പത്തനാപുരം പാതിരിക്കലില്‍ ലൈന്‍മാന്‍ ഷോക്കേറ്റ് മരണപ്പെട്ടു

 

konnivartha.com: വൈദ്യുതി ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് ഇടയില്‍ കെ എസ് ഇ ബി ജീവനക്കാരന്‍ ഷോക്കേറ്റ് മരണപ്പെട്ടു .പത്തനാപുരം പാതിരിക്കലില്‍ ഭാഗത്ത്‌ ആണ് സംഭവം . പുനലൂര്‍ ഇളമ്പല്‍ നിവാസി വിനോദ് കുമാര്‍ (43 )ആണ് മരണപ്പെട്ടത് .

 

കഴിഞ്ഞ ദിവസം മരം വീണ് ചില വീടുകളിലെ വൈദ്യുതി മുടങ്ങിയിരുന്നു . ഈ ലൈന്‍ അറ്റ കുറ്റപ്പണികള്‍ നടത്തുന്നതിന് ഇടയില്‍ മറൊരു ലൈനില്‍ കൂടി വൈദ്യുതി കടന്നു വന്നു എന്ന് പറയുന്നു . പുതിയ രണ്ടു ജീവനകാര്‍ ആണ് ജോലിയ്ക്ക് പോയത് . ഏറെ നേരം ലൈനില്‍ കുടുങ്ങിക്കിടന്നു .

അഗ്നി രക്ഷാ വിഭാഗം എത്തി രക്ഷാ പ്രവര്‍ത്തനം നടത്തി ആശുപത്രിയില്‍ എത്തിച്ചു എങ്കിലും മരണം സംഭവിച്ചു .മൃതദേഹം പത്തനാപുരം ഇഎംഎസ് സ്മാരക സഹകരണ ആശുപത്രിയിൽ

error: Content is protected !!