പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : പരാതിക്കാരെ സാക്ഷികളാക്കുന്ന രീതി : ബിജെപി

 

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് അന്വേഷണ ഉദ്യോഗസ്ഥനെ ഉടനടി സ്ഥലം മാറ്റിയത് രാഷ്ട്രീയ ഇടപെടൽ മൂലമാണെന്നും, സിബിഐ സംഘത്തിനു ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ടുകൾ നൽകേണ്ട ഉദ്യോഗസ്ഥനെ തന്നെ സ്ഥലം മാറ്റിയ നടപടി പ്രതിഷേധാർഹമാണെന്നും ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി എ സൂരജ് പറഞ്ഞു.എല്ലാ പരാതികളിലും കേസ് എടുക്കാൻ ഹൈക്കോടതി പറഞ്ഞിട്ടും വീണ്ടും പരാതിക്കാരെ സാക്ഷികളാക്കുന്ന രീതിയാണ് നടക്കുന്നത്.

സിബിഐ സംഘം വരുന്നതിനു മുൻപായി പോപ്പുലർ തട്ടിപ്പുക്കാർക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ ഉണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.
തട്ടിപ്പുകാരെ സംരക്ഷിക്കാൻ നടത്തിയ ശ്രമങ്ങളും സിബിഐ അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു
.

ബിജെപി ജില്ലാ സെക്രട്ടറി വിഷ്ണു മോഹൻ,ബിജെപി കോന്നി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുജിത്ത് ബാലഗോപാൽ,അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് ഗോപകുമാർ ബി, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി വിഷ്ണുദാസ്,വൈസ് പ്രസിഡന്റ് ജിഷ്ണു എസ്,വി എസ് വിഷ്ണു എന്നിവർ സംസാരിച്ചു

error: Content is protected !!