കോന്നി പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : പ്രധാന പ്രതി തോമസ്‌ ഡാനിയലിനു ജാമ്യം ലഭിച്ചു

 

konnivartha.com : കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ പ്രധാന പ്രതിയായ വകയാര്‍ ഇണ്ടിക്കാട്ടില്‍  തോമസ്‌ ഡാനിയല്‍ (65)(റോയി ) യ്ക്ക് ജാമ്യം ലഭിച്ചു . റിമാന്‍റ് നീട്ടുന്നതിലെ പിഴവ് മൂലം ആണ് ജാമ്യം ലഭിക്കാന്‍ കാരണം . ബാക്കി എല്ലാ പ്രതികള്‍ക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു . തോമസ്‌ ഡാനിയല്‍ എന്ന റോയിയ്ക്ക് മാത്രം ആണ് ഇ ഡിയുടെ തര്‍ക്കത്തെ തുടര്‍ന്ന് ജാമ്യം ലഭിക്കാതെ ഇരുന്നത് .

റിമാന്‍റ് കോടതി നീട്ടാത്തതിനെ തുടര്‍ന്ന് പ്രതിയ്ക്ക് സ്വാഭാവിക ജാമ്യം കിട്ടുവാന്‍ അര്‍ഹത ഉണ്ടെന്നു ആണ് കോടതി നിഗമനം . എറണാകുളം സെക്ഷന്‍സ് കോടതിയുടെ പിഴവ് മൂലം ആണ് ജാമ്യം ലഭിച്ചത് .

കോന്നി വകയാര്‍ ആസ്ഥാനമാക്കി കേരളത്തിലും പുറത്തും 286 ശാഖകളിലൂടെ ആയിരത്തി അഞ്ഞൂറ് കോടി രൂപയുടെ തട്ടിപ്പ് ആണ് പോപ്പുലര്‍ ഉടമകള്‍ നടത്തിയത് എന്ന് ആദ്യം കോന്നി പോലീസും പിന്നീട് ഇ ഡിയും കണ്ടെത്തിയിരുന്നു . കേസ് ഇപ്പോള്‍ സി ബി ഐ അന്വേഷണത്തില്‍ ആണ് . ബാക്കി പ്രതികളായ തോമസ്‌ ഡാനിയല്‍ മാതാവ് , ഭാര്യ ,മൂന്നു പെണ്മക്കള്‍ എന്നിവര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചു .ഹർജിക്കാരനെ ഇടക്കാല ജാമ്യത്തിൽ ആണ് വിട്ടയച്ചത് എന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു .അപേക്ഷകൻ 50,000 രൂപയ്ക്ക് ഒരു ബോണ്ട് എക്സിക്യൂട്ട് ചെയ്യണം (രൂപ അമ്പതിനായിരം മാത്രം) രണ്ട് സോൾവെന്റ് ആൾ ജാമ്യം ഹര്‍ജിക്കാരൻ സെഷൻസ് കോടതിയിൽ ഓരോ പോസ്റ്റിംഗ് തീയതിയും മുടങ്ങാതെ ഹാജരാകണം.സമാനമായ കുറ്റകൃത്യങ്ങളൊന്നും ചെയ്യരുത്. പാസ്‌പോർട്ട് സ്പെഷ്യൽ മുമ്പാകെ സമർപ്പിക്കണം തുടങ്ങിയ വ്യവസ്ഥയോടെ ആണ് ജാമ്യം  . 50,000 രൂപയ്ക്ക് ഒരു ബോണ്ട് എക്സിക്യൂട്ട്  , രണ്ട് സോൾവെന്റ് ആൾ ജാമ്യം  ഹാജരാക്കി പ്രതി പുറത്തിറങ്ങി .

കോന്നി വകയാര്‍ പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപക തുക മടക്കി നല്‍കുന്നില്ല എന്ന് കാട്ടി ആദ്യം കോന്നി പോലീസില്‍ ആണ് പരാതി വന്നത് . പിന്നീട് സംസ്ഥാനത്ത് എമ്പാടും സംസ്ഥാനത്തിന് പുറത്തും നിക്ഷേപകര്‍ പരാതി നല്‍കിയതോടെ കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പ് കേസ്സായി മാറി . നിരവധി കടലാസ് ഷെയര്‍ കമ്പനിയുടെ പേരില്‍ കോടികള്‍ വക മാറ്റി ചിലവഴിക്കുകയും സ്ഥാവര ജംഗമ വസ്തുകള്‍ വാങ്ങി കൂട്ടുകയും ചെയ്തു . വിദേശത്തേക്ക് കോടികള്‍ കടത്തി എന്ന് ഇ ഡി കണ്ടെത്തിയതോടെ അന്വേഷണം സി ബി ഐ ഏറ്റെടുത്തു .

ബഹുമാന്യ ഹൈക്കോടതി വിധിയുടെ പകര്‍പ്പ് 

THOMAS DANIEL INTERIM BAIL

error: Content is protected !!