പ്രമാടം പഞ്ചായത്തിലെ വിവിധ ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണ ഉദ്ഘാടനം നടന്നു

കോന്നി വാര്‍ത്ത ഡോട്ട് കോം :പ്രമാടം പഞ്ചായത്തിലെ വിവിധ ഗ്രാമീണ റോഡുകളുടെ ഉദ്ഘാടനം അഡ്വ. കെ. യു. ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രമാടം പഞ്ചായത്തിലെ തകർന്നു കിടന്ന 3 റോഡുകൾ നിർമാണം ആരംഭിക്കുന്നത്. 10 ലക്ഷം രൂപ മുതൽ മുടക്കി പഞ്ചായത്തിലെ 6-7 വാർഡുകളിലൂടെ കടന്നുപോകുന്ന തെങ്ങും കാവ് കൈതക്കര റോഡ്, മൂന്നാം വാർഡിലൂടെ കടന്നു പോകുന്ന 10 ലക്ഷം രൂപ മുതൽ മുടക്കി നിർമ്മിക്കുന്ന പുളിമുക്ക് ബംഗ്ലാമുരുപ്പ് റോഡ്,രണ്ടാം വാർഡിലെ 10 ലക്ഷം രൂപ മുതൽ മുടക്കി നിർമ്മിക്കുന്ന പാലമറൂർ വലം ചുഴി റോഡ് എന്നിവയാണ് നിർമാണ ഉദ്ഘടനം നടന്നത്.ആകെ 10 ഗ്രാമീണ റോഡുകളാണ് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രമാടം പഞ്ചായത്തിൽ നിർമ്മിക്കുന്നത്. വിവിധയിടങ്ങളിൽ നടന്ന ചടങ്ങുകളിൽ എം എൽ എ യോടൊപ്പം കെ ആർ ജയൻ, അനീഷ് കുമാർ, ശശിധരൻ നായർ,പഞ്ചായത്ത്‌ അംഗം ശാരി പ്രദീപ്‌, അരുൺ ഐസക്, രജീഷ് എന്നിവർ സംസാരിച്ചു.

error: Content is protected !!