തണ്ണിത്തോട് പ്ലാന്‍റേഷന്‍ റോഡ് നിർമ്മാണത്തിനായി കരാർ നല്‍കി

കോന്നി വാര്‍ത്ത ഡോട്ട് കോം : :തണ്ണിത്തോട് പ്ലാൻ്റേഷൻ റോഡ് നിർമ്മാണത്തിനായി പുതുക്കിയ ഡി.പി.ആർ തയ്യാറാക്കാൻ കൺസൾട്ടൻസിയെ നിശ്ചയിച്ച് കരാർ നല്കിയതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. റീബിൾസ് കേരളായിൽ ഉൾപ്പെടുത്തി 5.77 കോടി രൂപ അനുവദിപ്പിച്ച് പ്ലാൻ്റേഷൻ റോസ് നിർമ്മാണത്തിന് ടെൻഡർ നടപടി ആക്കിയിരുന്നു എങ്കിലും കരാറുകാർ കരാറെടുക്കാൻ തയ്യാറായിരുന്നില്ല.

ടെൻഡർ വ്യവസ്ഥയിൽ റോഡിന് 15 വർഷം മെയിൻ്റനൻസ് ഗ്യാരണ്ടിയോടു കൂടി ഒരു ഗ്രൂപ്പ് റോഡ് ഒന്നിച്ച് ടെൻഡർ വയ്ക്കുകയാണ് റീബിൽഡ് കേരള ചെയ്തത്. ടെൻഡർ മുടങ്ങിയതിനെ തുടർന്ന് എം.എൽ.എ ഇടപെട്ട് പ്ലാൻ്റേഷൻ റോഡ് മാത്രമായി ഡി.പി.ആർ തയ്യാറാക്കി ടെൻഡർ ചെയ്യാനുള്ള നടപടി സ്വീകരിക്കുകയായിരുന്നു.
അഞ്ച് വർഷം മെയിൻ്റനൻസ് ഗ്യാരണ്ടിയോടു കൂടി ഉന്നത നിലവാരത്തിൽ റോഡ് നിർമ്മിക്കുന്നതിനുള്ള ഡി.പി.ആർ തയ്യാറാക്കാനാണ് ഇപ്പോൾ കൺസൾട്ടൻസി കരാർ നല്കിയിട്ടുള്ളത്.

തെലുങ്കാന സംസ്ഥാനത്തു നിന്നുള്ള വാസ്തുപ്രത കൺസൾട്ടൻസി കമ്പനിയ്ക്കാണ് കരാർ ലഭിച്ചിട്ടുള്ളത്.കമ്പനിയ്ക്ക് വർക്ക് അലോട്ട്മെൻ്റും നല്കിക്കഴിഞ്ഞു.
എത്രയും വേഗത്തിൽ ഡി.പി.ആർ തയ്യാറാക്കുന്നതിനുള്ള സർവ്വെ ആരംഭിക്കുമെന്ന് എം.എൽ.എ പറഞ്ഞു.

തണ്ണിത്തോട് മൂഴി തേക്കുതോട് റോഡ് തകർന്ന് യാത്ര ദുസ്സഹമായിരുന്നത് വ്യക്തിപരമായി മുൻകൈ എടുത്ത് താല്കാലിക മെയിൻ്റനൻസ് നടത്തിയിട്ടുണ്ട്. ഈ റോഡിൽ പൊതുമരാമത്ത് വകുപ്പും, റീബിൽഡ് കേരളായും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി പൂർത്തിയാക്കുന്നതോടെ ഉന്നത നിലവാരത്തിലുള്ള റോഡായി മാറുമെന്നും, ഇതിനായി പ്രഥമ പരിഗണന നൽകി നടത്തുന്ന പ്രവർത്തനങ്ങൾ മുന്നോട്ടു പോകുകയാണെന്നും എം.എൽ.എ പറഞ്ഞു.

error: Content is protected !!