പോപ്പുലര്‍ ഫിനാന്‍സ് രേഖകള്‍ കൊണ്ട് കോന്നി പോലീസ് സ്റ്റേഷന്‍ നിറഞ്ഞു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോടികളുടെ തട്ടിപ്പ് നടത്തിയ കോന്നി വകയാര്‍ പോപ്പുലര്‍ ഉടമകളുടെ വകയാറില്‍ ഉള്ള വീട്ടില്‍ നിന്നും പ്രധാന ഓഫീസില്‍ നിന്നും പോലീസ് റെയിഡ് നടത്തി കണ്ടെത്തിയ രേഖകള്‍ കൊണ്ട് കോന്നി പോലീസ് സ്റ്റേഷന്‍ നിറഞ്ഞു .

 

ബന്ധുക്കളുടെ വീടുകളിലും രഹസ്യമായി ഒളിപ്പിച്ച വസ്തുക്കളുടെ രേഖകളും അടക്കം പോലീസ് പിടിച്ചെടുത്തിരുന്നു . തൊണ്ടി മുതലായ ഇവയെല്ലാം സൂക്ഷിച്ചിരിക്കുന്നത് കോന്നി പോലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍ ആണ് . ഒരു രേഖപോലും പുറത്തു പോകാതെ ഇരിക്കാന്‍ ആണ് ലോക്കപ്പില്‍ രേഖകള്‍ സൂക്ഷിച്ചത് . മുഴുവന്‍ സമയവും സി സി ടി വി യും പ്രവര്‍ത്തിക്കുന്നു . കോടികളുടെ തട്ടിപ്പ് നടത്തിയ പോപ്പുലര്‍ ഫിനാന്‍സ് രേഖകള്‍ അതീവ സുരക്ഷിതമായി സൂക്ഷിക്കാന്‍ പോലീസ് ചീഫ് തന്നെ നിര്‍ദേശം നല്‍കിയിരുന്നു . ഒരു രേഖഎങ്കിലും നഷ്ടമായാല്‍ അത് വലിയ പ്രശ്നങ്ങള്‍ക്ക് കാരണമാകും .

75000 ഓളം നിക്ഷേപകരുടെ വലിയ സ്ഥാപനമായിരുന്നു പോപ്പുലര്‍ ഫിനാന്‍സ് . ഉടമകളുടെ കെടുകാര്യസ്ഥത മൂലം സ്ഥാപനം തകര്‍ന്നു . പോപ്പുലര്‍ ഗ്രൂപ്പിന്‍റെ ആസ്ഥാനം കോന്നി വകയാറില്‍ ആയിരുന്നു എങ്കിലും ഉപ ശാഖകള്‍ 276 എണ്ണം ഉണ്ട് . കൂടാതെ രാജ്യ വ്യാപകമായി ഭൂമിയും കെട്ടിടവും സ്വന്തം പേരുകളിലും ബിനാമി പേരുകളിലും വാങ്ങി കൂട്ടി . കുറേയേറെ പോലീസ് കണ്ടെത്തി എങ്കിലും പ്രധാന ഭൂമി ,കെട്ടിടം എന്നിവയെ കുറിച്ച് പ്രതികള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല . കോടികളുടെ നിക്ഷേപം വിദേശ രാജ്യങ്ങളില്‍ ഉണ്ട് എന്നാണ് പോലീസ് പ്രാഥമിക കണ്ടെത്തല്‍ . കേന്ദ്ര അന്വേഷണ സംഘം പ്രതികളെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു .
ആലപ്പുഴ കോടതിയിലേക്ക് കേസുകള്‍ മാറ്റിയിരുന്നു . മുഴുവന്‍ തൊണ്ടി രേഖകളും കോന്നി പോലീസില്‍ നിന്നും അനുബന്ധ രേഖകള്‍ക്ക് ഒപ്പം കോടതിയ്ക്ക് കൈമാറും . കോടികളുടെ രഹസ്യം നിക്ഷേപം പോപ്പുലര്‍ നടത്തിയതായി കണ്ടെത്തി .
കണക്കില്‍ പ്പെടാത്ത പണം നിക്ഷേപിച്ച 25 ഓളം ആളുകളെ പോലീസ് കണ്ടെത്തിയിട്ടുണ്ട് .ഇവരുടെ നീക്കവും എന്‍ഫോര്‍സ്മെന്‍റ് നിരീക്ഷിച്ചു വരുന്നു .പ്രതികളെ ഇന്ന് എന്‍ഫോര്‍സ്മെന്‍റ് ചോദ്യം ചെയ്യും.

error: Content is protected !!