റാന്നിയില്‍ കടവുകളുടെ സംരക്ഷണത്തിനായി 106.7 ലക്ഷം രൂപ അനുവദിച്ചു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : റാന്നി നിയോജകമണ്ഡലത്തിലെ വിവിധ കടവുകളുടെ സംരക്ഷണത്തിനായി 106.7 ലക്ഷം രൂപ അനുവദിച്ചതായി രാജു ഏബ്രഹാം എംഎല്‍എ അറിയിച്ചു. 2018, 2019 വര്‍ഷങ്ങളിലെ മഹാ പ്രളയത്തെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ കടവുകളുടെ പുനരുദ്ധാരണത്തിനായാണ് ഇത്രയും തുക അനുവദിച്ചിരിക്കുന്നത്. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുമായി എംഎല്‍എ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് കടവ് സംരക്ഷണത്തിനായി ഇത്രയും തുക അനുവദിച്ചത്. ഓരോ പഞ്ചായത്തിനും അനുവദിച്ചിരിക്കുന്ന തുക ലക്ഷത്തില്‍ ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്നു.
റാന്നി പഞ്ചായത്ത് (12.30) മൂത്തേടത്ത് കടവ്, തോട്ടമണ്‍ ചന്തക്കടവ്, മുണ്ടപ്പുഴ കടവ്, കോവൂര്‍ കടവ്. അങ്ങാടി പഞ്ചായത്തിലെ വാഴപ്ലാവില്‍ കടവ്, പുതുപ്പറമ്പില്‍ കടവ്, പുല്ലുപ്രം പളളിയോടകടവ്. വടശേരിക്കര പഞ്ചായത്ത് (11) ഓര്‍ത്തഡോക്‌സ് പള്ളി കടവ്, ബംഗ്ലാം കടവ്, ഫോറിന്‍ കടവ്, താല്‍ക്കാലിക ചെക്ക്ഡാം ചമ്പോണ്‍ കടവ്. നാറാണംമൂഴി പഞ്ചായത്ത് ( 12.50 ) നാറാണംമൂഴി കടവ്, അത്തിക്കയം കടവ് ഒന്ന്, അത്തിക്കയം കടവ് (2), തോണി കടവ്.
പെരുനാട് പഞ്ചായത്ത് (12.10 )മാടമണ്‍ വള്ളക്കടവ്, മാടമണ്‍കടവ്, വാട്ടര്‍ അതോറിറ്റി പമ്പ് ഹൗസ് കടവ്, മാടമണ്‍ ഹൃഷികേശ അമ്പലം കടവ്.
അയിരൂര്‍ പഞ്ചായത്ത് ( 41.78) തോട്ട വള്ളികടവ് രണ്ട്, ശ്രീ മഠത്തില്‍ കടവ്, കാരികോയിക്കല്‍ കടവ്, കൊടൂര്‍ കടവ്, റോഡ് കടവ്, ഇടത്തില്‍ കടവ്, പനവം തറ കടവ്, കൈലേത്ത് കടവ്, പുത്തൂര്‍ കടവ്, പാറക്കടവ്, പുളിക്കല്‍ കടവ്, പുതിയകാവ് അമ്പലകടവ്, തോട്ടാവള്ളില്‍ കടവ്, ഇളപ്പുങ്കല്‍ കടവ്, തകടിയില്‍കടവ്.
പഴവങ്ങാടി പഞ്ചായത്ത് (7.85) ഓഫീസ് കടവ്, പാരൂര്‍ കൊട്ടാര കടവ് , കളരിക്കല്‍ കടവ്, തേലപ്പുറത്ത് കടവ്, ഐത്തല കടവ്, ഐത്തല പള്ളിക്കടവ്, ചെറുവട്ടയ്ക്കാട്ട് കടവ്.

error: Content is protected !!