പോപ്പുലര്‍ ഫിനാന്‍സിന്‍റെ കോഴിക്കോട് ശാഖയില്‍ റെയ്ഡ് നടത്തി

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ ആസ്ഥാനമായുള്ള പോപ്പുലര്‍ ഫിനാന്‍സ്സിന്‍റെ കോഴിക്കോട് പാറോപ്പടിയുള്ള ശാഖയില്‍ ചേവായൂര്‍ പോലീസിന്‍റെയും ജില്ലാ കളക്ടര്‍ നിയോഗിച്ചുള്ള മറ്റ് ഉദ്യോഗസ്ഥരുടേയും നേതൃത്വത്തില്‍ റെയ്ഡ് നടത്തി.80 പരാതികള്‍ പോലീസില്‍ ലഭിച്ചു . പത്ത് കോടിയോളം രൂപ ഈ ശാഖയില്‍ നിന്നും ഉടമകള്‍ തട്ടിയെടുത്തിട്ടുണ്ട് . കോഴിക്കോട് ജില്ലയിലെപോപ്പുലര്‍ ഫിനാന്‍സ് മുഴുവന്‍ ബ്രഞ്ചുകളിലെയും ആസ്തികള്‍ കണ്ടു കെട്ടും . കണക്കെടുപ്പ് പൂര്‍ത്തിയായാല്‍ തട്ടിപ്പ് തുകയുടെ വ്യാപ്തി എത്രയെന്ന് അറിയാം . രാജ്യത്ത് 21 ഇടങ്ങളിലാണ് പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് വസ്തുവകകളുള്ളത്. 125 കോടിയുടെ ആസ്തി പോലീസ് കണ്ടെത്തിയിട്ടുണ്ട് . 2000 കോടി രൂപയുടെ തട്ടിപ്പ് ആണ് നടന്നത് എന്നാണ് പോലീസ് നിഗമനം .

പോപ്പുലര്‍ ഫിനാന്‍സ് ഉടമ തോമസ് ഡാനിയേല്‍, ഭാര്യ പ്രഭ, മറ്റ് മക്കളായ റിനു, റീബ, റിയ എന്നിവരുടെ പേരില്‍ തമിഴ്‌നാട്ടില്‍ മൂന്നിടത്തായി 48 ഏക്കര്‍ സ്ഥലം, ആന്ധ്ര പ്രദേശില്‍ 22 ഏക്കര്‍, തിരുവനന്തപുരത്ത് മൂന്ന് വില്ലകള്‍, കൊച്ചിയിലും തൃശ്ശൂരിലും ആഡംബര ഫ്ലാറ്റ് ,പുണെ, തിരുവനന്തപുരം, പൂയപ്പള്ളി കോന്നി വകയാര്‍ എന്നിവിടങ്ങളില്‍ ഓഫീസ് കെട്ടിടം ,കോന്നി വകയാറില്‍ വീടും വസ്തുവും , ഏക്കര്‍ കണക്കിനു റബര്‍ തോട്ടവും കണ്ടെത്തിയിരുന്നു . 13 ആഡംബര വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു . പോപ്പുലര്‍ ഫിനാന്‍സിന്റെ രാജ്യമെമ്പാടുമുള്ള സ്വത്തുക്കള്‍ മരവിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പരിശോധനകള്‍ നടക്കുന്നത് . എറണാകുളം ,പത്തനംതിട്ട ജില്ലാ കളക്ടര്‍മാര്‍ ഇതിനുള്ള നിര്‍ദേശം ബന്ധപ്പെട്ട വകുപ്പിന് നല്‍കിയിട്ടുണ്ട് . പോപ്പുലര്‍ ഫിനാന്‍സുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും നിര്‍ത്തിവെയ്ക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം കിട്ടി . ആസ്തി വകകള്‍ കൈമാറരുത് എന്നുള്ള വിവരം കാണിച്ചാണ് ഈ കത്ത് നല്‍കിയിട്ടുള്ളത്.പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കവും എന്‍ഫോഴ്സ്മെന്റ് നടത്തുകയാണ്. കേസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു . ഏതാനും ദിവസങ്ങള്‍ക്ക് ഉള്ളില്‍ കേസ്സ് സി ബി ഐ ഏറ്റെടുക്കും . കേന്ദ്ര സര്‍ക്കാരിന്‍റെ ഉത്തരവിന് വേണ്ടി സി ബി ഐ കാക്കുന്നു .

error: Content is protected !!