പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

 

ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4, 7, 9 (പൂര്‍ണ്ണമായും), നാറാണംമൂഴി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5, 6, 11 (പൂര്‍ണ്ണമായും), വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8, 9 (പൂര്‍ണ്ണമായും), മലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (പരമൂട്ടില്‍പ്പടി മുതല്‍ കല്ലന്‍പറമ്പ് ആനത്തറ ഭാഗം വരെ ) ദീര്‍ഘിപ്പിക്കുന്നു, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6 (ചാങ്കൂര്‍ ജംഗ്ഷന്‍, ചാങ്കൂര്‍ വലിയ പച്ച ഭാഗങ്ങള്‍), ഏഴംകുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6 (പൂര്‍ണ്ണമായും) വാര്‍ഡ് 15 (കുഴിക്കോട് ഭാഗം), നാരങ്ങാനം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (കന്നിടുംകുഴി, തോട്ടുപാട്ട്, പൂതക്കുഴിപ്പടി, കുരീക്കാട്ടില്‍പ്പടി എന്നീ പ്രദേശങ്ങള്‍) എന്നീ പ്രദേശങ്ങളില്‍ 16 മുതല്‍ 22 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.

രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ 22 ന് അവസാനിക്കും.

error: Content is protected !!