നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി, 4 പേർ അറസ്റ്റിൽ

 

konnivartha.com: ഓണത്തോടനുബന്ധിച്ചുള്ള വിൽപ്പനക്കായി എത്തിച്ച 36870 പാക്കറ്റ് നിരോധിത ലഹരിവസ്തുക്കൾ പോലീസ് സ്പെഷ്യൽ സ്‌ക്വാഡും തിരുവല്ല പോലീസും ചേർന്ന്
പിടിച്ചെടുത്തു.

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെതുടർന്ന് നർകോട്ടിക് സെൽ ഡി വൈ
എസ് പി കെ എ വിദ്യാധരന്റെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിൽ തിരുവല്ല രാമഞ്ചിറയിലെ ഒരു വീട്ടിൽ നിന്നും രണ്ട് കാറുകളിൽ നിന്നുമാണ്  ഇവ പിടിച്ചെടുത്തത്.

 

ഹാൻസ് 26250 ഗണേഷ് 3000,കൂൾ 7500, ലോയൽ 120 പാക്കറ്റുകളാണ് ഉണ്ടായിരുന്നത്.. 4 പ്രതികളെ അറസ്റ്റ് ചെയ്തു. തിരുവല്ല മുത്തൂർ രാമഞ്ചിറ സഫീദ മൻസിൽ വീട്ടിൽ
സഫീൻ സേട് (40, മെഴുവേലി തുമ്പമൺ വടക്ക് രാമഞ്ചിറ പടിഞ്ഞാറ്റിൻകര വീട്ടിൽ പ്രദീഷ് (30, മുളക്കുഴ അരീക്കര ലക്ഷംവീട് കോളനി വലിയകാലയിൽ ഹരീഷ് (32),മെഴുവേലി ആണറമുള്ളൻ വാതുക്കൽ കിഴക്കേക്കര പുത്തൻ വീട്ടിൽ സഞ്ജു (30)എന്നിവരാണ് അറസ്റ്റിലായ
പ്രതികൾ.

പ്രതികൾ വാടകയ്‌ക്കെടുത്ത വീടിന്റെ കാർ പോർച്ചിൽ ചാക്കുകളിലും, രണ്ട് കാറുകളിലുമായിട്ടായിരുന്നു ലഹരിവസ്തുക്കൾ സൂക്ഷിച്ചിരുന്നത്.കുട്ടികൾ ഉൾപ്പെടെ വില്പന ലക്ഷ്യമാക്കി കണ്ടുവന്നവയാണ് ഇവയെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്‌ക്വാഡിലെ അംഗങ്ങളും തിരുവല്ല പോലീസും റെയ്ഡിൽ പങ്കെടുത്തു. തിരുവല്ല ഡി വൈ എസ് പി അഷാദിന്റെ നേതൃത്വത്തിലുള്ള
പോലീസും ഉണ്ടായിരുന്നു. തിരുവല്ല പോലീസ് ഇൻസ്‌പെക്ടർ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിൽ തുടർ നടപടി സ്വീകരിച്ചു

ഓണത്തോട് അനുബന്ധിച്ച് ലഹരിവസ്തുക്കളുടെ കടത്തും വില്പനയും തടയുന്നതിന്
ശക്തമായ റെയ്‌ഡുകൾ ജില്ലയിൽ തുടരുന്നതിന് പോലീസിന് നിർദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

error: Content is protected !!