പോപ്പുലര്‍ ഫിനാന്‍സ് :തട്ടിപ്പിന് ഇരയായ നിക്ഷേപകരില്‍ പലര്‍ക്കും ഹൃദയാഘാതം

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാറിലെ പോപ്പുലര്‍ ഫിനാന്‍സില്‍ നിക്ഷേപം നടത്തിയ പലര്‍ക്കും ഹൃദയാഘാതം വന്നു ചികില്‍സയില്‍ . 4 പേര്‍ മരണപ്പെട്ടു . ജീവിതത്തില്‍ സ്വരുകൂട്ടിയ പണം നാളെയുടെ പ്രതീക്ഷയായി പോപ്പുലറില്‍ നിക്ഷേപിച്ചു . ജീവിക്കാന്‍ മറ്റ് വരുമാന മാര്‍ഗം ഇല്ലാതായതോടെ 4 ആളുകള്‍ ഹൃദയ വേദനയോടെ പിടഞ്ഞു മരിച്ചു . എഴുകോണ്‍ ശശി എന്ന നിക്ഷേപകന്‍ ഹൃദയാഘാതം വന്നു ആശുപത്രിയില്‍ ആണ് . പലരും ആത്മഹത്യയുടെ മുന്നില്‍ ആണെന്ന് 5 ദിവസമായി അറിയിയ്ക്കുന്നു .സര്‍ക്കാര്‍ ഉണരുക . എത്രയും വേഗം ഒരു ബോധവത്കരണ മീറ്റിങ് വിളിക്കുക്ക . അല്ലെങ്കില്‍ നിക്ഷേപകരില്‍ പലരുടേയും ജീവന്‍ പോകും .
അത്രമാത്രം വഞ്ചിതര്‍ ആയവര്‍ ആണ് സര്‍ക്കാര്‍ കരുണ യാചിക്കുന്നത് . കൊടികണക്കിനുരൂപാ മോഷ്ഠിച്ചു കൊണ്ട് അന്യ രാജ്യത്തേക്ക് പോകുവാന്‍ ഉള്ള ഉടമകളുടെ നീക്കം നിക്ഷേപകര്‍ ചേര്‍ന്ന് തകര്‍ത്തതിനാല്‍ ഇന്ന് 5 ഉടമകള്‍ പോലീസ് വലയില്‍ ആണ് .ഇനിയും പ്രതികള്‍ ഉണ്ട് . അവരെയും പിടിക്കുക .
എഴുകോണ്‍ ശശി എന്ന പാവം നിക്ഷേപകന്‍ ജീവിതത്തില്‍ ഉള്ള എല്ലാ പണവും പോപ്പുലര്‍ എന്ന സ്ഥാപനത്തില്‍ നിക്ഷേപിച്ചു . മാസം കിട്ടുന്ന പലിശ എടുത്തു ജീവിച്ചു .തട്ടിപ്പിന് ഇരയായി എന്നു കണ്ടറിഞ്ഞപ്പോള്‍ എല്ലാം തകര്‍ന്നു . ഏറെ ദിവസമായി മാനസിക വിഷമത്തില്‍ ആയിരുന്നു .ഇന്നലെ മാനസിക വിഷമം കൂടി തളര്‍ന്ന് വീണു . ഇപ്പോള്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ആണ്

error: Content is protected !!