പത്തനംതിട്ട ഏറ്റവും കൂടുതല്‍ പൊതുമരാമത്ത് വികസനം നടത്തുന്ന ജില്ലകളില്‍ ഒന്ന്

  കോന്നി വാര്‍ത്ത : കേരളത്തില്‍ ഏറ്റവും കൂടുതല്‍ പൊതുമരാമത്ത് വികസനം നടത്തുന്ന ജില്ലകളില്‍ ഒന്നാണ് പത്തനംതിട്ടയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. എംസി റോഡിലെ പുനരുദ്ധാരണം ചെയ്ത തിരുവല്ല ടൗണ്‍ ഭാഗത്തിന്റെ ഉദ്ഘാടനം തിരുവല്ല പിഡബ്ല്യുഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കിലോമീറ്ററിന് നാലുകോടി രൂപ ചിലവിലാണ് എംസി റോഡിലെ തിരുവല്ല ടൗണ്‍ ഭാഗത്തിന്റെ രണ്ടു കിലോമീറ്റര്‍ ഭാഗം പുനരുദ്ധാരണം ചെയ്തത്. തിരുവല്ല നഗരത്തിന്റെയും നിവാസികളുടെയും മാന്യതയും നിലവാരവും കണക്കിലെടുത്ത് അത്യാധുനിക രീതിയിലുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് തിരുവല്ലയില്‍ നടത്തിയിട്ടുള്ളത്. അത്യാധുനിക രീതിയില്‍, ഫുട്ട് പാത്ത്, സുരക്ഷാ മാനദണ്ഡങ്ങള്‍, വാട്ടര്‍ അതോറിറ്റിക്കുവേണ്ടി വിവിധ വ്യാസത്തിലുള്ള ഡക്‌റ്റൈല്‍ അയണ്‍ പൈപ്പുകള്‍, വീതികൂട്ടല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തി പുനരുദ്ധാരണം ചെയ്തതു കൊണ്ടാണ് ആകെ എട്ടു കോടിയോളം രൂപ ചിലവ് വന്നത്. അമ്പലപ്പുഴ തിരുവല്ല…

Read More

പ്രമാടം പഞ്ചായത്തിലെ വിവിധ ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണ ഉദ്ഘാടനം നടന്നു

കോന്നി വാര്‍ത്ത ഡോട്ട് കോം :പ്രമാടം പഞ്ചായത്തിലെ വിവിധ ഗ്രാമീണ റോഡുകളുടെ ഉദ്ഘാടനം അഡ്വ. കെ. യു. ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രമാടം പഞ്ചായത്തിലെ തകർന്നു കിടന്ന 3 റോഡുകൾ നിർമാണം ആരംഭിക്കുന്നത്. 10 ലക്ഷം രൂപ മുതൽ മുടക്കി പഞ്ചായത്തിലെ 6-7 വാർഡുകളിലൂടെ കടന്നുപോകുന്ന തെങ്ങും കാവ് കൈതക്കര റോഡ്, മൂന്നാം വാർഡിലൂടെ കടന്നു പോകുന്ന 10 ലക്ഷം രൂപ മുതൽ മുടക്കി നിർമ്മിക്കുന്ന പുളിമുക്ക് ബംഗ്ലാമുരുപ്പ് റോഡ്,രണ്ടാം വാർഡിലെ 10 ലക്ഷം രൂപ മുതൽ മുടക്കി നിർമ്മിക്കുന്ന പാലമറൂർ വലം ചുഴി റോഡ് എന്നിവയാണ് നിർമാണ ഉദ്ഘടനം നടന്നത്.ആകെ 10 ഗ്രാമീണ റോഡുകളാണ് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രമാടം പഞ്ചായത്തിൽ നിർമ്മിക്കുന്നത്. വിവിധയിടങ്ങളിൽ നടന്ന ചടങ്ങുകളിൽ എം…

Read More

തണ്ണിത്തോട് പ്ലാന്‍റേഷന്‍ റോഡ് നിർമ്മാണത്തിനായി കരാർ നല്‍കി

കോന്നി വാര്‍ത്ത ഡോട്ട് കോം : :തണ്ണിത്തോട് പ്ലാൻ്റേഷൻ റോഡ് നിർമ്മാണത്തിനായി പുതുക്കിയ ഡി.പി.ആർ തയ്യാറാക്കാൻ കൺസൾട്ടൻസിയെ നിശ്ചയിച്ച് കരാർ നല്കിയതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. റീബിൾസ് കേരളായിൽ ഉൾപ്പെടുത്തി 5.77 കോടി രൂപ അനുവദിപ്പിച്ച് പ്ലാൻ്റേഷൻ റോസ് നിർമ്മാണത്തിന് ടെൻഡർ നടപടി ആക്കിയിരുന്നു എങ്കിലും കരാറുകാർ കരാറെടുക്കാൻ തയ്യാറായിരുന്നില്ല. ടെൻഡർ വ്യവസ്ഥയിൽ റോഡിന് 15 വർഷം മെയിൻ്റനൻസ് ഗ്യാരണ്ടിയോടു കൂടി ഒരു ഗ്രൂപ്പ് റോഡ് ഒന്നിച്ച് ടെൻഡർ വയ്ക്കുകയാണ് റീബിൽഡ് കേരള ചെയ്തത്. ടെൻഡർ മുടങ്ങിയതിനെ തുടർന്ന് എം.എൽ.എ ഇടപെട്ട് പ്ലാൻ്റേഷൻ റോഡ് മാത്രമായി ഡി.പി.ആർ തയ്യാറാക്കി ടെൻഡർ ചെയ്യാനുള്ള നടപടി സ്വീകരിക്കുകയായിരുന്നു. അഞ്ച് വർഷം മെയിൻ്റനൻസ് ഗ്യാരണ്ടിയോടു കൂടി ഉന്നത നിലവാരത്തിൽ റോഡ് നിർമ്മിക്കുന്നതിനുള്ള ഡി.പി.ആർ തയ്യാറാക്കാനാണ് ഇപ്പോൾ കൺസൾട്ടൻസി കരാർ നല്കിയിട്ടുള്ളത്. തെലുങ്കാന സംസ്ഥാനത്തു നിന്നുള്ള വാസ്തുപ്രത കൺസൾട്ടൻസി കമ്പനിയ്ക്കാണ് കരാർ…

Read More

റാന്നിയില്‍ കടവുകളുടെ സംരക്ഷണത്തിനായി 106.7 ലക്ഷം രൂപ അനുവദിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : റാന്നി നിയോജകമണ്ഡലത്തിലെ വിവിധ കടവുകളുടെ സംരക്ഷണത്തിനായി 106.7 ലക്ഷം രൂപ അനുവദിച്ചതായി രാജു ഏബ്രഹാം എംഎല്‍എ അറിയിച്ചു. 2018, 2019 വര്‍ഷങ്ങളിലെ മഹാ പ്രളയത്തെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ കടവുകളുടെ പുനരുദ്ധാരണത്തിനായാണ് ഇത്രയും തുക അനുവദിച്ചിരിക്കുന്നത്. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുമായി എംഎല്‍എ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് കടവ് സംരക്ഷണത്തിനായി ഇത്രയും തുക അനുവദിച്ചത്. ഓരോ പഞ്ചായത്തിനും അനുവദിച്ചിരിക്കുന്ന തുക ലക്ഷത്തില്‍ ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്നു. റാന്നി പഞ്ചായത്ത് (12.30) മൂത്തേടത്ത് കടവ്, തോട്ടമണ്‍ ചന്തക്കടവ്, മുണ്ടപ്പുഴ കടവ്, കോവൂര്‍ കടവ്. അങ്ങാടി പഞ്ചായത്തിലെ വാഴപ്ലാവില്‍ കടവ്, പുതുപ്പറമ്പില്‍ കടവ്, പുല്ലുപ്രം പളളിയോടകടവ്. വടശേരിക്കര പഞ്ചായത്ത് (11) ഓര്‍ത്തഡോക്‌സ് പള്ളി കടവ്, ബംഗ്ലാം കടവ്, ഫോറിന്‍ കടവ്, താല്‍ക്കാലിക ചെക്ക്ഡാം ചമ്പോണ്‍ കടവ്. നാറാണംമൂഴി പഞ്ചായത്ത് ( 12.50 )…

Read More

സെയിൽസ്മാൻമാരാകാൻ അപേക്ഷിക്കേണ്ടത് പി.എസ്.സി വഴി: സപ്ലൈകോ

  കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് സെയിൽസ്മാൻമാരെ നേരിട്ടെടുക്കുന്നുവെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും സെയിൽസ്മാൻമാർക്കുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നത് പി.എസ്.സിയാണെന്നും സപ്ലൈകോ അറിയിച്ചു. പതിനാലു ജില്ലകളിലും ഒഴിവുകൾ പ്രതീക്ഷിക്കുന്നുണ്ട്. പി.എസ്.സി മാനദണ്ഡങ്ങളാണ് ബാധകം. പി.എസ്.സി ഓൺലൈനിലൂടെ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 21 ആണ് എന്നതാണ് യഥാർത്ഥ വിവരം. സപ്ലൈകോ സെയിൽസ്മാൻമാരെ നേരിട്ടെടുക്കുന്നില്ലെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും സപ്ലൈകോ അധികൃതർ അറിയിച്ചു.

Read More

പോപ്പുലര്‍ ഫിനാന്‍സിന്‍റെ കോഴിക്കോട് ശാഖയില്‍ റെയ്ഡ് നടത്തി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ ആസ്ഥാനമായുള്ള പോപ്പുലര്‍ ഫിനാന്‍സ്സിന്‍റെ കോഴിക്കോട് പാറോപ്പടിയുള്ള ശാഖയില്‍ ചേവായൂര്‍ പോലീസിന്‍റെയും ജില്ലാ കളക്ടര്‍ നിയോഗിച്ചുള്ള മറ്റ് ഉദ്യോഗസ്ഥരുടേയും നേതൃത്വത്തില്‍ റെയ്ഡ് നടത്തി.80 പരാതികള്‍ പോലീസില്‍ ലഭിച്ചു . പത്ത് കോടിയോളം രൂപ ഈ ശാഖയില്‍ നിന്നും ഉടമകള്‍ തട്ടിയെടുത്തിട്ടുണ്ട് . കോഴിക്കോട് ജില്ലയിലെപോപ്പുലര്‍ ഫിനാന്‍സ് മുഴുവന്‍ ബ്രഞ്ചുകളിലെയും ആസ്തികള്‍ കണ്ടു കെട്ടും . കണക്കെടുപ്പ് പൂര്‍ത്തിയായാല്‍ തട്ടിപ്പ് തുകയുടെ വ്യാപ്തി എത്രയെന്ന് അറിയാം . രാജ്യത്ത് 21 ഇടങ്ങളിലാണ് പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് വസ്തുവകകളുള്ളത്. 125 കോടിയുടെ ആസ്തി പോലീസ് കണ്ടെത്തിയിട്ടുണ്ട് . 2000 കോടി രൂപയുടെ തട്ടിപ്പ് ആണ് നടന്നത് എന്നാണ് പോലീസ് നിഗമനം . പോപ്പുലര്‍ ഫിനാന്‍സ് ഉടമ തോമസ് ഡാനിയേല്‍, ഭാര്യ പ്രഭ, മറ്റ് മക്കളായ റിനു, റീബ, റിയ എന്നിവരുടെ…

Read More

സ്വയം തൊഴില്‍ സംരംഭം: അപേക്ഷ ക്ഷണിച്ചു

  കോന്നി വാര്‍ത്ത : സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ ദേശീയ പട്ടിക വര്‍ഗ ധനകാര്യ വികസന കോര്‍പറേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന രണ്ട് ലക്ഷം രൂപ പദ്ധതി തുകയുളള ആദിവാസി മഹിളാ സശാക്തീകരണ്‍ യോജന പദ്ധതിക്ക് കീഴില്‍ വായ്പ അനുവദിക്കുന്നതിനായി പട്ടികവര്‍ഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികവര്‍ഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരും, 18 നും 55 നും മധ്യേ പ്രായമുളളവരുമാവണം. കുടുംബ വാര്‍ഷിക വരുമാനം മൂന്നു ലക്ഷം രൂപയില്‍ കൂടരുത്. അനുവദനീയമായ വായ്പാ തുക വിനിയോഗിച്ച് വിജയ സാധ്യതയുളള ഏതൊരു സ്വയം തൊഴില്‍ സംരംഭത്തിലും (കൃഷി ഭൂമിവാങ്ങല്‍/ മോട്ടോര്‍ വാഹനം വാങ്ങല്‍ ഒഴികെ)ഗുണഭോക്താവിന് ഏര്‍പ്പെടാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി കോര്‍പറേഷന്റെ നിബന്ധനകള്‍ക്ക് അനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. വായ്പാ തുക നാല് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ അഞ്ച്…

Read More

പോപ്പുലര്‍ ഫിനാന്‍സ്സ് : ബ്രാഞ്ച് മാനേജര്‍മാരുടെ എല്ലാ ബാങ്ക് ഇടപാടുകളും മരവിപ്പിച്ചു

  പോപ്പുലര്‍ ഫിനാന്‍സിന്റെ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നതിനും ആസ്ഥികള്‍ അറ്റാച്ച് ചെയ്യുന്നതിനും ജില്ലാ കളക്ടറുടെ ഉത്തരവ് കോന്നി വാര്‍ത്ത ഡോട്ട് കോം :  പത്തനംതിട്ട ജില്ലയിലെ പോപ്പുലര്‍ ഫിനാന്‍സിന്റെ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നതിനും സ്വര്‍ണവും മറ്റ് ആസ്ഥികളും അറ്റാച്ച് ചെയ്യുന്നതിനും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവായി. കേരള ഹൈക്കോടതിയുടെയുടെയും സര്‍ക്കാരിന്റെയും നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലും 2013 ലെ സാമ്പത്തിക സ്ഥാപന നിയമത്തിലെ സെക്ഷന്‍ നാലു പ്രകാരം നിക്ഷേപകരുടെ താല്‍പര്യ സംരക്ഷണം മുന്‍നിര്‍ത്തിയുമാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. പോപ്പുലര്‍ ഫിനാന്‍സിന്റെ എല്ലാ ശാഖകളും ജില്ലയ്ക്കുള്ളിലെ അനുബന്ധ സ്ഥാപനങ്ങളും അടച്ചുപൂട്ടണമെന്ന് ഉത്തരവില്‍ പറയുന്നു. ധനകാര്യ സ്ഥാപനത്തിന്റെ ശാഖകളിലും മറ്റ് ഓഫീസുകളിലും സൂക്ഷിച്ചിരിക്കുന്ന പണം, സ്വര്‍ണം, മറ്റ് ആസ്തികള്‍ എന്നിവയുള്‍പ്പെടെ എല്ലാ സ്വത്തുക്കളും അറ്റാച്ചുചെയ്യും. പോപ്പുലര്‍ ഫിനാന്‍സിന്റെ/ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്വത്ത് / കെട്ടിടങ്ങള്‍, ഓഫീസുകള്‍ / വീടുകള്‍, മറ്റേതെങ്കിലും പേരുകളില്‍…

Read More

പോപ്പുലര്‍ ഫിനാന്‍സ്സ് ആസ്ഥികള്‍ കണ്ടു കെട്ടുവാന്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ ഉത്തരവ് ഇറക്കി

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ പോപ്പുലര്‍ ഫിനാന്‍സിന്റെ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നതിനും സ്വര്‍ണവും മറ്റ് ആസ്ഥികളും അറ്റാച്ച് ചെയ്യുന്നതിനും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവായി. കേരള ഹൈക്കോടതിയുടെയുടെയും സര്‍ക്കാരിന്റെയും നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലും 2013 ലെ സാമ്പത്തിക സ്ഥാപന നിയമത്തിലെ സെക്ഷന്‍ നാലു പ്രകാരം നിക്ഷേപകരുടെ താല്‍പര്യ സംരക്ഷണം മുന്‍നിര്‍ത്തിയുമാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. പോപ്പുലര്‍ ഫിനാന്‍സിന്റെ എല്ലാ ശാഖകളും ജില്ലയ്ക്കുള്ളിലെ അനുബന്ധ സ്ഥാപനങ്ങളും അടച്ചുപൂട്ടണമെന്ന് ഉത്തരവില്‍ പറയുന്നു. ധനകാര്യ സ്ഥാപനത്തിന്റെ ശാഖകളിലും മറ്റ് ഓഫീസുകളിലും സൂക്ഷിച്ചിരിക്കുന്ന പണം, സ്വര്‍ണം, മറ്റ് ആസ്തികള്‍ എന്നിവയുള്‍പ്പെടെ എല്ലാ സ്വത്തുക്കളും അറ്റാച്ചുചെയ്യും. പോപ്പുലര്‍ ഫിനാന്‍സിന്റെ/ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്വത്ത് / കെട്ടിടങ്ങള്‍, ഓഫീസുകള്‍ / വീടുകള്‍, മറ്റേതെങ്കിലും പേരുകളില്‍ അതിന്റെ അനുബന്ധ സ്ഥാപനങ്ങള്‍, അല്ലെങ്കില്‍ ഏതെങ്കിലും അനുബന്ധ നാമം അല്ലെങ്കില്‍ മറ്റേതെങ്കിലും സ്ഥാപനം എന്നിവയില്‍…

Read More

“കോന്നി വാര്‍ത്ത ഡോട്ട് കോം “മിലേക്ക് ആവശ്യം ഉണ്ട്

ഇംഗ്ലീഷ് ,തമിള്‍ , കന്നഡ ,ഹിന്ദി എഡിഷനില്‍ “കോന്നി വാര്‍ത്ത ഡോട്ട് കോം ” “കൊച്ചി വാര്‍ത്ത ഡോട്ട് കോം ” ഗ്രൂപ്പില്‍ നിന്നും ആരംഭിക്കുന്ന പുതിയ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളിലേക്ക് മാസ വേതന അടിസ്ഥാനത്തില്‍ താഴെപ്പറയുന്ന ജീവനക്കാരെ ആവശ്യം ഉണ്ട് . വിദ്യാഭ്യാസ യോഗ്യതയേക്കാള്‍ കഴിവ് ആണ് വേണ്ടത് . തസ്തിക 1 : ന്യൂസ് എഡിറ്റര്‍ (1) 2 : സബ് എഡിറ്റര്‍ ( 8 പേരെ ) 3: കണ്ടന്‍റ് എഡിറ്റര്‍ (4 ) ( ഇംഗ്ലീഷ് ,തമിള്‍ , കന്നഡ ,ഹിന്ദി എന്നിവ സംസാരിക്കുവാനും എഴുതുവാനും അറിയണം ) 4: ന്യൂസ് റിപ്പോര്‍ട്ടര്‍ ( ഇംഗ്ലീഷ് ,തമിള്‍ , കന്നഡ ,ഹിന്ദി) 5 : ന്യൂസ് ബ്രോഡ് കാസ്റ്റ് ടീം : 5 ( വാര്‍ത്തകള്‍ ഭംഗിയായി ന്യൂസ്പ്പോര്‍ട്ടലിലും “കോന്നി വാര്‍ത്തയുടെ…

Read More