പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍

കോന്നി വാര്‍ത്ത ഡോട്ട് കോം : പന്തളം നഗരസഭ‍‍ വാര്‍ഡ് 20 (കൈതക്കാട്ട് ഭാഗം മുതല്‍ പാലത്തുംവിള ഭാഗം വരെ), വാര്‍ഡ് 30 (കഴുത്തുംമൂട്ടില്‍ പുത്തന്‍പുരയില്‍ ഭാഗം മുതല്‍ ആനക്കുഴി ഭാഗം വരെ), കടപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 (ഇലഞ്ഞിമംപള്ളത്ത് പ്രദേശം, തുള്ളക്കളത്തില്‍ പ്രദേശം), കുളനട ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07 (കാളുവേലി പുത്തന്‍ കൊല്ലകരോട്ട് ഭാഗം), ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 01,02 പൂര്‍ണ്ണമായും എന്നീ പ്രദേശങ്ങളില്‍ ജൂൺ 23 മുതല്‍ 29 വരെ കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം.

രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതുകണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ ജൂൺ 29 ന് അവസാനിക്കും.

error: Content is protected !!