകളുടെയും തൊഴിലാളികളുടെയും ക്ഷേമത്തിന് വേണ്ടി കോന്നി കേന്ദ്രമാക്കി സി ഐ റ്റി യു നേതൃത്വത്തില്‍ സൊസൈറ്റി രൂപീകരിച്ചു . കോന്നി മാമ്മൂട്ടിലെ ഓഫീസ് ഉത്ഘാടനം ഈ മാസം 28 നു രാവിലെ 10.30 നു കോന്നി എം എല്‍ എ അഡ്വ കെ യു ജനീഷ് കുമാര്‍ നിര്‍വ്വഹിക്കും എന്നു പ്രസിഡന്‍റ് ഷിജു എബ്രഹാം ,ഓണററി സെക്രട്ടറി ഹരിശ്യാം കെ എസ്സ് എന്നിവര്‍ അറിയിച്ചു .
Read More