പോപ്പുലർ ഫിനാൻസ്; പ്രതികളുടെ 15 വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസിലെ പ്രതികളായ തോമസ് ഡാനിയല്‍ ,ഭാര്യ പ്രഭ ,മക്കള്‍ എന്നിവരുടെ പേരില്‍ ഉള്ള ആഡംബര കാറുകളുൾപ്പെടെ 15 വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു . ഇവ പത്തനംതിട്ട പോലീസ് എ.ആർ.ക്യാമ്പിലെത്തിച്ചു.ആന്ധ്ര, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്നടക്കം പിടിച്ചെടുത്ത വാഹനങ്ങളാണിവ. മോട്ടോർ വാഹന വകുപ്പ് ഇവയുടെ മൂല്യം കണക്കാക്കും .മൂന്ന് ഇന്നോവ, പോളോ, ഐ 10, റിറ്റ്സ്, ആൾട്ടിസ്, ഫിയസ്റ്റ, ഒമ്നി, നിസാൻ സണ്ണി, ഭാരത് ബെൻസ് ലോറി, ബൊലീറോ, മഹേന്ദ്ര പിക്കപ്പ്, രണ്ട് ബൈക്കുകൾ എന്നിവയാണ് പിടിച്ചെടുത്തത്. വാഹനങ്ങളിൽ മൂന്ന് എണ്ണം ആന്ധ്ര പ്രദേശ് രജിസ്ട്രേഷനിലുള്ളതാണ്. പോലീസിൽനിന്ന്‌ വിവരങ്ങൾ ശേഖരിച്ച എൻഫോഴ്സ്‌മെന്റ് സാമ്പത്തിക തട്ടിപ്പിൽ കൂടുതൽ അന്വേഷണം നടത്തി വരുന്നു . ആഡംബര കാറുകളില്‍ ചിലത് വിറ്റു . ചില വാഹനങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ക്ക് കൈമാറി . 30 വാഹനങ്ങള്‍ എങ്കിലും ഇവര്‍ക്ക് ഉള്ളതായാണ് പോലീസ് കണ്ടെത്തല്‍ . ബാക്കി വാഹനങ്ങള്‍ സംബന്ധിച്ചു അന്വേഷണം നടക്കുന്നു .

error: Content is protected !!