പോപ്പുലര്‍ ഫിനാന്‍സ് :കണക്കില്‍പ്പെടാത്ത പണം നിക്ഷേപിച്ചവരെ കണ്ടെത്തും

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഗ്രൂപ്പിന്‍റെ വിവിധ സ്ഥാപനങ്ങളില്‍ കണക്കില്‍ പ്പെടാത്ത പണം നിക്ഷേപിച്ചവരെ ഉടന്‍ കണ്ടെത്തി ചോദ്യം ചെയ്യും . കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ഉടമകളുടെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പോലീസ് പിടിച്ചെടുത്ത രേഖകളില്‍ കോടികളുടെ നിക്ഷേപം ഉള്ള നിരവധി ആളുകളുടെ വിവരങ്ങള്‍ കിട്ടിയിരുന്നു . ഇത് തന്നെ കോടികള്‍ വരും . നോട്ട് നിരോധന സമയത്ത് കോടികളുടെ കള്ളപ്പണം പോപ്പുലറിലൂടെ മാറ്റി എടുത്തതായുള്ള വിവരവും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തി ആണ് ഇപ്പോള്‍ അന്വേഷങ്ങള്‍ പുരോഗമിക്കുന്നത് .പോപ്പുലറില്‍ കോടികളുടെ കള്ളപ്പണം നിക്ഷേപിച്ചവരുടെ വിവരം എന്‍ഫോര്‍സ്മെന്‍റ് ശേഖരിച്ചു . ഇവരെകുറിച്ച് കൃത്യമായ അന്വേഷണം നടക്കുന്നു . ഇവരെക്കൂടി ചോദ്യം ചെയ്യാന്‍ ഉള്ള നടപടികള്‍ ഉണ്ടായി . കൃത്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ പണം നിക്ഷേപിച്ചവര്‍ ആണ് ഇപ്പോള്‍ പോലീസില്‍ പരാതി നല്‍കി നീതിയ്ക്ക് വേണ്ടി കാത്തിരിക്കുന്നത് . ഇവരാണ് സമര മുഖത്ത് ഉള്ളത് . ആക്ഷന്‍ കൌണ്‍സില്‍ ഭാരവാഹികള്‍ നടത്തുന്ന പരിശ്രമം അഭിനന്ദനാര്‍ഹം ആണ് .
പാവപ്പെട്ട നിക്ഷേപകര്‍ക്ക് നീതി ലഭിക്കണം . പോപ്പുലര്‍ ഉടമകളുടെ സ്വത്തുക്കള്‍ കണ്ടു കെട്ടി ലേലം ചെയ്ത് കൊണ്ട് പോലീസില്‍ പരാതി നല്‍കിയ നിക്ഷേപകര്‍ക്ക് പണം മടക്കി നല്‍കണം .

error: Content is protected !!