ബാങ്കുകള്‍ക്ക് മുന്നിലെ തിരക്ക് : പോലീസ് കര്‍ശനമായി ഇടപെടും

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നിയടക്കമുള്ള ബാങ്കുകളുടെ മുന്നിലെ തിരക്ക് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ കര്‍ശനമായി ഇടപ്പെടുവാന്‍ പോലീസിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി . കോന്നിയില്‍ ഇന്നലെയും ഇന്നും ബാങ്കുകള്‍ക്ക് മുന്നില്‍ വലിയ തിരക്ക് ആയിരുന്നു .ഇക്കാര്യം ” കോന്നി വാര്‍ത്ത ” റിപ്പോര്‍ട്ട് ചെയ്തിരുന്നു . ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും ചെയ്തു .
ബാങ്കുകള്‍ക്ക് മുന്നിലെ തിരക്ക് ഒഴിവാക്കാന്‍ ബാങ്കുകള്‍ക്ക് തന്നെ കഴിയുന്ന തരത്തില്‍ ഡിജിറ്റല്‍ സിസ്റ്റം കൊണ്ടുവരണം എന്നു മുഖ്യമന്ത്രി പറഞ്ഞു . പ്രായം ഉള്ള ആളുകള്‍ കൂട്ടം കൂടിയാണ് ബാങ്കുകള്‍ക്ക് മുന്നില്‍ എത്തുന്നത് . എല്ലാവരും പാസ് ബുക്ക് പതിപ്പിക്കാന്‍ എന്ന ചെറിയ കാര്യത്തിന് വേണ്ടി ആണ് എത്തുന്നത് . തിരക്ക് കൂടിയതോടെ കോന്നി പോലീസിന് ഇന്നലെ വടി എടുക്കേണ്ട അവസ്ഥ ഉണ്ടായി .അക്കാര്യം കോന്നി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു .കോന്നി ട്രോള്‍ കോന്നി വാര്‍ത്ത ട്രോള്‍ ആക്കി ജനത്തില്‍ എത്തിച്ചു .
നാളെ മുതല്‍ കര്‍ശന നിയന്ത്രണം ഉണ്ടാകും . ബാങ്കുകള്‍ക്ക് മുന്നിലെ തിരക്ക് ഒഴിവാക്കാന്‍ ബാങ്കുകള്‍ തന്നെ ശ്രമിക്കണം .അല്ലെങ്കില്‍ ബാങ്കിന്‍റെ പേര് എടുത്തുപറഞ്ഞു വാര്‍ത്തകള്‍ ചെയ്യേണ്ട അവസ്ഥ ഉണ്ടാകും .അതിനു ബാങ്കുകള്‍ പിണങ്ങിയാലും കുഴപ്പം ഇല്ല . കോവിഡ് ആയതിനാല്‍ ബാങ്കുകളും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുക . ഉപഭോക്താവിന് മെസ്സേജ് മുഖേന നിര്‍ദേശം നല്‍കുക .

error: Content is protected !!